കണ്ണുകെട്ടി റോളർ സ്കേറ്റിൽ കിടിലന്‍ അഭ്യാസം; റെക്കോര്‍ഡില്‍ ഇടം നേടി പെണ്‍കുട്ടി

Published : Oct 31, 2020, 01:52 PM ISTUpdated : Oct 31, 2020, 01:53 PM IST
കണ്ണുകെട്ടി റോളർ സ്കേറ്റിൽ കിടിലന്‍ അഭ്യാസം; റെക്കോര്‍ഡില്‍ ഇടം നേടി പെണ്‍കുട്ടി

Synopsis

400 മീറ്റർ കണ്ണുകെട്ടി വേ​ഗത്തിൽ സ്കേറ്റ് ചെയ്ത പെൺകുട്ടി എന്ന റെക്കോര്‍ഡാണ് ഒജാലിന് ലഭിച്ചത്. 

കണ്ണുകെട്ടി റോളർ സ്കേറ്റിൽ അഭ്യാസപ്രകടനം നടത്തി ​ഗിന്നസ് റെക്കോര്‍ഡില്‍ ഇടം നേടി പെണ്‍കുട്ടി. ഒജാൽ സുനിൽ നല്ലവാടി എന്ന പെൺകുട്ടിയാണ് റോളർ സ്കേറ്റിങ്ങിൽ റെക്കോര്‍ഡ് നേടിയത്. 

400 മീറ്റർ കണ്ണുകെട്ടി വേ​ഗത്തിൽ സ്കേറ്റ് ചെയ്ത പെൺകുട്ടി എന്ന റെക്കോര്‍ഡാണ് ഒജാലിന് ലഭിച്ചത്. ഗിന്നസ് വേൾഡ് റെക്കോഡ്സിന്റെ ഔദ്യോ​ഗിക ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിലൂടെ ഒജാലിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. 

51.25 സെക്കൻഡുകൾക്കുള്ളിലാണ് കണ്ണുമൂടികെട്ടിയ ഒജാൽ റോളര്‍ സ്‌കേറ്റില്‍ ഓടിയെത്തി റെക്കോഡ് നേടിയെടുത്തത്. നിരവധി പേര്‍ ഒജാലിനെ അഭിനന്ദിച്ച് രംഗത്തെത്തുകയും ചെയ്തു. 

 

Also Read: 7801 ഡയമണ്ടുകളുമായി ഒരു മോതിരം; ഗിന്നസ് റെക്കോർഡില്‍ ഇടം നേടി വ്യാപാരി !

PREV
click me!

Recommended Stories

'യാത്രകൾ എന്നെ ജീവിതത്തിൽ എന്തും ഒറ്റയ്ക്ക് നേരിടാൻ പഠിപ്പിച്ചു; ഇത് ഗൗരിയുടെ യാത്ര അനുഭവങ്ങൾ
20 വർഷം സിംഗിൾ മദർ, അമ്മയ്ക്കും ഒരു കൂട്ട് വേണം; വിവാഹം നടത്തി കൊടുത്ത് മക്കള്‍