Asianet News MalayalamAsianet News Malayalam

7801 ഡയമണ്ടുകളുമായി ഒരു മോതിരം; ഗിന്നസ് റെക്കോർഡില്‍ ഇടം നേടി വ്യാപാരി !

 7801 ഡയമണ്ടുകൾ കൊണ്ടാണ് മോതിരം പണിയിച്ചിരിക്കുന്നത്. എട്ട് ദളങ്ങൾ വീതമുള്ള ആറ് പാളികളായാണ് മോതിരം നിര്‍മ്മിച്ചിരിക്കുന്നത്. 

Guinness World Record for the most diamonds in a  ring
Author
Thiruvananthapuram, First Published Oct 25, 2020, 7:51 PM IST

ഏറ്റവുമധികം ഡയമണ്ടുകളുമായി ഒരു മോതിരം പണിയിച്ച് ഗിന്നസ് ലോക റെക്കോർഡ് സ്വന്തമാക്കി ഹൈദരാബാദിലെ സ്വർണ വ്യാപാരി. ഹൈദരാബാദിലെ കോട്ടി ശ്രീകാന്ത് എന്ന സ്വര്‍ണ വ്യാപാരിയാണ് ഗിന്നസ് റെക്കോർഡ് നേടിയത്. 7801 ഡയമണ്ടുകൾ കൊണ്ടാണ് മോതിരം പണിയിച്ചിരിക്കുന്നത്. 

'ദി ഡിവൈൻ- 7801 ബ്രഹ്മ വജ്ര കമലം' എന്നാണ് മോതിരത്തിന് പേരിട്ടിരിക്കുന്നത്. എട്ട് ദളങ്ങൾ വീതമുള്ള ആറ് പാളികളായാണ് മോതിരം നിര്‍മ്മിച്ചിരിക്കുന്നത്. 

Guinness World Record for the most diamonds in a  ring

 

2018 ലാണ് ഇങ്ങനെയൊരു മോതിരത്തെ കുറിച്ച് ആദ്യം ആലോചിച്ചത്. 11 മാസം എടുത്താണ് മോതിരം പൂർത്തിയാക്കിയത് എന്നും  വ്യാപാരി പറയുന്നു. ‘ഏറ്റവും കൂടുതൽ ഡയമണ്ടുകളുള്ള മോതിരം’എന്ന ബഹുമതിയാണ് മോതിരം സ്വന്തമാക്കിയിരിക്കുന്നത്.

 

Also Read: 'പണം ഒന്നും നോക്കിയില്ല'; സ്വര്‍ണ മാസ്ക് ധരിച്ച്‌ പൂനെ സ്വദേശി...
 

Follow Us:
Download App:
  • android
  • ios