വർഷം വെറും 84 ദിവസം ജോലി, ശമ്പളം 66 ലക്ഷം, പക്ഷേ ജീവിതം ബോറടിയെന്ന് പരാതി

Published : May 09, 2025, 03:10 PM ISTUpdated : May 09, 2025, 03:16 PM IST
 വർഷം വെറും 84 ദിവസം ജോലി, ശമ്പളം 66 ലക്ഷം, പക്ഷേ ജീവിതം ബോറടിയെന്ന് പരാതി

Synopsis

365 ദിവസത്തില്‍ വെറും 84 ദിവസം ജോലി. ശമ്പളമാകട്ടെ 66 ലക്ഷം. പക്ഷേ, അറുബോറന്‍ ദിവസങ്ങളെന്ന് യുവാവിന്‍റെ കുറിപ്പ്. 

ജീവിതം എന്നും ഒരേ താളത്തിൽ പോകുന്നുവെന്ന് പരാതിപ്പെടുന്നവരാണ് നമ്മളിൽ ഭൂരിഭാഗവും. രാവിലെ എഴുന്നേൽക്കുക, ഭക്ഷണം കഴിക്കുക, ജോലിക്ക് പോവുക, തിരികെ വരുക, ഭക്ഷണം കഴിക്കുക, കിടന്നുറങ്ങുക ഇങ്ങനെയൊരു ജീവിതചക്രം സ്ഥിരമായി പിന്തുടരുന്നവരായിരിക്കും നമ്മുക്കിടയിലെ കൂടുതല്‍ പേരും. ഒന്നാലോചിച്ചാല്‍ നമ്മുടെ ഓരോരുത്തരുടെ ജീവിതവും ഇതില്‍ നിന്നും വ്യത്യസ്തമല്ലെന്ന് കാണാം. ഈ ദിനചര്യ ചക്രത്തിൽ എന്തെങ്കിലുമൊക്കെ മാറ്റങ്ങൾ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാത്തവരും കുറവായിരിക്കും. പക്ഷേ, അങ്ങനെയൊന്ന് എപ്പോൾ സാധ്യമാകും? റെഡ്ഡിറ്റിൽ അടുത്തിടെ പങ്കുവെച്ച ഒരു പോസ്റ്റ് ഇതുമായി ബന്ധപ്പെട്ട വലിയൊരു ചർച്ചയ്ക്കാണ് തുടക്കം കുറിച്ചത്. 

ആ പോസ്റ്റ് പങ്കുവെച്ച വ്യക്തി അവകാശപ്പെട്ടത് എല്ലാ മാസവും ഒരാഴ്ച മാത്രം ജോലി ചെയ്ത് താൻ പ്രതിവർഷം 66 ലക്ഷം രൂപ സമ്പാദിക്കുന്നുണ്ട് എന്നായിരുന്നു. ബാക്കിസമയം മുഴുവൻ ഒന്നും ചെയ്യാതെ നിഷ്ക്രിയമായി സമയം ചെലവഴിക്കുകയാണെന്നും ഇദ്ദേഹം പങ്കുവെച്ചു. ടെലിവിഷൻ കണ്ടും പോഡ്‌കാസ്റ്റുകൾ കേട്ടും സമൂഹ മാധ്യമത്തില്‍ സമയം ചെലവഴിച്ചുമൊക്കെ താൻ സമയത്തെ കൊല്ലുകയാണെന്നാണ് അദ്ദേഹം പറയുന്നത്. വെറും പൊള്ളയായ ഒരു ജീവിതമായാണ് തന്‍റെ ജീവിതത്തെക്കുറിച്ച് തനിക്ക് അനുഭവപ്പെടുന്നതെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. തന്‍റെ ജോലി മേഖലയിൽ വർഷങ്ങളുടെ കഠിനാധ്വാനം കൊണ്ട് താൻ നേടിയെടുത്ത പ്രാവീണ്യമാണ് കുറഞ്ഞ സമയം കൊണ്ട് കൂടുതൽ സമ്പാദിക്കാൻ തന്നെ പ്രാപ്തനാക്കിയതെന്നാണ് ഇദ്ദേഹം പറയുന്നത്.

Watch Video: 'ഇറങ്ങിവാടാ താഴേക്ക്'; ട്രയിനിലെ അമിതവില ചോദ്യം ചെയ്ത വ്ലോഗറെ കൂട്ടം ചേർന്ന് തല്ലി പാൻട്രി ജീവനക്കാർ, വീഡിയോ

എന്നാൽ, ഒരുകാലത്ത് തന്നെ പുളകം കൊള്ളിച്ചിരുന്ന സ്വാതന്ത്ര്യവും സുഖസൗകര്യങ്ങളും ഇപ്പോൾ ഏകാന്തതയുടെ ഒരു കെണിയായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പണ്ട് തന്‍റെ ഇഷ്ടങ്ങൾക്കായി താൻ സമയം കണ്ടെത്താൻ പാടുപെടുമായിരുന്നെങ്കിൽ ഇന്ന് കൂടുതലൊന്നും ചെയ്യാനില്ലാതെ താൻ മാനസികമായി തളർന്ന അവസ്ഥയിലാണെന്നാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. കുറിപ്പ് വളരെ വേഗത്തിൽ വൈറലായി. 'ഞാൻ ആഗ്രഹിക്കുന്ന ജീവിതമാണ് നിങ്ങൾ ഇപ്പോൾ ജീവിക്കുന്നത്' എന്ന് നിരവധി പേർ അഭിപ്രായപ്പെട്ടു. കിട്ടുന്ന അവസരം നന്നായി ആസ്വദിക്കണമെന്നും ജീവിതം മനോഹരമാക്കണമെന്നും അഭിപ്രായപ്പെട്ടവരും നിരവധിയാണ്. ഇങ്ങനെയൊരു ജീവിതം കിട്ടാൻ ഇനി എത്രനാൾ കാത്തിരിക്കണമെന്ന് കുറിച്ചവരുമുണ്ട്. അതേസമയം, കുറഞ്ഞ ജോലിയും കൂടുതൽ പണവും സന്തോഷം നൽകുമെന്നാണ് പൊതുവിലുള്ള വിശ്വാസമെങ്കിലും ജീവിതത്തിന് അർത്ഥം കൂടിയുണ്ടായാൽ മാത്രമേ ആ സന്തോഷം പൂർണ്ണമാകൂവെന്നും ചിലർ അഭിപ്രായപ്പെട്ടു.

Watch Video:  പെട്രോൾ പമ്പ്, 130 ഏക്കർ സ്ഥലം; മൊത്തം 15 കോടിയുടെ സ്ത്രീധനം, കണ്ണ് തള്ളി സോഷ്യല്‍ മീഡിയ, വീഡിയോ

PREV
Read more Articles on
click me!

Recommended Stories

മീറ്റിം​ഗിൽ പങ്കെടുത്തില്ലെന്ന് പറഞ്ഞ് കുറച്ചത് ഒരുദിവസത്തെ ശമ്പളം, ജോലിയിലെ ദുരവസ്ഥ പങ്കുവച്ച് യുവാവ്
യുഎസ് വിസ കിട്ടണമെങ്കിൽ സമൂഹ മാധ്യമ അക്കൗണ്ടുകൾ ഇനി 'ക്ലീൻ' ആയിരിക്കണം; പുതിയ ഉത്തരവ്