ലോക്ക്ഡൗണ്‍ കാലത്ത് വീട്ടില്‍ തന്നെ  ഫോട്ടോഷൂട്ടുമായി നിരവധി സിനിമാ താരങ്ങളാണ് രംഗത്ത് വന്നത്. മലയാളികളുടെ പ്രിയ നായിക അനുശ്രീയും ലോക്ക്ഡൗണ്‍ സമയത്ത് വീട്ടുവളപ്പിൽ നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് പേജുകളില്‍ രണ്ട് ദിസം മുന്നേ പങ്കുവച്ചു. ബ്ലാക്ക് മിനി ഡ്രസ്സില്‍ സ്റ്റൈലന്‍ ലുക്കിലെത്തിയ അനുശ്രീയുടെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു.

അനുശ്രീയുടെ വീട്ടുവളപ്പിലെ ഫോട്ടോ ഷൂട്ട് വൈറലായതിന് പിന്നാലെ വിമര്‍ശനവുമായും ചിലര്‍ രംഗത്തെത്തി. നാടൻ വേഷങ്ങളിൽ കണ്ടുശീലിച്ച താരത്തിന് ഈ വസ്ത്രം ഒട്ടും യോജിക്കുന്നില്ലെന്ന വിമര്‍ശനവുമായി ചിലര്‍ രംഗത്ത് വന്നു. ഈ വസ്ത്രം മഹാ ബോറാണെന്നായിരുന്നു ഒരു ആരാധികയുടെ കമന്റ്. ആരാധികയ്ക്ക് നല്ല മറുപടിയുമായി താരവും എത്തി. എന്നാൽ താങ്കൾ നല്ല വസ്ത്രം ധരിച്ചോളൂ എന്ന് അനുശ്രീ കമന്‍റിന് മറുപടി കൊടുത്തു. 

‘ചേച്ചി നിങ്ങളെ ഇങ്ങനെയുള്ള വസ്ത്രത്തിൽ കണ്ടിട്ടില്ല അതുകൊണ്ടു പറഞ്ഞതാ. ചേച്ചിയെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. പക്ഷേ ഇങ്ങനെ കണ്ടപ്പോൾ ഇഷ്ടമായില്ല'- അനുശ്രീയുടെ മറുപടിയിൽ സങ്കടപ്പെട്ട് ആരാധിക വീണ്ടും കുറിച്ചു. ‘എപ്പോഴും പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ചാൽ മാത്രം പറ്റില്ലല്ലോ. ഞാൻ ചെയ്ത കഥാപാത്രങ്ങൾ കാരണം നിങ്ങൾക്ക് അങ്ങനെ തോന്നുന്നതാ. പക്ഷേ എപ്പോഴും അങ്ങനെ പറ്റില്ല. അതുകൊണ്ടാണ് ഞാൻ അങ്ങനെ പറഞ്ഞത്.’ആരാധികയെ ആശ്വസിപ്പിച്ച് അനുശ്രീ മറുപടി നല്‍കി.

Read More: ബ്ലാക്ക് മിനി ഡ്രസ്സില്‍ ബ്യൂട്ടിഫുള്‍; ലോക്ക്ഡൗണ്‍ കാലത്ത് 'വീട്ടുവളപ്പിൽ' അനുശ്രീയുടെ ഫോട്ടോഷൂട്ട്  

കുറച്ച് ഹോട്ടായിപ്പോയി എന്ന മറ്റൊരു ആരാധകന്റെ കമന്‍റിനും താരം മറുപടി നല്‍കി. ‘ഇരിക്കട്ടെ'യെന്നായിരുന്നു അനുശ്രീയുടെ മറുപടി.  'ഈ ലോക്ക്ഡൗണ്‍ സമയത്ത് വീട്ടുവളപ്പിൽ ഒരു കമുകുഞ്ചേരി മോഡല്‍ ഫോട്ടോഷൂട്ട്' എന്ന അടിക്കുറിപ്പോടെയായിരുന്നു അനുശ്രീ ചിത്രങ്ങള്‍ പങ്കുവച്ചത്.