Asianet News MalayalamAsianet News Malayalam

ഡെസ്ക്ടോപ്പിലായാലും വാട്ട്സ്ആപ്പിനെ പൂട്ടിവയ്ക്കാം; പുതിയ ഫീച്ചര്‍ ഇങ്ങനെ

വാട്ട്‌സ്ആപ്പ് ഡെസ്‌ക്‌ടോപ്പ് ബീറ്റയിൽ പുതിയ ഫീച്ചർ  കാണിക്കുന്നത് സംബന്ധിച്ച സ്‌ക്രീൻഷോട്ടും റിപ്പോർട്ടിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. ഈ ഫീച്ചർ ആക്ടിവേറ്റ് ആക്കിയാൽ ഉപയോക്താക്കൾക്ക് അവരുടെ പിസിയിലോ ലാപ്‌ടോപ്പിലോ ആപ്ലിക്കേഷൻ തുറക്കാൻ ഒരു പാസ്‌വേഡ് ക്രിയേറ്റ് ചെയ്യാനാകും. 

WhatsApp Desktop App Testing Screen Lock Feature for PC, Laptops
Author
First Published Nov 23, 2022, 11:32 AM IST

ന്യൂയോര്‍ക്ക്: ഡെസ്‌ക്‌ടോപ്പിലെ വാട്ട്സ്ആപ്പ് പതിപ്പില്‍ പുതിയ സ്‌ക്രീൻ ലോക്ക് ഫീച്ചർ പരീക്ഷിക്കുകയാണ് മെറ്റയിപ്പോൾ. നിലവിൽ ആൻഡ്രോയിഡിലും ഐഒഎസിലും ഉപയോക്താക്കൾക്ക് സ്ക്രീൻ ലോക്ക് ഉപയോഗിക്കാനാകും. ഇതിനായി ഫിംഗര്പ്രിന്റോ പിന്നോ സെറ്റ് ചെയ്യാനുള്ള ഓപ്ഷനുമുണ്ട്.  പക്ഷേ ഡെസ്‌ക്‌ടോപ്പിൽ വാട്ട്‌സ്ആപ്പ് ലോഗിൻ ചെയ്യുന്ന ഉപയോക്താക്കൾക്ക് ഇത്തരമൊരു സുരക്ഷാ ഫീച്ചർ ലഭ്യമല്ല.  വാബെറ്റ് ഇൻഫോയുടെ റിപ്പോര്‍ട്ട് അനുസരിച്ച് സിസ്റ്റത്തിനടുത്ത് ഉപയോക്താവ് ഇല്ലാതെയിരിക്കുന്ന സമയത്ത്  വാട്ട്സ്ആപ്പിൽ  അനധികൃത ആക്‌സസ് നടക്കാൻ ഇടയുണ്ട്. 

ഇത് പരിഹരിക്കാൻ പാസ്‌വേഡ് സജ്ജീകരണമെന്ന പുതിയ ഫീച്ചർ ഉപയോക്താക്കളെ സഹായിക്കും. ഇതുവരെ ഉപയോക്താക്കൾക്ക് ലഭ്യമായിട്ടില്ലാത്ത ഈ ഫീച്ചർ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. വരും ദിവസങ്ങളിൽ ബീറ്റ ഉപയോക്താക്കൾക്ക് ഇത് ലഭ്യമാക്കാനാകുമെന്ന പ്രതീക്ഷയിലാണ് കമ്പനി. 

വാട്ട്‌സ്ആപ്പ് ഡെസ്‌ക്‌ടോപ്പ് ബീറ്റയിൽ പുതിയ ഫീച്ചർ  കാണിക്കുന്നത് സംബന്ധിച്ച സ്‌ക്രീൻഷോട്ടും റിപ്പോർട്ടിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. ഈ ഫീച്ചർ ആക്ടിവേറ്റ് ആക്കിയാൽ ഉപയോക്താക്കൾക്ക് അവരുടെ പിസിയിലോ ലാപ്‌ടോപ്പിലോ ആപ്ലിക്കേഷൻ തുറക്കാൻ ഒരു പാസ്‌വേഡ് ക്രിയേറ്റ് ചെയ്യാനാകും. ഓരോ തവണയും ഉപയോക്താവ് അവരുടെ പാസ്‌വേഡ് മറക്കുമ്പോൾ,  അക്കൗണ്ട് ഓട്ടോമാറ്റിക് ആയി ലോഗ്ഔട്ട് ആകും. തുടർന്ന് ലോഗിൻ ചെയ്യണമെങ്കിൽ ക്യുആർ കോഡ് ഉപയോഗിക്കണം.

നേരത്തെ ഇമേജ് ബ്ലർ ചെയ്യാനുളള ഓപ്ഷൻ വാട്ട്സ്ആപ്പ് കൊണ്ടുവന്നിരുന്നു. ഇതിനു പിന്നാലെയാണ് വാട്ട്‌സാപ്പ് ബിസിനസ് പ്രൊഫൈൽ ഉപയോക്താക്കൾക്കായി ഷോപ്പിങ് ചെയ്യാൻ സഹായിക്കുന്ന   പുതിയ ഫീച്ചർ പുറത്തിറക്കിയത്.  വാട്ട്സാപ്പ് ബിസിനസ് ഉപയോക്താക്കൾക്ക് ഈ അപ്‌ഡേറ്റ് ഉപയോഗിച്ച് ബാങ്കിംഗ്, യാത്ര എന്നിങ്ങനെയുള്ളവയെ ആശ്രയിച്ച് ബിസിനസുകൾ ബ്രൗസ് ചെയ്യാനോ അവരുടെ പേര് ഉപയോഗിച്ച് സെർച്ച് ചെയ്യാനോ കഴിയുമെന്നതാണ് ഫീച്ചറിന്റെ ഗുണം.

കഴിഞ്ഞ ദിവസം കമ്മ്യൂണിറ്റി ഫീച്ചറുമായും ആപ്പ് എത്തിയിരുന്നു. ഗ്രൂപ്പുകൾ തമ്മിൽ ബന്ധിപ്പിക്കാനാണ് പുതിയ ഫീച്ചർ  വാട്ട്സ്ആപ്പ് അവതരിപ്പിച്ചത്. മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്ട്സ്ആപ്പിന്റെ പുതിയ കമ്മ്യൂണിറ്റി ഫീച്ചർ ആൻഡ്രോയിഡിലും ഐഒഎസിലും വെബ്പതിപ്പിലും ലഭ്യമാണ്.ആൻഡ്രോയിഡിലും ഐഒഎസിലും ചാറ്റിന്  അടുത്തായി തന്നെ കമ്മ്യൂണിറ്റീസിന്റെ ലോഗോ കാണാം. വാട്‌സാപ്പ് വെബിൽ നോക്കിയാൽ ഏറ്റവും മുകളിലായി കമ്മ്യൂണിറ്റീസ് ലോഗോ ഉണ്ടാകും.

സ്വയം സന്ദേശം അയക്കാം; പുതിയ ഫീച്ചറുമായി വാട്ട്സ്ആപ്പ് എത്തുന്നു

Follow Us:
Download App:
  • android
  • ios