ഇത് സ്വർണത്തേക്കാൾ തിളക്കമുള്ള പരസ്യം; ഭീമയ്ക്ക് കയ്യടിച്ച് സോഷ്യൽ മീഡിയ

Published : Apr 17, 2021, 11:04 AM ISTUpdated : Apr 17, 2021, 12:01 PM IST
ഇത് സ്വർണത്തേക്കാൾ തിളക്കമുള്ള പരസ്യം; ഭീമയ്ക്ക് കയ്യടിച്ച് സോഷ്യൽ മീഡിയ

Synopsis

ആണുടലിൽ പെൺമനസുമായി ജീവിക്കുന്ന വ്യക്തിയെ മാതാപിതാക്കൾ അംഗീകരിക്കുന്ന കാഴ്ചയാണ് പരസ്യത്തിന്‍റെ ഉള്ളടക്കം.

ഭീമ ജ്വല്ലറിയുടെ ഏറ്റവും പുത്തന്‍ പരസ്യ ചിത്രമാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയുടെ മൊത്തം കയ്യടി നേടിയിരിക്കുന്നത്. ഒരു ട്രാൻസ്ജെന്‍ററുടെ ജീവിതം പശ്ചാത്തലമാക്കിയാണ് ഭീമയുടെ പുതിയ പരസ്യം. 'സ്‌നേഹം പോലെ പരിശുദ്ധ'മെന്ന ടാഗ്‌ലൈനോടെയാണ് ഭീമ പരസ്യം പുറത്തുവിട്ടത്. 

ആണുടലിൽ പെൺമനസുമായി ജീവിക്കുന്ന വ്യക്തിയെ മാതാപിതാക്കൾ അംഗീകരിക്കുന്ന കാഴ്ചയാണ് പരസ്യത്തിന്‍റെ ഉള്ളടക്കം. യഥാർഥ സ്നേഹം എന്നത് ഒരാളെ അയാളായി അംഗീകരിക്കുക എന്നതാണ് എന്നും ഈ പരസ്യം ഓർമിപ്പിക്കുന്നു. പരസ്യത്തില്‍ അഭിനയിച്ചിരിക്കുന്നതും ഒരു ട്രാന്‍സ് വ്യക്തിയാണ്.

ദില്ലിയിലെ ‘ആനിമൽ’ എന്ന ഏജൻസി തയ്യാറാക്കിയ പരസ്യ ചിത്രം ഭാരത് സിക്കയാണ് സംവിധാനം ചെയ്തത്. പരസ്യ ചിത്രം ഇതിനോടകം  സോഷ്യൽ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു. കാഴ്ചക്കാരുടെ കണ്ണും മനസും നിറയ്ക്കുന്നതാണ് ഈ പരസ്യമെന്ന് സൈബര്‍ ലോകം അഭിപ്രായപ്പെട്ടു. 

ഭീമയ്ക്ക് കൈയടികളുമായി സിനിമ രംഗത്തു നിന്നുള്ള ആളുകളും രംഗത്തെത്തി. ഈ പരസ്യം തന്നെ ഏറെ സ്പർശിച്ചുവെന്നും ഭീമയ്ക്ക് കൈയടികൾ നൽക്കുന്നുവെന്നുമാണ് നടി പാർവതി തിരുവോത്ത് തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചത്. 

 

സാധാരണക്കാരോടൊപ്പം ട്രാന്‍സ് വ്യക്തികളും ഭീമയ്ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ച് കമന്‍റുകളുമായി രംഗത്തെത്തി. 

 

 

Also Read:  ട്രാന്‍സ്‌ജെന്‍ഡര്‍ സ്ത്രീകള്‍ക്കും സൗന്ദര്യമത്സരത്തില്‍ പങ്കെടുക്കാം; വിപ്ലവകരമായ ചുവടുവയ്‌പോടെ 'മിസ് പനാമ'...

 

PREV
click me!

Recommended Stories

ജനപ്രിയ ആഭരണമായ മൂക്കൂത്തി 'അപകടകാരി', മൂക്കൂത്തി തിരഞ്ഞെടുക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിച്ചില്ലേൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ
ഷീ പാഡ് പദ്ധതി: എല്ലാ സ്കൂളിലേക്കും വ്യാപിപ്പിക്കാൻ വനിതാ വികസന കോർപറേഷൻ