ലൈവ് റിപ്പോട്ടിങിനിടെ കുറുമ്പുമായി സ്വന്തം കുഞ്ഞെത്തിയാൽ എന്തുചെയ്യും? വൈറലായി വീഡിയോ

Published : Jan 30, 2021, 03:35 PM ISTUpdated : Jan 30, 2021, 03:37 PM IST
ലൈവ് റിപ്പോട്ടിങിനിടെ കുറുമ്പുമായി സ്വന്തം കുഞ്ഞെത്തിയാൽ എന്തുചെയ്യും? വൈറലായി വീഡിയോ

Synopsis

മാധ്യമപ്രവര്‍ത്തകയുടെ ലൈവ് റിപ്പോട്ടിങ്ങിനിടയിൽ കുറുമ്പുമായി  സ്വന്തം കുഞ്ഞെത്തിയ ദൃശ്യങ്ങളാണ് സൈബര്‍ ലോകത്തിന്‍റെ ശ്രദ്ധ നേടിയത്.

മാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്തകള്‍ റിപ്പോർട്ട് ചെയ്യുമ്പോള്‍ സംഭവിക്കുന്ന രസകരമായ കാര്യങ്ങള്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്.  ചിലര്‍ മനപൂര്‍വ്വം ക്യാമറയ്ക്ക് മുന്നില്‍ വരും,  ചിലര്‍ അറിയാതെ ക്യാമറ കണ്ണുകളിൽ വന്നുപെടും. എന്നാല്‍ അതിലും വേറിട്ട ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. 

മാധ്യമപ്രവര്‍ത്തകയുടെ ലൈവ് റിപ്പോട്ടിങ്ങിനിടയിൽ കുറുമ്പുമായി  സ്വന്തം കുഞ്ഞെത്തിയ ദൃശ്യങ്ങളാണ് സൈബര്‍ ലോകത്തിന്‍റെ ശ്രദ്ധ നേടിയത്. കാലാവസ്ഥ റിപ്പോർട്ട് ചെയ്യുകയായിരുന്നു എബിസി 7 ന്റെ ലെസ്ലി ലോപ്പസ്.

ഇതിനിടയിലാണ് ലെസ്ലിയുടെ പത്ത് മാസം പ്രായമായ മകൻ നോലൻ ഫ്രെയിമിലെത്തിയത്. കുരുന്ന് ലെസ്ലിയുടെ കാലിൽ ചുറ്റിപ്പിടിച്ച് നിൽക്കുകയാണ്. ഇത് കണ്ട് ലെസ്ലിക്ക് തന്നെ ചിരി അടക്കാനായില്ല. തുടര്‍ന്ന് അവർ കുഞ്ഞിനെ  കയ്യിലെടുത്ത്  റിപ്പോട്ടിങ് തുടരുന്നതാണ് വീഡിയോയില്‍ കാണുന്നത്. 

 

 

‘എനിക്ക് എല്ലാ നിയന്ത്രണവും നഷ്ടപ്പെട്ടു വീണ്ടും കാണാം’ എന്നു പറഞ്ഞ് റിപ്പോർട്ടിങ് അവസാനിപ്പിക്കുകയായിരുന്നു ലെസ്ലി. എബിസി 7 ന്റെ  ന്യൂസ് ആങ്കർ ബ്രാന്റി ഹിറ്റ് ആണ് ഈ വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചത്. 

Also Read: ലൈവ് റിപ്പോർട്ടിങ്ങിനിടെ ചോദ്യങ്ങളുമായി മക്കള്‍; രസകരം ഈ വീഡിയോകള്‍...

PREV
click me!

Recommended Stories

ബ്രേക്കപ്പ് ടു 'മിസ് സൗത്ത് ഇന്ത്യ ഫിറ്റ്‌നസ്'; വനിതാ ബോഡിബിൽഡിങ്ങില്‍ കേരളത്തിന്‍റെ മുഖമായി ശ്രീയ അയ്യര്‍
ജനപ്രിയ ആഭരണമായ മൂക്കൂത്തി 'അപകടകാരി', മൂക്കൂത്തി തിരഞ്ഞെടുക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിച്ചില്ലേൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ