Asianet News MalayalamAsianet News Malayalam

പിസിഒ‍‍ഡിയുള്ളവർ ഇവ ഒഴിവാക്കുക..

സ്ത്രീകളില്‍ ഇന്ന് വളരെയധികം കാണുന്ന രോഗമായി മാറിയിരിക്കുകയാണ് പിസിഒഡി അഥവാ പോളിസിസ്റ്റിക് ഒവേറിയന്‍ ഡിസീസ്. 

pcod woman should take care of this
Author
Thiruvananthapuram, First Published Mar 18, 2019, 1:52 PM IST

സ്ത്രീകളില്‍ ഇന്ന് വളരെയധികം കാണുന്ന രോഗമായി മാറിയിരിക്കുകയാണ് പിസിഒഡി അഥവാ പോളിസിസ്റ്റിക് ഒവേറിയന്‍ ഡിസീസ്. വ്യായാമമില്ലായ്മ, കൊഴുപ്പുകൂടിയ ഭക്ഷണം കഴിക്കുക, മാനസിക സമ്മര്‍ദ്ദം എന്നിവയാണ്  പിസിഒഡിക്ക് പ്രധാന കാരണങ്ങൾ. ഓവുലേഷന്‍ അഥവാ അണ്ഡവിസര്‍ജനം പാതി വഴിയില്‍ നിന്നു പോകുന്നതുമൂലം അണ്ഡാശയത്തില്‍ മുഴകള്‍ രൂപപ്പെടുന്ന അവസ്ഥയാണിത്. 70 ശതമാനം സ്ത്രീകളിലും വന്ധ്യതയ്ക്കു കാരണം പിസിഒഡിയാണ്. 

സ്ത്രീകളുടെ അണ്ഡാശയത്തിനെയും പ്രത്യുല്‍പ്പാദന അവയവങ്ങളെയും സാരമായിതന്നെ ബാധിക്കുന്ന രോഗമാണിത്. കൂടാതെ സ്ത്രീ ഹോര്‍മോണായ ഈസ്ട്രജന്‍റെയും പ്രൊജസ്‌ട്രോണിന്‍റെയും (ഇവയാണ് ആര്‍ത്തവ ചക്രം നിയന്ത്രിക്കുന്നത്) ഉല്‍പ്പാദനം കുറക്കുകയും പുരുഷ ഹോര്‍മോണായ ആന്‍ഡ്രജന്‍റെ ഉല്പാദനം കൂട്ടുകയും ചെയ്യുന്നു. ഇതിന്‍റെ ഭാഗമായി മേല്‍ച്ചുണ്ടിലും താടിയിലുമുള്ള അമിത രോമ വളര്‍ച്ച, ക്രമം തെറ്റിയ ആര്‍ത്തവം, അമിത രക്തസ്രാവം, എന്നിവ ഉണ്ടാക്കുന്നു.

മാറിയ ഭക്ഷണരീതിയും വ്യായാമമില്ലായ്മയും മാനസിക സമ്മര്‍ദ്ദവുമാണ് പ്രധാന കാരണങ്ങള്‍. 15-44 വയസ്സുവരെയുള്ള സ്ത്രീകളിലാണിത് കൂടുതലായിട്ടും കാണുന്നത്.  ഇത് ടൈപ്പ് 2 പ്രമേഹവും ഹൃദയസംബന്ധമായ അസുഖങ്ങളും വരാനുള്ള സാധ്യതയും ഉണ്ടാക്കുന്നു.  

കാരണങ്ങള്‍... 

വ്യായാമമില്ലായ്മ, ഫാസ്റ്റ് ഫുഡ്, കൊഴുപ്പ് അടങ്ങിയ ഭക്ഷണം എന്നിവയുടെ അമിത ഉപയോഗം. പാരമ്പര്യമായി പിസിഒഡി ഉള്ളവരിലും രോഗത്തിന് സാധ്യതയുണ്ട്. ശരീരത്തിലെ ഹോര്‍മോണുകളുടെ അളവുകളിലുണ്ടാകുന്ന വ്യത്യാസം, അമിത മദ്യപാനം എന്നിവയും പിസിഒഡിയുടെ കാരണമാകാം. 

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...

1. ഡയറ്റ്

പച്ചക്കറികളും പഴങ്ങളും ഡയറ്റില്‍ ഉള്‍പ്പെടുത്തുക. കൊഴുപ്പ് കുറഞ്ഞതും എണ്ണമയം കുറഞ്ഞതുമായ ഭക്ഷണം ഉള്‍പ്പെടുത്തണം. വിശപ്പ് കൂടുന്നതിന് മുന്‍പ് തന്നെ ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കുക.

2. വ്യായാമം 

കൃത്യമായ വ്യായാമം തീര്‍ച്ചയായും ജീവിതത്തില്‍ ശ്രദ്ധിക്കേണ്ട കാര്യമാണ്. പിസിഒഡി ബാധിച്ചവര്‍ പ്രത്യേകിച്ച് വ്യായാമം മുടക്കരുത്. 

3.  ഉത്കണ്ഠ

അമിത ഉത്കണ്ഠയാണ് പിസിഒ‍ഡിയുടെ പ്രധാന കാരണം. അതിനാല്‍ അമിതമായുളള ഉത്കണ്ഠ ഒഴിവാക്കുക. എപ്പോഴും സന്തോഷത്തോടെയിരിക്കാന്‍ ശ്രമിക്കുക. 

4. യോഗ 

വ്യായാമം പോലെ തന്നെ പാലിക്കേണ്ട ഒന്നാണ് യോഗ. യോഗ ആരോഗ്യത്തെ മെച്ചപ്പെടുത്തും. കൂടാതെ മാനസിക പിരിമുറുക്കത്തെ നിയന്ത്രിക്കാനും യോഗയിലൂടെ സാധിക്കും. 

ചികിത്സ... 

പരിശോധനയിലൂടെ രോഗം തിരിച്ചറിഞ്ഞാല്‍ ചികിത്സ ആരംഭിക്കണം. മരുന്നുകൊണ്ട് പരിഹരിക്കാവുന്നവയാണ് മിക്ക പ്രശ്നങ്ങളും. സങ്കീര്‍ണ്ണമായവരില്‍ ശസ്ത്രക്രിയ വേണ്ടിവരും. 

പിസിഒ‍‍ഡിയുള്ളവർ  ഇവ ഒഴിവാക്കുക

ജങ്ക് ഫുഡ്, ഫാസ്റ്റ് ഫുഡ് പൂര്‍ണമായി ഒഴിവാക്കുക. മധുരപലഹാരങ്ങള്‍, ചോക്ലേറ്റ്സ്, സോഫ്റ്റ് ഡ്രിങ്കുകള്‍ എന്നിവയും ഒഴിവാക്കുക. അതുപോലെ തന്നെ മദ്യപാനം, പുകയില ഉല്‍പന്നങ്ങള്‍ ഉപയോഗിക്കാതിരിക്കുക.

Follow Us:
Download App:
  • android
  • ios