ഫിറ്റ്നസ് വീണ്ടെടുത്ത് അനുഷ്ക ശര്‍മ്മ; വൈറലായി ചിത്രങ്ങള്‍

Published : Apr 01, 2021, 09:27 AM ISTUpdated : Apr 01, 2021, 09:30 AM IST
ഫിറ്റ്നസ് വീണ്ടെടുത്ത് അനുഷ്ക ശര്‍മ്മ; വൈറലായി ചിത്രങ്ങള്‍

Synopsis

അനുഷ്‌കയുടെ ചില ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്. ഒരു ടെലിവിഷന്‍ പരസ്യ ചിത്രീകരണ വേളയില്‍ നിന്നുള്ള താരത്തിന്‍റെ ചിത്രങ്ങളാണിത്.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരദമ്പതികളാണ് ബോളിവുഡ് നടി അനുഷ്ക ശർമ്മയും ക്രിക്കറ്റ് താരം വിരാട് കോലിയും. തങ്ങളുടെ ജീവിതത്തില്‍ പുതിയൊരു അതിഥി വന്നതിന്‍റെ സന്തോഷത്തിലാണ് ഇരുവരും. മകള്‍ വാമിഖയുടെ ജനനത്തിന് ശേഷം കരിയറില്‍ വീണ്ടും സജീവമാവുകയാണ് അനുഷ്‌ക ഇപ്പോള്‍. 

അനുഷ്‌കയുടെ ചില ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്. ഒരു ടെലിവിഷന്‍ പരസ്യ ചിത്രീകരണ വേളയില്‍ നിന്നുള്ള താരത്തിന്റെ ചിത്രങ്ങളാണിത്. ചിത്രങ്ങള്‍ ശ്രദ്ധ നേടിയതോടെ ഫിറ്റ്‌നസ് വീണ്ടെടുത്ത താരത്തിന് സോഷ്യല്‍ മീഡിയയില്‍ അഭിനന്ദന പ്രവാഹമാണ്. 

 

 

ബ്ലൂ ഡെനീം ജീന്‍സിനൊപ്പം ബെയ്ജ് ക്രോപ്പ് ടോപ്പ് ആണ് താരത്തിന്‍റെ വേഷം. ആ പഴയ ലുക്കില്‍ താരം എത്തി എന്നാണ് ആരാധകരുടെ അഭിപ്രായം. മകളുടെ ജനനശേഷം മെയ് മാസത്തോടെ അഭിനയത്തില്‍ വീണ്ടും സജീവമാവുമെന്നാണ് താരം അറിയിച്ചത്. എന്നാല്‍ രണ്ട് മാസം മുമ്പേ താരം ക്യാമറയ്ക്ക് മുമ്പില്‍ എത്തുകയായിരുന്നു. ഗര്‍ഭകാലത്തും താരം ജോലിയില്‍ സജീവമായിരുന്നു. 

 

 

ജനുവരി 11നാണ് വിരുഷ്ക ദമ്പതികള്‍ക്ക് മകള്‍ പിറന്നത്.  തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും മകളുടെ മുഖം പകര്‍ത്തരുതെന്നും കോലിയും അനുഷ്കയും ആവശ്യപ്പെട്ടിരുന്നു. 

 

Also Read: നിറവയറില്‍ യോഗ ചെയ്യുന്ന കരീന കപൂര്‍; വൈറലായി ചിത്രങ്ങള്‍... 

PREV
click me!

Recommended Stories

ഷീ പാഡ് പദ്ധതി: എല്ലാ സ്കൂളിലേക്കും വ്യാപിപ്പിക്കാൻ വനിതാ വികസന കോർപറേഷൻ
ജോലിക്കിടെയിലും സ്വപ്നം പിന്തുടർന്നു! മലപ്പുറംകാരി രചിച്ച ചരിത്രം; മിസ് ഇന്ത്യ വേൾഡ്‌വൈഡ് മത്സരത്തിൽ വിജയം നേടി മലയാളി