ഒരു കോടി രൂപയുടെ പബ് ജി മത്സരം; ജയിച്ചത് ഇവര്‍

Published : Mar 11, 2019, 12:22 PM IST
ഒരു കോടി രൂപയുടെ പബ് ജി മത്സരം; ജയിച്ചത് ഇവര്‍

Synopsis

മത്സരത്തില്‍ ഫൈനല്‍ റൌണ്ടില്‍ 5 മാച്ചുകളാണ് ഉണ്ടായിരുന്നത്.  ഇവയിലെ പ്രകടനം അനുസരിച്ച് മികച്ച റൈറ്റിംഗ് വരുന്ന ടീമിനായിരുന്നു അവസാന സമ്മാനം

ഹൈദരാബാദ്: ഇന്ത്യയിലെ ഏറ്റവും വലിയ പബ് ജി ഗെയിം മത്സരത്തില്‍ സോള്‍ മോര്‍ട്ടല്‍ വിജയികളായി. മൂന്ന് അംഗ സംഘമാണ് സോള്‍ മോര്‍ട്ടല്‍. ഇവര്‍ക്ക് 30 ലക്ഷം രൂപയും ഒപ്പോ എഫ്11 പ്രോ ഫോണും സമ്മാനമായി ലഭിച്ചു. മത്സരത്തിന്‍റെ ആകെ സമ്മാനതുക ഒരു കോടി രൂപയായിരുന്നു. രാജ്യത്തെമ്പാടു നിന്നും 20 ടീമുകളാണ് ഹൈദരാബാദിലെ മത്സരത്തില്‍ പങ്കെടുത്തത്.

മത്സരത്തില്‍ ഫൈനല്‍ റൌണ്ടില്‍ 5 മാച്ചുകളാണ് ഉണ്ടായിരുന്നത്.  ഇവയിലെ പ്രകടനം അനുസരിച്ച് മികച്ച റൈറ്റിംഗ് വരുന്ന ടീമിനായിരുന്നു അവസാന സമ്മാനം.  TPP ERANGEL, TPP SANHOK, FPP ERANGEL
, FPP SANHOK, TPP ERANGEL എന്നിങ്ങനെയായിരുന്നു അവസാന റൌണ്ടിലെ മത്സരം. 

മത്സരം ആരംഭിച്ചത് മുതല്‍ 20 ടീമുകളുടെയും റൈറ്റിംഗില്‍ നിരന്തരം വ്യത്യാസം വന്നു. എന്നാല്‍ വിജയികളായ സോള്‍ മോര്‍ട്ടല്‍സ് എല്ലാ മത്സരത്തിലും ആദ്യത്തെ മൂന്ന് സ്ഥാനങ്ങളില്‍ ഒന്ന് കൈയ്യടക്കിയിരുന്നു. ഗോഡ് റീജിയന്‍ മത്സരത്തില്‍ രണ്ടാം സ്ഥാനവും, ഫന്‍കി മംഗി മത്സരത്തില്‍ മൂന്നാം സ്ഥാനവും നേടി. 

PREV
click me!

Recommended Stories

യൂട്യൂബ് സിഇഒ നീൽ മോഹന്റെ വീട്ടിലെ 'നോ-സ്ക്രീൻ' രഹസ്യം പുറത്ത്! 'തന്റെ 3 കുട്ടികൾക്കും സ്ക്രീൻ സമയം അനുവദിക്കുന്നതിന് നിയമങ്ങളുണ്ട്'
ഇൻസ്റ്റാഗ്രാമിൽ പുതിയ ഫീച്ചർ: 'യുവർ ആൽഗോരിതം'; എന്താണ് ഇത്, എങ്ങനെ പ്രവർത്തിക്കുന്നു?