"മെസെജ് യുവർസെൽഫ്" ഫീച്ചര്‍ ഒടുവില്‍ വാട്ട്സ്ആപ്പ് ഉപയോക്താക്കള്‍ക്ക് ലഭിച്ചു തുടങ്ങി.!

By Web TeamFirst Published Nov 29, 2022, 7:54 AM IST
Highlights

ഐഫോൺ, ആൻഡ്രോയിഡ് സ്മാർട്ട്‌ഫോൺ ഉപയോക്താക്കൾ എന്നിവർക്ക് വാട്ട്സാപ്പിലെ  മെസേജ് യുവർസെഫ് ഫീച്ചർ ലഭ്യമാവും, കൂടാതെ വരും ആഴ്ചകളിൽ ഈ ഫീച്ചർ എല്ലാ വാട്ട്സാപ്പ് ഉപയോക്താക്കൾക്കും ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചു. 

നി ഗ്രൂപ്പ് ക്രിയേറ്റ് ചെയ്ത് ലെഫ്റ്റായി കഷ്ടപ്പെടേണ്ട. വാട്ട്സാപ്പ് പുതിയ ഫീച്ചർ അവതരിപ്പിച്ചിട്ടുണ്ട്. "മെസെജ് യുവർസെൽഫ്" എന്നാണ് ഫീച്ചറിന്റെ പേര്. കുറിപ്പുകൾ അയച്ചിടാനും റിമൈൻഡറുകൾ സെറ്റ് ചെയ്യാനും ഇത് നിങ്ങളെ സഹായിക്കും. ഈ ഫീച്ചർ ഉപയോഗിച്ച്, ഉപയോക്താക്കൾക്ക് സന്ദേശങ്ങളും ചിത്രങ്ങളും വീഡിയോകളും ഓഡിയോയും ആപ്പിനുള്ളിൽ തന്നെ സ്വയം പങ്കിടാൻ കഴിയും.

ഐഫോൺ, ആൻഡ്രോയിഡ് സ്മാർട്ട്‌ഫോൺ ഉപയോക്താക്കൾ എന്നിവർക്ക് വാട്ട്സാപ്പിലെ  മെസേജ് യുവർസെഫ് ഫീച്ചർ ലഭ്യമാവും, കൂടാതെ വരും ആഴ്ചകളിൽ ഈ ഫീച്ചർ എല്ലാ വാട്ട്സാപ്പ് ഉപയോക്താക്കൾക്കും ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചു. കുറച്ചു ദിവസങ്ങൾ കാത്തിരുന്നാലേ ഈ ഫീച്ചർ എല്ലാവർക്കും പരീക്ഷിക്കാൻ കഴിയൂ. ഗൂഗിൾ പ്ലേ സ്റ്റോറിലൂടെയോ ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നോ ആപ്പ് അപ്ഡേറ്റ് ചെയ്യുന്നവർക്ക് മാത്രമേ ഈ ഫീച്ചർ ലഭ്യമാകൂ. 

അപ്‌ഡേറ്റ് ചെയ്‌ത വാട്ട്സാപ്പ്  തുറക്കുക, ഒരു പുതിയ ചാറ്റ് ക്രിയേറ്റ് ചെയ്യുക എന്നതിൽ ക്ലിക്ക് ചെയ്യുക, കോൺടാക്റ്റുകളിൽ നിന്ന് സ്വന്തം നമ്പർ നിങ്ങൾക്ക് തന്നെ കാണാൻ കഴിയും. അവസാനമായി, നിങ്ങളുടെ നമ്പർ തിരഞ്ഞെടുത്ത് മെസെജയയ്ക്കുന്നത് ആരംഭിക്കുക. ഈ സവിശേഷത ഉപയോഗിച്ച്, ഉപയോക്താക്കൾക്ക് സ്വയം കുറിപ്പുകൾ പങ്കിടാനും ആപ്പിനുള്ളിലെ മറ്റ് ചാറ്റുകളിൽ നിന്ന്  ഒരു മെസെജോ മൾട്ടിമീഡിയ ഫയലോ കൈമാറാനും കഴിയും. 

നിങ്ങൾക്ക് വാട്ട്‌സ്ആപ്പിൽ വോയ്‌സ് നോട്ടുകൾ റെക്കോർഡ് ചെയ്യാനും ഫോട്ടോകൾ ക്ലിക്കുചെയ്‌ത് അവ നിങ്ങൾക്കായി ഷെയറ്‍ ചെയ്യാനും കഴിയും. ഇമേജ് ബ്ലർ ചെയ്യാനുളള ഓപ്ഷൻ അടുത്തിടെയാണ് വാട്ട്സാപ്പ് കൊണ്ടുവന്നത്. ഇതിനു പിന്നാലെയാണ് വാട്ട്‌സാപ്പ് ബിസിനസ് പ്രൊഫൈൽ ഉപയോക്താക്കൾക്കായി ഷോപ്പിങ് ചെയ്യാൻ സഹായിക്കുന്ന   പുതിയ ഫീച്ചറും പുറത്തിറക്കിയത്. 

കമ്മ്യൂണിറ്റി ഫീച്ചറുമായും ആപ്പ് എത്തിയിരുന്നു. ഗ്രൂപ്പുകൾ തമ്മിൽ ബന്ധിപ്പിക്കാനാണ് പുതിയ ഫീച്ചർ  വാട്ട്സ്ആപ്പ് അവതരിപ്പിച്ചത്. മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്ട്സ്ആപ്പിന്റെ പുതിയ കമ്മ്യൂണിറ്റി ഫീച്ചർ ആൻഡ്രോയിഡിലും ഐഒഎസിലും വെബ്പതിപ്പിലും ലഭ്യമാണ്.ആൻഡ്രോയിഡിലും ഐഒഎസിലും ചാറ്റിന്  അടുത്തായി തന്നെ കമ്മ്യൂണിറ്റീസിന്റെ ലോഗോ കാണാം. വാട്‌സാപ്പ് വെബിൽ നോക്കിയാൽ ഏറ്റവും മുകളിലായി കമ്മ്യൂണിറ്റീസ് ലോഗോ ഉണ്ടാകും.

എയിംസിൽ സൈബർ ആക്രമണം ; പണം ആവശ്യപ്പെട്ട് ഹാക്കര്‍മാര്‍, അന്വേഷണം ഊർജിതമാക്കി

ഡെസ്ക്ടോപ്പിലായാലും വാട്ട്സ്ആപ്പിനെ പൂട്ടിവയ്ക്കാം; പുതിയ ഫീച്ചര്‍ ഇങ്ങനെ
 

click me!