കൊച്ചുമകള്‍ക്കൊപ്പം നൃത്തം ചെയ്ത് 'ഡാൻസിങ് ദാദി'; വൈറലായി വീഡിയോ

Published : Sep 11, 2021, 09:58 AM ISTUpdated : Sep 11, 2021, 10:08 AM IST
കൊച്ചുമകള്‍ക്കൊപ്പം നൃത്തം ചെയ്ത്  'ഡാൻസിങ് ദാദി'; വൈറലായി വീഡിയോ

Synopsis

ഇപ്പോഴിതാ കൊച്ചുമകള്‍ക്കൊപ്പം നൃത്തം ചെയ്യുന്ന ദാദിയുടെ വീഡിയോ ആണ് ഏറ്റവും ഒടുവില്‍ വൈറലാകുന്നത്. ആറുവയസ്സുകാരി കൊച്ചുമകള്‍ മൈറയ്‌ക്കൊപ്പമാണ് ദാദി നൃത്തം ചെയ്തിരിക്കുന്നത്.

പ്രായം ഒന്നിനും ഒരു തടസമല്ലെന്ന് തെളിയിച്ച് നൃത്തം ചെയ്യുന്ന മുംബൈ സ്വദേശിനിയായ രവി ബാലാ ശര്‍മ്മ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ തിളങ്ങുന്ന താരമാണ്. 'ഡാൻസിങ് ദാദി' എന്ന പേരില്‍ അറിയപ്പെടുന്ന അറുപത്തിമൂന്നുകാരിയുടെ നൃത്ത വീഡിയോകള്‍ക്ക് ഇങ്ങ് കേരളത്തിലും ആരാധകര്‍ ഏറെയുണ്ട്. 

ഇപ്പോഴിതാ കൊച്ചുമകള്‍ക്കൊപ്പം നൃത്തം ചെയ്യുന്ന ദാദിയുടെ വീഡിയോ ആണ് ഏറ്റവും ഒടുവില്‍ വൈറലാകുന്നത്. ആറുവയസ്സുകാരി കൊച്ചുമകള്‍ മൈറയ്‌ക്കൊപ്പമാണ് ദാദി നൃത്തം ചെയ്തിരിക്കുന്നത്. 'ഏ ദില്‍ ഹേ മുശ്കില്‍' എന്ന ഹിന്ദി സിനിമയിലെ 'ക്യൂട്ടീപൈ' എന്ന പാട്ടിനാണ് ഇരുവരും ചുവടുവച്ചത്.

 

അനുഷ്‌ക ശര്‍മ, ഫവാദ് ഖാന്‍, രണ്‍ബീര്‍ കപൂര്‍ എന്നിവര്‍ അഭിനയിച്ച ഗാനത്തിനാണ് ഈ മുത്തശ്ശിയും കൊച്ചുമകളും തകര്‍ത്ത് നൃത്തം ചെയ്തത്. ഇന്‍സ്റ്റഗ്രാമിലൂടെ പ്രചരിക്കുന്ന വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് രവി ബാല ശര്‍മയ്ക്കും കൊച്ചുമകള്‍ക്കും അഭിനന്ദിനമറിയിച്ചുകൊണ്ട് കമന്‍റ്  നല്‍കിയത്. 

Also Read: വിവാഹവേദിയിൽ ഫോണിൽ ഫ്രീ ഫയർ ഗെയിം കളിച്ച് വധൂവരന്മാര്‍; വൈറലായി വീഡിയോ

കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

ഷീ പാഡ് പദ്ധതി: എല്ലാ സ്കൂളിലേക്കും വ്യാപിപ്പിക്കാൻ വനിതാ വികസന കോർപറേഷൻ
ജോലിക്കിടെയിലും സ്വപ്നം പിന്തുടർന്നു! മലപ്പുറംകാരി രചിച്ച ചരിത്രം; മിസ് ഇന്ത്യ വേൾഡ്‌വൈഡ് മത്സരത്തിൽ വിജയം നേടി മലയാളി