കല്യാണത്തിനൊരുങ്ങുകയാണോ? ചർമ്മം തിളങ്ങാൻ എളുപ്പത്തിൽ ഒരു അടിപൊളി പാനീയം പരീക്ഷിക്കാം

Published : Feb 16, 2025, 11:26 AM IST
കല്യാണത്തിനൊരുങ്ങുകയാണോ? ചർമ്മം തിളങ്ങാൻ എളുപ്പത്തിൽ ഒരു അടിപൊളി പാനീയം പരീക്ഷിക്കാം

Synopsis

മാസങ്ങൾ എടുത്താണ് നമ്മൾ കല്യാണത്തിന് വേണ്ടിയുള്ള ഒരുക്കങ്ങൾ തയ്യാറാക്കുന്നത്. വളരെ രസകരവും എന്നാൽ തിരക്കുപിടിച്ച സമയവുമാണ് കല്യാണത്തിന് മുമ്പുള്ള ദിവസങ്ങൾ.

മാസങ്ങൾ എടുത്താണ് നമ്മൾ കല്യാണത്തിന് വേണ്ടിയുള്ള ഒരുക്കങ്ങൾ തയ്യാറാക്കുന്നത്. വളരെ രസകരവും എന്നാൽ തിരക്കുപിടിച്ച സമയവുമാണ് കല്യാണത്തിന് മുമ്പുള്ള ദിവസങ്ങൾ. പുതിയ ജീവിതം ആരംഭിക്കുന്നതിന്റെ ആവേശത്തിലാണെങ്കിലും മാസങ്ങൾ എടുത്താണ് കാര്യങ്ങൾ ചെയ്തു തീർക്കുന്നത്. ആഭരണം, വസ്ത്രം, സ്ഥലം, അലങ്കാരം, ഭക്ഷണം തുടങ്ങി നീണ്ട ലിസ്റ്റാണ് കല്യാണത്തിന് മുന്നോടിയായി ഉള്ളത്.

എന്നാൽ എന്തൊക്കെ വേണ്ടെന്ന് വെച്ചാലും വധു ആകാൻ ഒരുങ്ങുന്ന പെൺകുട്ടികൾക്ക് ശരിയായ രീതിയിലുള്ള സൗന്ദര്യപരിപാലനം ഒഴിവാക്കാൻ കഴിയാത്ത കാര്യമാണ്. എല്ലാ ദിവസങ്ങളെയും പോലെയല്ല കുറച്ചധികം തിളങ്ങേണ്ട ദിവസമാണല്ലോ കല്യാണം. വരും മാസങ്ങളിൽ കല്യാണം കഴിക്കാൻ പോകുന്നവരാണ് നിങ്ങൾ എങ്കിൽ ഉടൻ തന്നെ ഈ ചർമ്മ സംരക്ഷണം ചെയ്യുന്നത് നല്ലതായിരിക്കും.  

കൃത്യമായ ഭക്ഷണ ക്രമീകരണത്തിലും, ജീവിത ശൈലിയിലൂടെയുമാണ് തിളങ്ങുന്ന ചർമ്മം കിട്ടുന്നത്. ന്യൂട്രീഷനിസ്റ്റ് റിച്ച ഗംഗാനിയാണ് ചർമ്മ തിളക്കിതിനുള്ള ഈ പാനീയം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. ഇത് കുടിക്കുകയാണെങ്കിൽ നിങ്ങൾക്ക് തിളങ്ങുന്ന ചർമ്മം ലഭിക്കും. വെറും 21 ദിവസങ്ങൾ കൊണ്ട് നിങ്ങളുടെ ചർമ്മം തിളങ്ങാൻ സഹായിക്കുന്നതാണ് ഈ പാനീയം. ബീറ്റ്റൂട്ട്, ക്യാരറ്റ്, കറിവേപ്പില, നെല്ലിക്ക എന്നിവ ചേർത്താണ് ഇത് ഉണ്ടാക്കേണ്ടത്. ഓരോ ദിവസവും ഒരു ഗ്ലാസ് വീതം ഈ പാനീയം കുടിക്കാവുന്നതാണ്. ഇതിൽ അടങ്ങിയിരിക്കുന്ന അടിസ്ഥാന ഘടകപദാർത്ഥങ്ങളായ ആന്റിഓക്സിഡന്റ്സ്, വിറ്റാമിൻ സി, വിറ്റാമിൻ കെ തുടങ്ങിയവ നിങ്ങളുടെ ചർമ്മത്തെ കൂടുതൽ തിളക്കമുള്ളതാക്കും. 

പാനിയത്തിന്റെ ഉപയോഗങ്ങൾ 

ബീറ്റ്റൂട്ട് 

വിറ്റാമിൻ സി കൊണ്ട് സമ്പുഷ്ടമാണ് ബീറ്റ്റൂട്ട്. ഇത് നിങ്ങളുടെ ചർമ്മത്തിലെ ചുളിവുകൾ ഇല്ലാതാക്കുകയും വരണ്ട ചർമ്മം ഉണ്ടാകുന്നത്  തടയുകയും ചെയ്യുന്നു. ലൈക്കോപീൻ, സ്‌ക്വാലീൻ കോമ്പൗണ്ടുകൾ അടങ്ങിയിട്ടുള്ളതുകൊണ്ട് സ്കിൻ ഏജിങ് തടയുകയും ചർമ്മം കൂടുതൽ തിളങ്ങുകയും ചെയ്യും.

ക്യാരറ്റ് 

ബീറ്റ കരോട്ടീൻ, വിറ്റാമിൻ സി, വിറ്റാമിൻ ഇ തുടങ്ങിയവ അടങ്ങിയിട്ടുള്ളതിനാൽ ക്യാരറ്റ് നിങ്ങളുടെ ചർമ്മത്തിന്റെ ഇലാസ്തികത വർധിപ്പിക്കുകയും, സൺബേൺ തടയുകയും ചെയ്യുന്നു. 

കറിവേപ്പില 

ഇതിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റ്സ്, വിറ്റാമിൻ സി തുടങ്ങിയ ഘടകങ്ങൾ ചർമ്മത്തെ എപ്പോഴും ആരോഗ്യമുള്ളതായി സൂക്ഷിക്കും. കൂടാതെ ഇതിൽ ബയോആക്റ്റീവ് കോമ്പൗണ്ടുകൾ അടങ്ങിയിട്ടുള്ളതിനാൽ കോശ പുനരുജ്ജീവനത്തെ സഹായിക്കുകയും, ചർമ്മത്തിൽ ഉണ്ടാകുന്ന മറ്റ് പ്രശ്നങ്ങളെ തടയുകയും ചെയ്യുന്നു. 

നെല്ലിക്ക 

നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി കൊളാജൻ ഉത്പാദനം വർധിപ്പിക്കുകയും ചർമ്മത്തിന്റെ ഇലാസ്തികത നിലനിർത്തുകയും ചെയ്യുന്നു. ചർമ്മത്തിൽ ഉണ്ടാകുന്ന ചുളിവുകൾ, പാടുകൾ എന്നിവയും മാറാൻ സഹായിക്കും.

25–ാം വയസ്സിൽ സ്വന്തമായി 3 വീടുകൾ; യുവതി സ്വന്തമാക്കിയത് ഇങ്ങനെ

PREV
click me!

Recommended Stories

ബ്രേക്കപ്പ് ടു 'മിസ് സൗത്ത് ഇന്ത്യ ഫിറ്റ്‌നസ്'; വനിതാ ബോഡിബിൽഡിങ്ങില്‍ കേരളത്തിന്‍റെ മുഖമായി ശ്രീയ അയ്യര്‍
ജനപ്രിയ ആഭരണമായ മൂക്കൂത്തി 'അപകടകാരി', മൂക്കൂത്തി തിരഞ്ഞെടുക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിച്ചില്ലേൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ