കുടുംബത്തോടൊപ്പം നടത്തിയ വെക്കേഷന്‍ യാത്രയ്ക്കിടെ കരീന തന്നെയെടുത്ത സെല്‍ഫിയാണ് പൂനം പങ്കുവച്ചത്. ഉദിച്ചുനില്‍ക്കുന്ന സൂര്യപ്രകാശത്തില്‍ മേക്കപ്പില്ലാതെ നില്‍ക്കുന്ന കരീനയുടെ മുഖമാണ് ചിത്രത്തിലുള്ളത്. അല്‍പം ക്ഷീണിതയായാണ് ചിത്രത്തില്‍ കരീന കാണപ്പെടുന്നത്

ബോളിവുഡ് താരം കരീന കപൂറിനെതിരെ വീണ്ടും സോഷ്യല്‍ മീഡിയയില്‍ 'ബോഡി ഷെയിമിംഗ്'. ഇക്കുറി കരീനയുടെ മാനേജര്‍ പൂനം ദമാനിയ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രമാണ് വിവാദത്തിലായിരിക്കുന്നത്. 

കുടുംബത്തോടൊപ്പം നടത്തിയ വെക്കേഷന്‍ യാത്രയ്ക്കിടെ കരീന തന്നെയെടുത്ത സെല്‍ഫിയാണ് പൂനം പങ്കുവച്ചത്. ഉദിച്ചുനില്‍ക്കുന്ന സൂര്യപ്രകാശത്തില്‍ മേക്കപ്പില്ലാതെ നില്‍ക്കുന്ന കരീനയുടെ മുഖമാണ് ചിത്രത്തിലുള്ളത്. അല്‍പം ക്ഷീണിതയായാണ് ചിത്രത്തില്‍ കരീന കാണപ്പെടുന്നത്. 

View post on Instagram

എന്നാലിത് പ്രായത്തിന്റെ ക്ഷീണമാണെന്നും, 'ആന്റി'യായി കരീന മാറിയിരിക്കുന്നുവെന്നുമാണ് പലരും കമന്റ് ചെയ്തത്. മുമ്പും കരീനയ്‌ക്കെതിരെ ഇത്തരത്തിലുള്ള കമന്റുകള്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിട്ടുണ്ട്. താരങ്ങളും സാധാരണ മനുഷ്യരെ പോലെയാണെന്നും അവര്‍ക്കും വൈകാരികമായ അവസ്ഥകളുണ്ട്, അത് ജനം മനസിലാക്കണമെന്നുമായിരുന്നു, അന്ന് കരീന പ്രതികരിച്ചത്. 

ഇതെത്തുടര്‍ന്ന് പല താരങ്ങളും കരീനയ്‌ക്കെതിരെ നടന്ന 'ബോഡി ഷെയിമിംഗ്' അപലപിച്ച് രംഗത്തെത്തിയിരുന്നു. വീണ്ടും സമാനമായ സംഭവം ആവര്‍ത്തിക്കുമ്പോള്‍ താരം മൗനത്തിലാണ്.

ആവശ്യമായ പോഷകങ്ങളില്ലാത്തതിനാലാണ് കരീനയെ ക്ഷീണിതയായി കാണപ്പെടുന്നതെന്നും അവര്‍ അല്‍പം കൂടി ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ടെന്നുമുള്ള വാദവുമായും ഒരു വിഭാഗം വന്നിട്ടുണ്ട്. കരീനയെ ന്യായീകരിച്ച് ആരാധകരും കമന്റ് ചെയ്യുന്നുണ്ട്. എന്തായാലും വിവാദങ്ങളുടെ പശ്ചാത്തലത്തിലും ഇതുവരെ ചിത്രം പിന്‍വലിച്ചിട്ടില്ല. അതേസമയം, മോശം അർത്ഥത്തിൽ വന്ന പല കമന്‍റുകളും പോസ്റ്റിൽ നിന്ന് അപ്രത്യക്ഷമായിട്ടുമുണ്ട്.

38കാരിയായ കരീന, സെയ്ഫുമായുള്ള വിവാഹത്തിന് ശേഷവും സിനിമാമേഖലയില്‍ നിന്ന് വിട്ടുനിന്നിരുന്നില്ല. കുഞ്ഞ് ജനിച്ച ശേഷം ചെറിയ ഇടവേളയെടുത്തെങ്കിലും വീണ്ടും സിനിമയില്‍ സജീവമാകാനുള്ള ഒരുക്കത്തിലാണ് കരീന. ഇതിനിടെ പല പരസ്യചിത്രങ്ങളിലും കരീന അഭിനയിച്ചിരുന്നു.