ഭാര്യ ദിവസവും കുളിക്കുന്നില്ല; ഉത്തര്‍പ്രദേശില്‍ വിവാഹമോചനം ആവശ്യപ്പെട്ട് ഭര്‍ത്താവ്

Published : Sep 25, 2021, 06:44 PM IST
ഭാര്യ ദിവസവും കുളിക്കുന്നില്ല; ഉത്തര്‍പ്രദേശില്‍ വിവാഹമോചനം ആവശ്യപ്പെട്ട് ഭര്‍ത്താവ്

Synopsis

വിവാഹ ബന്ധം സംരക്ഷിക്കാന്‍ സഹായിക്കണമെന്ന ആവശ്യവുമായി ഭാര്യ വനിതാ സംരക്ഷണ സെല്ലില്‍ സഹായം തേടിയതോടെയാണ് വിചിത്ര സംഭവം പുറത്തറിയുന്നത്. 

ഭാര്യ എല്ലാ ദിവസവും കുളിക്കാത്തതിന് വിവാഹമോചനം (divorce) തേടി ഭര്‍ത്താവ്. ഉത്തര്‍ പ്രദേശിലെ(Uttar Pradesh) അലിഗഡിലാണ് വിചിത്ര സംഭവം. വിവാഹ ബന്ധം(marriage) സംരക്ഷിക്കാന്‍ സഹായിക്കണമെന്ന ആവശ്യവുമായി ഭാര്യ വനിതാ സംരക്ഷണ സെല്ലില്‍ (Women Protection Cell) സഹായം തേടിയതോടെയാണ് സംഭവം പുറത്തറിയുന്നത്.

ഭര്‍ത്താവ് താമസിക്കുന്നത് രണ്ട് കാമുകിമാരുടെ കൂടെ, തന്നെ മുത്തലാഖ് ചൊല്ലി; പരാതിയുമായി യുവതി

ക്വാര്‍സി ഗ്രാമവാസിയായ യുവതിയും ചാന്ദൌസ് ഗ്രാമവാസിയായ യുവാവും രണ്ട് വര്‍ഷം മുന്‍പാണ് വിവാഹിതരായത്. ഈ ബന്ധത്തില്‍ ഇവര്‍ക്ക് 1 വയസ് പ്രായമുള്ള കുട്ടിയുമുണ്ട്. ഭര്‍ത്താവ് മുത്തലാഖ് നല്‍കിയെന്ന് എഴുതി തയ്യാറാക്കിയ പരാതിയുമായാണ് യുവതി വനിതാ സംരക്ഷണ സെല്ലില്‍ എത്തിയത്. മുത്തലാഖ് നേടുന്നതിന് കാരണമായി യുവാവ് ചൂണ്ടിക്കാണിച്ചത് ഭാര്യ ദിവസവും കുളിക്കുന്നില്ലെന്നായിരുന്നുവെന്നും പരാതിയില്‍ യുവതി പറയുന്നു.

ആറാം വിവാഹത്തിനൊരുങ്ങി യുപി മുൻ മന്ത്രി; പരാതിയുമായി ഭാര്യ

യുവതിയുടെ പരാതിയെ തുടര്‍ന്ന് ഭര്‍ത്താവുമായി ബന്ധപ്പെട്ട വനിതാ സംരക്ഷണ സെല്ലില്ലുള്ളവരോടും ഇതു തന്നെയായിരുന്നു ഇയാള്‍ക്ക് പറയാനുണ്ടായിരുന്നത്. നിയമപരമായി വിവാഹമോചനം ലഭിക്കാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് യുവാവും പരാതി എഴുതി നല്‍കിയതോടെ ദമ്പതികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും കൌണ്‍സിലിംഗ് നല്‍കുകയാണ് വനിതാ സംരക്ഷണ സെല്‍.

'വന്ധ്യതയാണ് കുട്ടികള്‍ ഉണ്ടാകില്ല'; കുട്ടിയുടെ ഡിഎന്‍എ ടെസ്റ്റ് വേണമെന്ന ഭര്‍ത്താവിന്‍റെ ആവശ്യം അംഗീകരിച്ചു

ഭര്‍ത്താവിനൊപ്പം ജീവിക്കാനാണ് താല്‍പര്യമെന്ന് യുവതി വിശദമാക്കിയതായി സെല്ലിന്‍റഎ ചുമതലയിലുള്ള അധികൃതര്‍ പ്രതികരിക്കുന്നത്. ദിവസേന കുളിക്കുന്നത് സംബന്ധിച്ച് ഭാര്യയുമായി നിരന്തരമായി വാക്കുതര്‍ക്കമുണ്ടാകുന്നുവെന്നും ഇത് കുടുംബത്തിലെ സമാധാനാന്തരീക്ഷം തകര്‍ക്കുന്നുവെന്നുമാണ് യുവാവ് ആരോപിക്കുന്നത്. 

പതിനേഴ് വർഷം നീണ്ട വിവാഹബന്ധത്തിൽ നിന്ന് മോചനം; ഡിവോഴ്സ് പാർട്ടി ആഘോഷമാക്കി യുവതി; വീഡിയോ

PREV
click me!

Recommended Stories

'യാത്രകൾ എന്നെ ജീവിതത്തിൽ എന്തും ഒറ്റയ്ക്ക് നേരിടാൻ പഠിപ്പിച്ചു; ഇത് ഗൗരിയുടെ യാത്ര അനുഭവങ്ങൾ
20 വർഷം സിംഗിൾ മദർ, അമ്മയ്ക്കും ഒരു കൂട്ട് വേണം; വിവാഹം നടത്തി കൊടുത്ത് മക്കള്‍