
കൊച്ചി: എറിൻ ലിസ് ജോൺ 2020 ലെ മിസ് കേരള. കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ വെര്‍ച്വലായിട്ടായിരുന്നു ഇത്തവണത്തെ മത്സരം. കോഴിക്കോട് ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജിലെ അവസാന വർഷ എംബിബിഎസ് വിദ്യാര്‍ത്ഥിനിയാണ് മിസ് കേരളയായി തെരഞ്ഞെടുക്കപ്പെട്ട എറിൻ ലിസ് ജോൺ. നടിയും മോഡലുമായ ആതിര രാജീവാണ് ഫസ്റ്റ് റണ്ണര്‍ അപ്പ്.
കേരളത്തിന് പുറമെ ഗൾഫ് നാടുകളിൽ നിന്നുള്ളവർ അടക്കം 200 ലധികം മത്സരാർത്ഥികളാണ് ഇത്തവണ മാറ്റുരച്ചത്. ചലച്ചിത്ര താരങ്ങളായ സുജോയ് വര്‍ഗീസ്, രാജീവ് പിള്ള , സിജ റോസ്, പ്രശസ്ത ഗ്രൂമര്‍ നഥാൻ മനോഹര്‍ എന്നിവരുള്‍പ്പെട്ട ജൂറിയാണ് വിജയികളെ തെരഞ്ഞെടുത്തത്.ഇവന്‍റ് മാനേജ്മെന്‍റ് ഗ്രൂപ്പായ ഇംപ്രസാരിയോയാണ് പരിപാടിയുടെ സംഘാടകർ.