ലോകത്ത് ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ നായ ഇതാണ്, വയസ് 22!

Published : Nov 23, 2022, 04:00 PM IST
ലോകത്ത് ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ നായ ഇതാണ്, വയസ് 22!

Synopsis

കൃത്യമായി പറഞ്ഞാൽ ജിനോയ്ക്ക് ഇപ്പോൾ 22 വർഷവും 52 ദിവസവും പ്രായമുണ്ട്. നവംബർ 15 -ന് ആയിരുന്നു നായയുടെ ജന്മദിനം. എപ്പോഴും കളിച്ചുകൊണ്ട് ഉല്ലാസവനായി ഇരിക്കാനാണ് നായ ഏറെ ഇഷ്ടപ്പെടുന്നതെന്നും ഉടമയായ അലക്സ് പറയുന്നു.

ലോകത്ത് ഇന്ന് ജീവിച്ചിരിക്കുന്ന പട്ടികളിൽ ഏറ്റവും പ്രായം കൂടിയ പട്ടി ഏതാണെന്ന് അറിയാമോ? ഗിന്നസ് വേൾഡ് റെക്കോർഡ്സ് റിപ്പോർട്ട് പ്രകാരം നായ്ക്കൾക്കിടയിലെ ഈ തലമൂത്ത കാരണവർക്ക് 22 വയസ്സ് പ്രായമുണ്ട്. 

കാലിഫോർണിയയിൽ നിന്നുള്ള ജിനോ വുൾഫ് എന്ന നായ ആണ് ഗിന്നസ് വേൾഡ് റെക്കോർഡ് പ്രകാരം ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ നായ. 40 -കാരനായ അലക്‌സ് വുൾഫ്, എന്ന ആളാണ് നായയുടെ ഉടമ. ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണക്രമം, വെറ്ററിനറി പരിചരണം, ജീവിതത്തോടുള്ള സ്വന്തം അഭിനിവേശം എന്നിവയാണ് നായയുടെ ആരോഗ്യത്തിന് കാരണം എന്നാണ് ഉടമയായ അലക്സ് പറയുന്നത്.

ടുഡേ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, 2000 സെപ്റ്റംബർ 24 -നാണ് നായ്ക്കുട്ടി ജനിച്ചത്, 2002 -ൽ കൊളറാഡോയിലെ ഹ്യൂമൻ സൊസൈറ്റി ഓഫ് ബോൾഡർ വാലിയിൽ നിന്ന് ആണ് നായ്ക്കുട്ടിയെ അലക്സ് വൂൾഫ് ദത്തെടുത്തത്. പിന്നീട് നീണ്ട 20 വർഷക്കാലം ഇരുവരും ഒരുമിച്ച് ആയിരുന്നു. "വർഷങ്ങളായി ഞാൻ അവനെ വളരെയധികം ശ്രദ്ധിച്ചു, അവൻ ഇപ്പോഴും താരതമ്യേന നല്ല രൂപത്തിലാണ്... ശരിക്കും സുന്ദരനാണ്, ഇത് അവന്റെ പ്രായം കണക്കിലെടുക്കുമ്പോൾ അതിശയകരമാണ്!" തൻറെ നായയെ കുറിച്ച് ഏറെ അഭിമാനത്തോടെ അലക്സ് പറയുന്നത് ഇങ്ങനെ .

കൃത്യമായി പറഞ്ഞാൽ ജിനോയ്ക്ക് ഇപ്പോൾ 22 വർഷവും 52 ദിവസവും പ്രായമുണ്ട്. നവംബർ 15 -ന് ആയിരുന്നു നായയുടെ ജന്മദിനം. എപ്പോഴും കളിച്ചുകൊണ്ട് ഉല്ലാസവനായി ഇരിക്കാനാണ് നായ ഏറെ ഇഷ്ടപ്പെടുന്നതെന്നും ഉടമയായ അലക്സ് പറയുന്നു. ഏതായാലും ഗിന്നസ് വേൾഡ് റെക്കോർഡ്സിൽ കൂടി ഇടം പിടിച്ചതോടെ നാട്ടിലെ താരമായിരിക്കുകയാണ് ഈ നായ.
 

PREV
click me!

Recommended Stories

വ്യത്യസ്തനാമൊരു ബാബു സ്വാമിയെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല! സാമൂഹിക മാധ്യമങ്ങളിലെ വൈറൽ സ്വാമി ചിറ്റൂരിലുണ്ട്, കര്‍മ്മ നിരതനായി
മകന്‍റെ രണ്ടാം വിവാഹം, 'വധുവിനെക്കാൾ സുന്ദരി അമ്മ'യെന്ന് നെറ്റിസെന്‍സ്; വേദി നവാസ് ഷെരീഫിന്‍റെ കൊച്ചു മകന്‍റെ രണ്ടാം വിവാഹം