
ഇന്റര്‍നെറ്റിന്റെ ഉപയോഗം വ്യാപകമാവുകയും വാര്‍ത്തകള്‍ പ്രസിദ്ധപ്പെടുത്താന്‍ ഇന്‍റര്‍നെറ്റിനെ ഉപയോഗപ്പെടുത്തുകയും ചെയ്ത് തുടങ്ങിയതോടെയാണ് അച്ചടി മാധ്യമങ്ങള്‍ക്ക് തിരിച്ചടി നേരിട്ട് തുടങ്ങിയത്. നീണ്ട ചരിത്രമുണ്ടായിരുന്ന പല പത്ര സ്ഥാപനങ്ങളും സാമ്പത്തിക ബാധ്യത താങ്ങാനാകാതെ പൂട്ടി, ഇതിനിടെ ചിലര്‍ ഓണ്‍ലൈനിലേക്ക് ചുവട് മാറ്റി. എന്നാല്‍ ചില പത്രങ്ങള്‍ അപ്പോഴും തങ്ങളുടെ പാരമ്പര്യം പിടിച്ച് നിര്‍ത്താനായി പത്രം അച്ചടിച്ചിറക്കി. ഇത്തരത്തില്‍ ഓണ്‍ലൈനിലേക്ക് മാറാതെയിരുന്ന ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന പത്രങ്ങളിലൊന്നായ വീനർ സെയ്തുങ്, ഒടുവില്‍ ഓണ്‍ലൈനിലേക്ക് മാറാന്‍ തീരുമാനിച്ചു.
ഓസ്ട്രിയന്‍ സർക്കാർ ഉടമസ്ഥതയിലുള്ള ദിനപത്രത്തിന്‍റെ ഭാവിയെക്കുറിച്ച് ഓസ്ട്രിയൻ സർക്കാരും പത്രവും തമ്മിൽ വർഷങ്ങളായി നിലനിൽക്കുന്ന തർക്കത്തിന്‍റെ പര്യവസാനമാണ് ഈ തീരുമാനമുണ്ടായത്. 1703-ൽ Wiennerisches Diarium എന്ന പേരിലാണ് പത്രം സ്ഥാപിക്കപ്പെട്ടത്. പിന്നീട് 1780-ൽ Wiener Zeitung എന്ന് പേര് മാറ്റി. അന്ന് സ്വകാര്യ ദ്വൈവാരിക പത്രമായിട്ടായിരുന്നു പത്രം പ്രസിദ്ധീകരിച്ചിരുന്നത്. 1857-ൽ ഓസ്ട്രിയയിലെ ചക്രവർത്തി ഫ്രാൻസ് ജോസഫ് ഒന്നാമൻ പത്രത്തെ ഏറ്റെടുക്കുയും ദേശസാൽക്കരിച്ച് രാജ്യത്തിന്‍റെ ഔദ്യോഗിക ഗസറ്റായി മാറ്റുകയും ചെയ്തു.ജൂലൈ ഒന്ന് മുതല്‍ പത്രം പ്രാഥമികമായി ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കുമെന്ന് നാഷണല്‍ കൗണ്‍സില്‍ പ്രസിഡന്‍റ് നോര്‍ബര്‍ട്ട് ഹോഫര്‍ അറിയിച്ചു. ഇതിന് ഭൂരിപക്ഷം പേരും അംഗീകാരം നല്‍കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലഭ്യമായ ഫണ്ടുകള്‍ ഉപയോഗിച്ച് പത്രം പ്രതിവര്‍ഷം കുറഞ്ഞത് പത്ത് അച്ചടി പ്രസിദ്ധീകരണങ്ങള്‍ നിലനിര്‍ത്തും.
18,000 വര്‍ഷം പഴക്കമുള്ള നായയുടെ മമ്മി; നിഗൂഢത പരിഹരിച്ചെന്ന് ശാസ്ത്രജ്ഞര്‍
'നിയമപരമായി വെടിവച്ചു' എന്ന് ജര്‍മ്മന്‍ ഭാഷയില്‍ കുറിച്ച് കൊണ്ടാണ് പത്രം പുതിയ ചുവട് മാറ്റത്തെ ട്വിറ്ററില്‍ പങ്കുവച്ചത്. 2004-ൽ വീനർ സെയ്തുങ് ഇപ്പോഴും പ്രചാരത്തിലുള്ള ഏറ്റവും പഴയ പത്രങ്ങളിലൊന്നായി റാങ്ക് ചെയ്യപ്പെട്ടിരുന്നുവെന്ന് വേൾഡ് അസോസിയേഷൻ ഓഫ് ന്യൂസ് പബ്ലിഷേഴ്‌സ് എഎഫ്‌പിയോട് പറഞ്ഞു. ഔദ്യോഗിക ഗസറ്റ് എന്ന നിലയിൽ പത്രത്തിന്‍റെ പങ്ക്, അതിന്‍റെ പ്രധാന വരുമാന സ്രോതസ്സ്, ഒരു പ്രത്യേക സർക്കാർ ഉടമസ്ഥതയിലുള്ള ഓൺലൈൻ പ്ലാറ്റ്‌ഫോമിലേക്ക് മാറും.
ഔദ്യോഗിക വിവരങ്ങൾ ഓൺലൈനിൽ കേന്ദ്രീകരിക്കാനും പ്രസിദ്ധീകരിക്കാനുമുള്ള യൂറോപ്യൻ നിർദേശപ്രകാരമാണ് പത്രം ഓണ്‍ലൈനിലേക്ക് മാറുന്നതെന്ന് സര്‍ക്കാര്‍ അറിയിച്ചു. അതോടൊപ്പം ഒരു മീഡിയ ഹബ്, ഒരു ഉള്ളടക്ക ഏജൻസി, പത്രപ്രവർത്തകർക്ക് ഒരു പരിശീലന കേന്ദ്രം എന്നിവയും വീനർ സെയ്തുങ് സ്ഥാപിക്കും. പ്രതിദിനം പത്രത്തിന്‍റെ 20,000 കോപ്പികളാണ് ചെലവാകുന്നത്. വാരാന്ത്യത്തില്‍ ഇത് ഇരട്ടിയാകും. സര്‍ക്കാറിന്‍റെ പുതിയ നീക്കത്തിനെതിരെ പ്രതിഷേധിച്ച് നിരവധി പേര്‍ തെരുവിലിറങ്ങി. സര്‍ക്കാര്‍ പത്രത്തെ ചരിത്രമാക്കുന്നുവെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. 'സാഹചര്യത്തിൽ താൻ സന്തുഷ്ടനല്ല" എന്ന് പ്രസിഡന്‍റ് വെരാ ജൗറോവ ഓസ്ട്രിയൻ വാർത്താ ഏജൻസിയായ എപിഎയോട് പ്രതികരിച്ചു.