'യഥാര്‍ത്ഥത്തില്‍ അഞ്ച് ലക്ഷം ഡോളറാണ് നേടിയതെന്ന് തിരിച്ചറിഞ്ഞപ്പോള്‍ എനിക്കത് വിശ്വസിക്കാന്‍ കഴിഞ്ഞില്ല' ഹിൽസ്‌ഡേൽ കൗണ്ടിയിലെ 74 കാരന്‍ പറഞ്ഞു. തന്‍റെ കണ്ണുകളെ വിശ്വസിക്കാമോയെന്ന് ഉറപ്പില്ലാത്തതിനാല്‍ ഭാര്യയെ കൊണ്ട് ടിക്കറ്റ് വീണ്ടും പരിശോധിച്ചു.
74 വയുള്ള മിഷിഗണ്‍ സ്വദേശി ലോട്ടറി കടയിലെത്തി തനിക്ക് ലക്കി നമ്പര്‍ 13 ഗെയിം ടിക്കറ്റില്‍ 500 ഡോളര്‍ അടിച്ചെന്ന് (41,000 രൂപ) പറഞ്ഞ് ടിക്കറ്റ് ഏല്‍പ്പിച്ചു. ടിക്കറ്റ് പരിശോധിച്ച കടക്കാരന്‍ അദ്ദേഹത്തോട് ഒന്നൂടെ കണ്ണാടി വച്ച് ടിക്കറ്റ് പരിശോധിക്കാന്‍ ആവശ്യപ്പട്ടു. ടിക്കറ്റ് പരിശോധിച്ച ആ വൃദ്ധന്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. അടിച്ചത് 500 ഡോളറായിരുന്നില്ല. മറിച്ച് 5 ലക്ഷം ഡോളറായിരുന്നു അതായത് 4 കോടി രൂപ.
'യഥാര്‍ത്ഥത്തില്‍ അഞ്ച് ലക്ഷം ഡോളറാണ് നേടിയതെന്ന് തിരിച്ചറിഞ്ഞപ്പോള്‍ എനിക്കത് വിശ്വസിക്കാന്‍ കഴിഞ്ഞില്ല' ഹിൽസ്‌ഡേൽ കൗണ്ടിയിലെ 74 കാരന്‍ പറഞ്ഞു. തന്‍റെ കണ്ണുകളെ വിശ്വസിക്കാമോയെന്ന് ഉറപ്പില്ലാത്തതിനാല്‍ ഭാര്യയെ കൊണ്ട് ടിക്കറ്റ് വീണ്ടും പരിശോധിച്ചു. 'ഒടുവില്‍ എനിക്ക് 5 ലക്ഷം ഡോളറിന്‍റെ ലോട്ടറി അടിച്ചെന്ന് അവള്‍ സ്ഥിരീകരിച്ചപ്പോള്‍, ഞങ്ങള്‍ ആ സന്തോഷ വിവരം കുടുംബാംഗങ്ങളെ വിളിച്ച് അറിയിച്ചു.' സന്തോഷം അടക്കാനാകാതെ അദ്ദേഹം പറഞ്ഞു. എന്നാല്‍, താന്‍ അജ്ഞാതനായി തുടരാന്‍ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആറ് വര്‍ഷം മുമ്പ് ഭവനരഹിത; കഴിഞ്ഞ ദിവസം ഒരു ലോട്ടറി അടിച്ചു, ഇന്ന് 40 കോടിക്ക് ഉടമ !
ഹിൽസ്‌ഡെയ്‌ലിലെ സാൻഡ് ലേക്ക് പാർട്ടി സ്റ്റോറിൽ നിന്നാണ് അദ്ദേഹം ഒന്നാം സമ്മാനം നേടിയ ടിക്കറ്റ് വാങ്ങിയത്. "ഞാൻ വിജയിച്ച ടിക്കറ്റുകള്‍ പണമാക്കും. പിന്നീട് അത് വച്ച് വീണ്ടും ടിക്കറ്റ് എടുക്കുകയാണ് പതിവ്. കൂടുതൽ ടിക്കറ്റുകൾ വാങ്ങാനായി ഞാന്‍ എന്‍റെ വിജയങ്ങള്‍ ഉപയോഗിച്ചു." അദ്ദേഹം പറഞ്ഞു. വീട്ടിലെ ബില്ലുകൾ അടയ്ക്കാനും വീട് ഒന്ന് വിപുലീകരിക്കാനും ലോട്ടറിയില്‍ നിന്നുള്ള പണം ഉപയോഗിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ തവണ സ്ക്രാച്ച് ആന്‍റ് വിന്നിന്‍റെ 50 ലക്ഷം ഡോളര്‍ നേടിയത് യുഎസ് കാലിഫോര്‍ണിയന്‍ സ്വദേശിനിയായ ലൂസിയ ഫോർസെത്തിനായിരുന്നു. ആറ് വര്‍ഷം മുമ്പ് സ്വന്തമായി ഒരു വീട് പോലും ഇല്ലാതിരുന്ന അവര്‍ ഒറ്റ രാത്രി ഇരുട്ടിവെളുത്തപ്പോള്‍ കോടീശ്വരിയായി.
