അധികമായി 6 ജിബി; ജിയോ ഉപയോക്താക്കള്‍ക്ക് സന്തോഷം

Published : Mar 16, 2019, 08:02 AM ISTUpdated : Mar 16, 2019, 08:03 AM IST
അധികമായി 6 ജിബി; ജിയോ ഉപയോക്താക്കള്‍ക്ക് സന്തോഷം

Synopsis

ഈ ഓഫര്‍ തിരഞ്ഞെടുക്കുന്ന ഉപയോക്താക്കള്‍ക്ക് മൂന്ന് ദിവസത്തേക്ക്  6ജിബി അധിക ഡാറ്റയും ജിയോ വാഗ്ദാനം ചെയ്യുന്നത്.

ദില്ലി: റിലയന്‍സ് ജിയോയുടെ ജിയോ സെലിബ്രേഷന്‍ പാക്ക് ഇപ്പോള്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാകുന്നു. സെപ്തംബറില്‍ ജിയോയുടെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് പ്രഖ്യാപിച്ച ഓഫര്‍ ചെറിയ കാലയളവിലേക്ക് കൂടി ഉപയോക്താക്കള്‍ക്ക് ലഭിക്കും. ഈ ഓഫര്‍ പ്രകാരം 2 ജിബി 4ജി ഇന്‍റര്‍നെറ്റ് ഉപയോക്തക്കള്‍ക്ക് ലഭിക്കും. ജിയോ പ്രൈം ഉപയോക്താക്കള്‍ക്കാണ് ഈ ഓഫര്‍ ലഭിക്കുക. മാര്‍ച്ച് 17വരെയാണ് ഓഫര്‍.

ഈ ഓഫര്‍ തിരഞ്ഞെടുക്കുന്ന ഉപയോക്താക്കള്‍ക്ക് മൂന്ന് ദിവസത്തേക്ക്  6ജിബി അധിക ഡാറ്റയും ജിയോ വാഗ്ദാനം ചെയ്യുന്നത്. മൈ ജിയോ ആപ്പില്‍ പരിശോധിച്ചാല്‍ ഈ ഓഫര്‍ ലഭ്യമാണോ എന്ന് അറിയാം. ജിയോ ആപ്പില്‍ നിങ്ങളുടെ പ്ലാന്‍ എന്ന സെക്ഷനില്‍ കരന്‍റ് പ്ലാന്‍ ഏതാണ് എന്ന് നോക്കിയാല്‍ ജിയോ സെലിബ്രേഷന്‍ ഓഫര്‍ ലഭിക്കുമോ എന്ന് അറിയാം. ഇപ്പോഴുള്ള പ്ലാനിന് പുറമേയാണ് 6 ജിബി ഫ്രീയായി ലഭിക്കുന്നത്.

PREV
click me!

Recommended Stories

യൂട്യൂബ് സിഇഒ നീൽ മോഹന്റെ വീട്ടിലെ 'നോ-സ്ക്രീൻ' രഹസ്യം പുറത്ത്! 'തന്റെ 3 കുട്ടികൾക്കും സ്ക്രീൻ സമയം അനുവദിക്കുന്നതിന് നിയമങ്ങളുണ്ട്'
ഇൻസ്റ്റാഗ്രാമിൽ പുതിയ ഫീച്ചർ: 'യുവർ ആൽഗോരിതം'; എന്താണ് ഇത്, എങ്ങനെ പ്രവർത്തിക്കുന്നു?