ആദ്യ പ്രസവം കഴിഞ്ഞ് 26 ദിവസങ്ങൾക്ക് ശേഷം ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി, വളരെ അപൂർവ സംഭവമെന്ന് ഡോക്ടർമാർ

By Web TeamFirst Published Mar 28, 2019, 12:44 PM IST
Highlights

വയറ് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആരിഫയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ രണ്ടാം ഗര്‍ഭപാത്രത്തില്‍ ഇരട്ടക്കുട്ടികളുണ്ടെന്ന് തിരിച്ചറിഞ്ഞു. അങ്ങനെ ആരിഫ ആൺകുട്ടിയ്ക്കും പെൺകുട്ടിയ്ക്കും ജന്മം നൽകി. സിസേറിയനിലൂടെയാണ് കുഞ്ഞുങ്ങളെ പുറത്തെടുത്തതെന്ന് ഡോ. ഷീല പോഡാർ പറഞ്ഞു.
 
ധാക്ക: ആദ്യ പ്രസവം കഴിഞ്ഞ് 26 ദിവസങ്ങൾക്ക് ശേഷമാണ് ആരിഫ സുൽത്താന എന്ന 20കാരി ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയത്. മാസം തികയാതെയാണ് ആദ്യ കുഞ്ഞിന് ആരിഫ ജന്മം നൽകിയത്. കഴിഞ്ഞമാസം അവസാനമാണ് ആരിഫ  ഒരു ആൺകുട്ടിയ്ക്ക് ജന്മം നൽകിയത്. രണ്ടാമതൊരു ഗർഭപാത്രമുണ്ടെന്ന കാര്യം ഡോക്ടർമാർ  തിരിച്ചറിഞ്ഞിരുന്നില്ല. 

വയറ് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആരിഫയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ രണ്ടാം ഗര്‍ഭപാത്രത്തില്‍ ഇരട്ടക്കുട്ടികളുണ്ടെന്ന് തിരിച്ചറിഞ്ഞു. അങ്ങനെ ആരിഫ ആൺകുട്ടിയ്ക്കും പെൺകുട്ടിയ്ക്കും ജന്മം നൽകി. സിസേറിയനിലൂടെയാണ് കുഞ്ഞുങ്ങളെ പുറത്തെടുത്തതെന്ന് ഡോ. ഷീല പോഡാർ പറഞ്ഞു.

അമ്മയും കുഞ്ഞുങ്ങളും സുഖമായിരിക്കുന്നുവെന്നും ആദ്യ പ്രസവത്തിന് മുൻപ് സ്കാനിങ് നടത്താത്തത് കൊണ്ടാവാം രണ്ടാം ഗര്‍ഭപാത്രം ഉണ്ടെന്ന കാര്യം തിരിച്ചറിയാതെ പോയതെന്ന് ഡോക്ടർമാർ പറയുന്നു. വളരെ അപൂർവ സംഭവമാണ് ഇതെന്ന് ചീഫ് ​ഗവൺമെന്റ് ഡോ. ദിലീപ് റോയ് പറയുന്നു.

മൂന്ന് കുട്ടികൾ ഉണ്ടായതിൽ വളരെ സന്തോഷവതിയാണ്. ഈ കുഞ്ഞുങ്ങളെ എങ്ങനെ വളർത്തുമെന്നതിൽ ആശങ്കയുണ്ടെന്നും ആരിഫ പറയുന്നു. വളരെ തുച്ഛം ശമ്പളമാണ് കിട്ടുന്നത്. കഷ്ടപ്പെട്ടാണ് ഓരോ ദിവസവും മുന്നോട്ട് കൊണ്ട് പോകുന്നത്. എന്നാലും കുട്ടികൾക്ക് ഒരു കുറവും വരുത്തില്ലെന്നും സന്തോഷത്തോടെ മുന്നോട്ട് പോകുമെന്നും ആരിഫയുടെ ഭർത്താവ് സുമൻ പറയുന്നു.

click me!