Bipasha Basu: നിറവയറില്‍ മനോഹരമായ മെറ്റേണിറ്റി ഫോട്ടോഷൂട്ടുമായി ബിപാഷ ബസു; ചിത്രങ്ങള്‍

Published : Sep 02, 2022, 12:49 PM ISTUpdated : Sep 02, 2022, 01:35 PM IST
Bipasha Basu: നിറവയറില്‍ മനോഹരമായ മെറ്റേണിറ്റി ഫോട്ടോഷൂട്ടുമായി ബിപാഷ ബസു; ചിത്രങ്ങള്‍

Synopsis

ഇപ്പോഴിതാ അമ്മയാകാന്‍ തയ്യാറെടുക്കുന്ന ബോളിവുഡ് നടി ബിപാഷ ബസുവിന്‍റെ ഏറ്റവും പുതിയ മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രം ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

മെറ്റേണിറ്റി ഫോട്ടോഷൂട്ടുകള്‍ ഇന്ന് വളരെ  സാധാരണമാണ്. പ്രത്യേകിച്ച്, സെലിബ്രിറ്റികളുടെ വ്യത്യസ്ത മെറ്റേണിറ്റി ഫോട്ടോഷൂട്ടുകള്‍ക്ക് കാഴ്ചക്കാര്‍ ഏറെയാണ്. കരീന കപൂര്‍ മുതല്‍ സോനം കപൂറിന്‍റെ വരെ വെറൈറ്റി മെറ്റേണിറ്റി ഫോട്ടോഷൂട്ടുകള്‍ ഇത്തരത്തില്‍ സൈബര്‍ ലോകത്ത് വൈറലായിരുന്നു. 

ഇപ്പോഴിതാ അമ്മയാകാന്‍ തയ്യാറെടുക്കുന്ന ബോളിവുഡ് നടി ബിപാഷ ബസുവിന്‍റെ ഏറ്റവും പുതിയ മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രം ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. നിറവയറോടെ ബ്ലാക്ക് ഡ്രസ്സില്‍ അതിമനോഹരിയായിരിക്കുകയാണ് ബിപാഷ ബസു. ബിപാഷ തന്നെയാണ് ചിത്രം തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. വാക്കുകള്‍ കൊണ്ട് പറഞ്ഞറിയിക്കാന്‍‌ കഴിയാത്ത അനുഭവമാണിതെന്നാണ് ബിപാഷ ചിത്രം പങ്കുവച്ചുകൊണ്ട് കുറിച്ചത്. 

 

2016- ലാണ് നടനായ കരണ്‍ സിംഗ് ഗ്രോവറുമായി ബിപാഷയുടെ വിവാഹം നടന്നത്. അടുത്തിടെയാണ് താരം ഗര്‍ഭിണിയാണെന്ന് ആരാധകരുമായി പങ്കുവച്ചത്. നിറവയറില്‍ ഭര്‍ത്താവ് കരണിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചാണ് താരം ഇക്കാര്യം പറഞ്ഞത്. ജീവിതത്തില്‍ പുതിയൊരു ഘട്ടത്തിലേക്ക് കടക്കുകയാണെന്നും ഇതുവരെ കടന്നുവന്നതില്‍ വ്യത്യസ്തമായൊരു സമയത്തിലേക്കാണ് ഇനി യാത്രയെന്നുമെല്ലാം ബിപാഷ  കുറിപ്പിലൂടെ പങ്കുവച്ചു. വൈകാതെ തന്നെ കുഞ്ഞ് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാവരുടെയും സ്നേഹത്തിനും പ്രാര്‍ത്ഥനകള്‍ക്കും നന്ദി എന്നും ബിപാഷ കുറിച്ചു. 

 

ഗര്‍ഭിണിയാണെന്ന് അറിയിച്ചതിന് പിന്നാലെ പലപ്പോഴായി മെറ്റേണിറ്റി ഫോട്ടോകള്‍ ബിപാഷ പങ്കുവയ്ക്കാറുണ്ട്. 'അജ്നബീ' എന്ന സിനിമയിലൂടെ ഗംഭീര അരങ്ങേറ്റം കുറിച്ച ബിപാഷ ബസു പിന്നീട് ഒരുപിടി സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു. ചെയ്തതില്‍ അധികവും ഗ്ലാമറസ് വേഷങ്ങളായതിനാല്‍ തന്നെ 'ഹോട്ട്' താരമെന്ന പേരിലായിരുന്നു ബിപാഷ അറിയപ്പെട്ടിരുന്നത്.

 

Also Read: ആലിയ ബട്ട് തിളങ്ങിയത് ഗൂച്ചിയുടെ മെറ്റേണിറ്റി വെയറില്‍; വില 3 ലക്ഷം ഇന്ത്യന്‍ രൂപ !

PREV
click me!

Recommended Stories

ഷീ പാഡ് പദ്ധതി: എല്ലാ സ്കൂളിലേക്കും വ്യാപിപ്പിക്കാൻ വനിതാ വികസന കോർപറേഷൻ
ജോലിക്കിടെയിലും സ്വപ്നം പിന്തുടർന്നു! മലപ്പുറംകാരി രചിച്ച ചരിത്രം; മിസ് ഇന്ത്യ വേൾഡ്‌വൈഡ് മത്സരത്തിൽ വിജയം നേടി മലയാളി