ബിരുദം പോലുമില്ല; വാര്‍ഷിക വരുമാനം 50 ലക്ഷത്തിന് മുകളില്‍; ദിവസം വെറും ആറ് മണിക്കൂര്‍ ജോലി !

Published : Oct 27, 2023, 03:57 PM IST
ബിരുദം പോലുമില്ല; വാര്‍ഷിക വരുമാനം 50 ലക്ഷത്തിന് മുകളില്‍; ദിവസം വെറും ആറ് മണിക്കൂര്‍ ജോലി !

Synopsis

വിദ്യാഭ്യാസം ഉയർന്ന ശമ്പളം ഉറപ്പ് നൽകുന്നില്ലെന്നും വ്യത്യസ്ത കഴിവുകൾ വികസിപ്പിക്കുന്നതിലൂടെ ഒരാൾക്ക് പണം സമ്പാദിക്കാമെന്നുമാണ് റോമയുടെ അഭിപ്രായം.


ന്നത വിദ്യാഭ്യാസം നേടുന്നതിന് പിന്നിലെ പ്രധാന ഉദ്ദേശം നല്ലൊരു ജോലിയും അതിലൂടെ ലഭിക്കുന്ന ഉയർന്ന വരുമാനവും ആണ്. ഉന്നത വിദ്യാഭ്യാസം നേടുമ്പോള്‍ കൂടുതല്‍ വരുമാനമുള്ള ജോലികള്‍ക്ക് അപേക്ഷിക്കാം അത് വഴി കൂടുതല്‍ വരുമാനമുള്ള ജോലികള്‍ക്ക് ചേരാനും കഴിയുന്നു. എന്നാൽ, ഡിഗ്രിയിൽ താഴെ മാത്രം വിദ്യാഭ്യാസമുള്ള ഒരു യുവതി, ദിവസത്തിൽ ആറ് മണിക്കൂർ മാത്രം ജോലി ചെയ്ത്, ഒരു വർഷം സമ്പാദിക്കുന്നത് 50 ലക്ഷത്തിന് മുകളില്‍. 

ഇന്ത്യൻ വിദ്യാർത്ഥിയും ജർമ്മൻ പ്രൊഫസറും തമ്മിലുള്ള ഇ-മെയിൽ സന്ദേശങ്ങൾ വൈറല്‍ !

യുകെയിലെ സോമർസെറ്റിൽ താമസിക്കുന്ന റോമ നോറിസ് എന്ന യുവതിയാണ് ആരും കൊതിച്ചു പോകുന്ന ഒരു ശമ്പള സ്കെയിലിൽ ജോലി ചെയ്യുന്നത്. ഇനി ഇവരുടെ ജോലി എന്താണെന്നറിയണ്ടേ? ദമ്പതികളുടെ പേരന്‍റിംഗ് കൺസൾട്ടന്‍റ് ആണ് ഇവർ. ആദ്യമായി രക്ഷകർത്താക്കൾ ആകുന്നവർക്ക് ആവശ്യമായ ഉപദേശങ്ങളും സഹായങ്ങളും നൽകുകയാണ് ഈ ജോലി കൊണ്ട് ഉദ്ദേശിക്കുന്നത്. ബേബി സ്ലീപ്പ് കോച്ചിംഗ്, പോട്ടി ട്രെയിനിംഗ് കോച്ചിംഗ്, കമ്മ്യൂണിക്കേഷൻ കോച്ചിംഗ്, ന്യൂട്രീഷൻ കോച്ചിംഗ് എന്നിവയുൾപ്പെടെ അവർ മാതാപിതാക്കൾക്ക്, പുതുതായി കുടുംബത്തിലേക്ക് വരുന്ന കുട്ടിയെ പരിശീലിപ്പിക്കേണ്ടത് എങ്ങനെയെന്ന എല്ലാവിധ പരിശീലനവും നൽകുന്നു.  പ്രസവത്തിനും പരിശീലനത്തിനുമുള്ള സഹായം, ജനിച്ചയുടനെ മുലയൂട്ടാൻ അമ്മമാരെ സഹായിക്കുക തുടങ്ങിയ മറ്റ് സേവനങ്ങളും റോമ നൽകുന്നുണ്ട്.

15 ലക്ഷത്തിന് വാങ്ങിയ 120 വർഷം പഴക്കമുള്ള വീട് ഒന്ന് പുതുക്കി പണിതു; ഇന്ന് വില 3 കോടിക്കും മുകളില്‍ !

ഈ സേവനങ്ങൾക്ക് റോമ മണിക്കൂറിന് 290 യൂറോയാണ് (25,493 രൂപ) ഈടാക്കുന്നത്. വിദ്യാഭ്യാസം തുടരാനും ഡിഗ്രിക്ക് പോകാനും ആഗ്രഹമുണ്ടായിരുന്നെങ്കിലും ചില സാഹചര്യങ്ങളാൽ ആ സമയത്ത് അതിന് സാധിച്ചില്ലെന്നും അവർ വെളിപ്പെടുത്തി.  എന്നാൽ, ഇപ്പോഴത്തെ ഈ ജോലി ശമ്പളം നൽകുകയും ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്തുവെന്നും അവർ പറയുന്നു.  താൻ രണ്ട് കുട്ടികളുടെ അമ്മയായതിനാൽ ഇത് താൻ ആസ്വദിക്കുന്ന കാര്യമാണെന്നും വർഷങ്ങളുടെ അനുഭവപരിചയമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. വിദ്യാഭ്യാസം ഉയർന്ന ശമ്പളം ഉറപ്പ് നൽകുന്നില്ലെന്നും വ്യത്യസ്ത കഴിവുകൾ വികസിപ്പിക്കുന്നതിലൂടെ ഒരാൾക്ക് പണം സമ്പാദിക്കാമെന്നും  അവർ അഭിപ്രായപ്പെട്ടു.

 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

രണ്ടേരണ്ട് സെക്കന്റ് വീഡിയോയിൽ വൈറലായ 'ബന്ദാന ​ഗേൾ', കിട്ടിയ പണത്തിൽ ഭൂരിഭാ​ഗം ദാനം ചെയ്തു, വീണ്ടും വൈറൽ
നാലാമതും ഗർഭിണിയായ ഭാര്യയോട് ബിസിനസ് ടൂറെന്ന് പറഞ്ഞു, വെള്ളപ്പൊക്കത്തിൽപ്പെട്ടു; അന്വേഷിച്ചപ്പോൾ കാമുകിയുടെ കൂടെ ഹോട്ടലിൽ