ഭിന്നശേഷിയുള്ള മകന് അമ്മയുടെ പിറന്നാള്‍ സമ്മാനം; ഹൃദയം തൊടുന്ന വീഡിയോ...

Published : Sep 11, 2021, 11:13 AM IST
ഭിന്നശേഷിയുള്ള മകന് അമ്മയുടെ പിറന്നാള്‍ സമ്മാനം; ഹൃദയം തൊടുന്ന വീഡിയോ...

Synopsis

കേക്ക് മുറിച്ചശേഷം അമ്മ മകന് ഒരു പൊതി സമ്മാനിക്കുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍ കാണുന്നത്. ആകാംക്ഷയോടെ പൊതി വാങ്ങി  നോക്കുന്ന മകനോട് അത് അഴിച്ചു നോക്കാന്‍ അമ്മ പറയുന്നുണ്ട്.

ഒരമ്മയ്ക്ക് മക്കളോടുള്ള സ്നേഹം എന്നത് നിര്‍വചിക്കാന്‍ കഴിയാത്തതാണ്. ജീവിതത്തില്‍ കരുത്തും വെളിച്ചവുമായി നില്‍ക്കുന്ന പല അമ്മമാരെ കുറിച്ചും നാം കേട്ടിട്ടുണ്ടാകാം. അത്തരത്തില്‍ സ്‌നേഹവും കരുണയും ത്യാഗവും ഒന്നിച്ച് ചേര്‍ന്ന ഒരമ്മയുടെയും അവരുടെ മകന്‍റെയും വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

തന്‍റെ ഭിന്നശേഷിയുള്ള മകന് പിറന്നാള്‍ സമ്മാനമായി സ്മാര്‍ട്ട്‌ഫോണ്‍ സമ്മാനിക്കുന്ന അമ്മയെ ആണ് വീഡിയോയില്‍ കാണുന്നത്. കേക്ക് മുറിച്ചശേഷം അമ്മ മകന് ഒരു പൊതി സമ്മാനിക്കുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍ കാണുന്നത്. ആകാംക്ഷയോടെ പൊതി വാങ്ങി  നോക്കുന്ന മകനോട് അത് അഴിച്ചു നോക്കാന്‍ അമ്മ പറയുന്നുണ്ട്.

തുടര്‍ന്ന് വളരെ സന്തോഷത്തോടെ അവന്‍ ആ സമ്മാനം അഴിച്ചുനോക്കി. സമ്മാനം ഫോണാണെന്നു മനസ്സിലായതോടെ അവന്‍റെ സന്തോഷവും ഇരട്ടിയായി. ഫോണ്‍ കയ്യിലെടുത്ത് അവന്‍ അതില്‍ ഉമ്മ വയ്ക്കുന്നതും വീഡിയോയില്‍ കാണാം. അതിനുശേഷം അമ്മയെകെട്ടിപ്പിടിച്ചും അവന്‍ ഉമ്മ നല്‍‌കി. 

 

 

ട്വിറ്ററിലൂടെയാണ് വീഡിയോ പ്രചരിച്ചത്. വീഡിയോ വൈറലായതോടെ പ്രതികരണങ്ങളുമായി ആളുകളും രംഗത്തെത്തി. ഇത് കണ്ണുനിറയ്ക്കുന്ന വീഡിയോ എന്നാണ് ആളുകളുടെ അഭിപ്രായം. 

Also Read: 'സന്തോഷത്തിന്‍റെ നിലവിളി'; രണ്ട് വർഷങ്ങൾക്കു ശേഷം കണ്ടുമുട്ടുന്ന മകനും അമ്മയും; ഹൃദയം തൊടുന്ന വീഡിയോ...

കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

ഷീ പാഡ് പദ്ധതി: എല്ലാ സ്കൂളിലേക്കും വ്യാപിപ്പിക്കാൻ വനിതാ വികസന കോർപറേഷൻ
ജോലിക്കിടെയിലും സ്വപ്നം പിന്തുടർന്നു! മലപ്പുറംകാരി രചിച്ച ചരിത്രം; മിസ് ഇന്ത്യ വേൾഡ്‌വൈഡ് മത്സരത്തിൽ വിജയം നേടി മലയാളി