രണ്ടാമതും അമ്മയാകാനുള്ള തയ്യാറെടുപ്പിലാണ് ബോളിവുഡ് നടി കരീന കപൂർ ഖാന്‍. താര കുടുംബത്തെ പോലെ കുഞ്ഞിനെ കാണാൻ ആരാധകരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. 

സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ താരം തന്‍റെ  ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ ഗര്‍ഭകാലത്തെ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് കരീന. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് താരം ചിത്രങ്ങള്‍ പങ്കുവച്ചത്. യോഗ ചെയ്യുന്നത് മനസ്സിന് ശാന്തത നൽകുമെന്ന അടിക്കുറിപ്പോടെയാണ് കരീന ചിത്രങ്ങൾ പങ്കുവച്ചത്.

 

പ്യൂമ ഇന്ത്യയ്ക്ക് വേണ്ടിയുള്ള ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളാണിത്. ഗർഭാവസ്ഥയിൽ ഇതിനു മുമ്പും നടി ഫോട്ടോഷൂട്ടിൽ പങ്കെടുത്തിരുന്നു. താരത്തിന്‍റെ മെറ്റേണിറ്റി ഫാഷനും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by PUMA India (@pumaindia)

 

ഗർഭാവസ്ഥയ്ക്ക് അനുയോജ്യമായതും സിംപിളുമായ വസ്ത്രങ്ങളാണ് 40കാരിയായ കരീന ഇപ്പോള്‍ ധരിക്കുന്നത്. കാഫ്താനും ഡ്രസ്സുമൊക്കെ ധരിച്ചുള്ള കരീനയുടെ ചിത്രങ്ങളും സൈബര്‍ ലോകത്ത് ഏറേ ശ്രദ്ധ നേടിയിരുന്നു. 

Also Read: ഫ്‌ളോറല്‍ ഡ്രസ്സും പൂമയുടെ ചെരുപ്പും; വൈറലായി കരീനയുടെ ചിത്രങ്ങള്‍...