വീട് വൃത്തിയാക്കാൻ പോയി, കണ്ടെത്തിയത് 21 ലക്ഷം വിലമതിക്കുന്ന നാണയങ്ങൾ, വീട്ടുകാർക്ക് കൈമാറി യുവതി... 

Published : Feb 19, 2023, 09:49 AM ISTUpdated : Feb 19, 2023, 09:53 AM IST
വീട് വൃത്തിയാക്കാൻ പോയി, കണ്ടെത്തിയത് 21 ലക്ഷം വിലമതിക്കുന്ന നാണയങ്ങൾ, വീട്ടുകാർക്ക് കൈമാറി യുവതി... 

Synopsis

നിലം വൃത്തിയാക്കുന്നതിനിടെ നിലത്തിരുന്ന കാർപ്പെറ്റ് എടുത്തപ്പോൾ അവൾ ഞെട്ടിപ്പോയി. അവിടെ കുറച്ച് പത്രങ്ങളുണ്ടായിരുന്നു. അത് മാറ്റി നോക്കിയപ്പോഴാണ് അതിനടിയിൽ ഒളിപ്പിച്ച് വച്ചിരിക്കുന്ന നാണയങ്ങൾ കണ്ടെത്തിയത്.

പുരാതന വസ്തുക്കൾക്ക് നാം കരുതുന്നതിനേക്കാൾ മൂല്യമുണ്ട്. അവ ഒരുപാട് വിലയുള്ളതും ആയിരിക്കും. എന്തായാലും നിങ്ങൾക്ക് എവിടെ നിന്നെങ്കിലും അതുപോലെ കുറച്ച് പണമോ അല്ലെങ്കിൽ പണം കിട്ടാനുള്ള എന്തെങ്കിലും വസ്തുക്കളോ കിട്ടിയാൽ എന്ത് ചെയ്യും? ആരും കാണുന്നില്ല എന്ന് ഉറപ്പാണ് എങ്കിൽ ചിലർ അത് സ്വന്തമാക്കും അല്ലേ? എന്നാൽ, ഓസ്ട്രേലിയയിൽ ഒരു യുവതി ചെയ്തത് വേറൊരു കാര്യമാണ്. അതിനാൽ തന്നെ അവളെ ഇപ്പോൾ എല്ലാവരും അഭിനന്ദിക്കുകയാണ്. 

ഒരു പഴയ വീട്ടിൽ നിന്നും ലക്ഷങ്ങൾ വിലമതിക്കുന്ന നൂറ് വർഷത്തെ പഴക്കമുള്ള നാണയങ്ങളാണ് യുവതി കണ്ടെത്തിയത്. എന്നാൽ, അവളത് ഉടമയ്ക്ക് തിരികെ നൽകി. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. അതിൽ, യുവതി വീട് വൃത്തിയാക്കുമ്പോൾ കാർപ്പെറ്റിന്റെ അടിയിൽ നിന്നും നാണയം കണ്ടെത്തുന്നത് കാണാം. യുവതിയും ആ വീട്ടിൽ അപ്പോഴുണ്ടായിരുന്ന ആളുകളും ഇത് കണ്ട് അമ്പരക്കുന്നത് കാണാം. 

ഓസ്‌ട്രേലിയയിലെ സിഡ്‌നിയിൽ താമസിക്കുന്ന ഷാർലറ്റ് ബോസാൻക്വറ്റ് എന്ന 20 വയസ്സുകാരി പാർട്ട് ടൈം ഹൗസ് ക്ലീനറായി ജോലി ചെയ്തുവരികയായിരുന്നു. ഒരു ദിവസം, ഷാർലറ്റ് ജോലിയുടെ ഭാ​ഗമായി ഒരു വീട്ടിലെത്തി. നിലം വൃത്തിയാക്കുന്നതിനിടെ നിലത്തിരുന്ന കാർപ്പെറ്റ് എടുത്തപ്പോൾ അവൾ ഞെട്ടിപ്പോയി. അവിടെ കുറച്ച് പത്രങ്ങളുണ്ടായിരുന്നു. അത് മാറ്റി നോക്കിയപ്പോഴാണ് അതിനടിയിൽ ഒളിപ്പിച്ച് വച്ചിരിക്കുന്ന നാണയങ്ങൾ കണ്ടെത്തിയത്. പരിശോധനയിൽ അത് 1930 -കളിലേതാണ് എന്ന് കണ്ടെത്തി. നാണയത്തിന്റെ പഴക്കം കാരണം അതിന് 21 ലക്ഷത്തിലധികം രൂപ വില വരുമായിരുന്നു. 

ഇതിന്റെ വിലയെ കുറിച്ച് അറിഞ്ഞിട്ടും അവൾ അത് സ്വന്തമാക്കിയില്ല, പകരം വീട്ടുടമസ്ഥർക്ക് ആ നാണയം കൈമാറി. ഈ നാണയത്തിന് ഇങ്ങനെ ഉയർന്ന മൂല്യമുണ്ടാവാനും കാരണമുണ്ട്. 1929 - 1939 സാമ്പത്തിക പ്രതിസന്ധിയുടെ കാലമായിരുന്നു. ആ സമയത്ത്, 1930 -ൽ ഓസ്‌ട്രേലിയയിൽ 1,500 നാണയങ്ങൾ മാത്രമാണ് ആകെ പുറത്തിറക്കിയിരുന്നത്. അതിനാൽ തന്നെ അവയ്ക്ക് വലിയ പ്രാധാന്യമുണ്ടായിരുന്നു. കഴിഞ്ഞ വർഷം 1930 -ലെ ഒരു നാണയം 50 ലക്ഷം രൂപയ്ക്കാണത്രെ വിറ്റത്. 2019 -ൽ സമാനമായ നാണയം 9.50 കോടി രൂപയ്ക്ക് വിറ്റുവെന്നും യാഹൂ ന്യൂസിന്റെ റിപ്പോർട്ട് പറയുന്നു. 

ഏതായാലും വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പങ്ക് വച്ചതോടെ ഷാർലെറ്റിന്റെ സത്യസന്ധതയെ എല്ലാവരും അഭിനന്ദിക്കുകയാണ്. 

PREV
Read more Articles on
click me!

Recommended Stories

15 ലക്ഷം നൽകി 10 ഐഫോൺ 17 പ്രോ മാക്‌സ് വാങ്ങി, എല്ലാം സുഹൃത്തുക്കൾക്ക് വേണ്ടി; വീഡിയോ വൈറൽ
ബുദ്ധ പ്രതിമയാണെന്ന് കരുതി യുവതി വർഷങ്ങളോളം ആരാധിച്ചത് കാർട്ടൂൺ കഥാപാത്രത്തെ!