'ഇതെന്താ ചുണ്ടുകളിങ്ങനെ?'; കമന്റിന് രസകരമായ മറുപടിയുമായി ഗബ്രിയേല

Web Desk   | others
Published : May 13, 2020, 03:52 PM ISTUpdated : May 13, 2020, 03:56 PM IST
'ഇതെന്താ ചുണ്ടുകളിങ്ങനെ?'; കമന്റിന് രസകരമായ മറുപടിയുമായി ഗബ്രിയേല

Synopsis

2018ലാണ് ഗബ്രിയേലയും അര്‍ജുന്‍ രാംപാലും പ്രണയത്തിലാകുന്നത്. ഇരുവരുടേയും ബന്ധം ഏവരും അംഗീകരിച്ചതോടെയാണ് ഗബ്രിയേലയും ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്

സെലിബ്രിറ്റികള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങളുടെ അടിസ്ഥാനത്തില്‍ അവരുടെ പ്രായം വച്ചോ ശരീരത്തിന്റെ സവിശേഷതകള്‍ വച്ചോ 'ബോഡി ഷെയിമിംഗ്' നടത്തുന്ന പ്രവണത വ്യാപകമാണ്. 'എന്തെങ്കിലും അസുഖങ്ങളുണ്ടോ' എന്ന തരത്തിലുള്ള ചെറിയ സംശയങ്ങള്‍ മുതല്‍ 'നിങ്ങള്‍ക്ക് പ്രായമായി, നിങ്ങള്‍ ആന്റിയായി' എന്ന് വരെയെത്തുന്ന പ്രസ്താവനകള്‍ വരെയാകാം ഈ 'ബോഡി ഷെയിമിംഗ്' ഗണത്തില്‍ വരുന്നത്. 

പലപ്പോഴും വ്യക്തിജീവിതത്തിലേക്ക് കടന്നുകയറിയും വ്യക്തിയെ തന്നെ ആക്ഷേപിച്ചുകൊണ്ടുമെല്ലാം ആണ് ഇത്തരം ഓണ്‍ലൈന്‍ ചോദ്യങ്ങളും വിലയിരുത്തലുകളും നടക്കുന്നത്. എന്നാല്‍ ഇത്തരം 'വെര്‍ച്വല്‍' ആക്രമണങ്ങള്‍ക്ക് കിടിലന്‍ മറുപടി നല്‍കുന്ന താരങ്ങളും കുറവല്ല. 

അടുത്തിടെയായി സൈബര്‍ സദാചാര ആക്രമണം നേരിട്ടതിനെ തുടര്‍ന്ന് മലയാള സിനിമാതാരമായ അനുശ്രീ ആരാധികയുടെ കമന്റിന് ചുട്ട മറുപടി നല്‍കിയത് വലിയ വാര്‍ത്തയായിരുന്നു. ബോളിവുഡിലാണെങ്കില്‍ കരീന കപൂര്‍, വിദ്യാ ബാലന്‍ തുടങ്ങി പ്രമുഖരുടെ നീണ്ട നിര തന്നെ സൈബര്‍ 'ബോഡി ഷെയിമിംഗി'ന് ഇരയായിട്ടുണ്ട്. 

Also Read:- 'മോഡേണ്‍' ആയത് ആരാധികയ്ക്ക് പിടിച്ചില്ല, കമന്‍റിന് മറുപടിയുമായി അനുശ്രീ...

പലപ്പോഴായി ഈ താരങ്ങള്‍ ഇതിനെല്ലാം മറുപടിയും നല്‍കിയിട്ടുണ്ട്. ഇക്കൂട്ടത്തില്‍ ശ്രദ്ധേയമാവുകയാണ് പ്രമുഖ ഡിസൈനറും നടന്‍ അര്‍ജുന്‍ രാംപാലിന്റെ പങ്കാളിയുമായ ഗബ്രിയേല ദിമിത്രിയാദ്‌സ് കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ ഒരു ഫോളോവര്‍ക്ക് നല്‍കിയ മറുപടി. തന്റെ ചുണ്ടിനെക്കുറിച്ച് അനാവശ്യമായി കമന്റ് ചെയ്ത ഒരു യുവതിക്കാണ് ഗബ്രിയേല രസകരമായ മറുപടി നല്‍കിയിരിക്കുന്നത്.

 

 

സ്വിമ്മിംഗ് പൂളില്‍ നിന്നുള്ള ചില ചിത്രങ്ങള്‍ പങ്കുവച്ച കൂട്ടത്തില്‍ അല്‍പം ക്ലോസ് അപ് ആയ ചില ചിത്രങ്ങളും ഗബ്രിയേല ഇന്‍സ്റ്റായില്‍ പങ്കുവയ്ക്കുകയുണ്ടായി. ഇതിലെ ഒരു ചിത്രത്തില്‍ ഗബ്രിയേലയുടെ ചുണ്ടിന്റെ പോസിനെക്കുറിച്ചാണ് കമന്റ് വന്നത്. 

'എന്തുകൊണ്ടാണ് ചില സമയങ്ങളില്‍ നിങ്ങളുടെ ചുണ്ടുകള്‍ കാണുമ്പോള്‍ വളരെ വിചിത്രമായി തോന്നുന്നത്' എന്നായിരുന്നു കമന്റ്. ഞാന്‍ അക്കാര്യം അച്ഛനോടും അമ്മയോടും ചോദിച്ച ശേഷം അറിയിക്കാമെന്നായിരുന്നു ഗബ്രിയേലയുടെ മറുപടി. 

 

 

ചുണ്ടിനെക്കുറിച്ച് മാത്രമല്ല മുടിയെക്കുറിച്ചും അനാവശ്യമായ കമന്റുകള്‍ നടത്തിയവരുണ്ട്. ഇവര്‍ക്കും ഗബ്രിയേല രസകരമായി മറുപടിയാണ് നല്‍കിയിരിക്കുന്നത്. 

 

 

2018ലാണ് ഗബ്രിയേലയും അര്‍ജുന്‍ രാംപാലും പ്രണയത്തിലാകുന്നത്. ഇരുവരുടേയും ബന്ധം ഏവരും അംഗീകരിച്ചതോടെയാണ് ഗബ്രിയേലയും ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്. 

 

 

ഇപ്പോള്‍ അര്‍ജുനും ഇവരുടെ പത്ത് മാസം പ്രായമുള്ള മകനുമൊപ്പം മുംബൈ നഗരത്തില്‍ നിന്ന് അല്‍പം അകലെയായി കജ്രത്ത് എന്ന സ്ഥലത്താണ് ഗബ്രിയേലയുടെ താമസം.

 

ലോക്ഡൗണ്‍ കാലത്തെ വിനോദങ്ങളെക്കുറിച്ചും കുടുംബവിശേഷങ്ങളെ കുറിച്ചുമെല്ലാം ഗബ്രിയേല പതിവായി സോഷ്യല്‍ മീഡിയയില്‍ എഴുതുകയും ചിത്രങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്യാറണ്ട്.

Also Read:- ക്ഷീണിച്ച മുഖവുമായി സെല്‍ഫി; കരീനയ്‌ക്കെതിരെ വീണ്ടും 'ആന്റി' കമന്റുകള്‍...

PREV
click me!

Recommended Stories

'യാത്രകൾ എന്നെ ജീവിതത്തിൽ എന്തും ഒറ്റയ്ക്ക് നേരിടാൻ പഠിപ്പിച്ചു; ഇത് ഗൗരിയുടെ യാത്ര അനുഭവങ്ങൾ
20 വർഷം സിംഗിൾ മദർ, അമ്മയ്ക്കും ഒരു കൂട്ട് വേണം; വിവാഹം നടത്തി കൊടുത്ത് മക്കള്‍