വിവാഹമോചനം കളർഫുൾ ആയി ആഘോഷിച്ചതിന്‍റെ ദൃശ്യങ്ങള്‍ 45കാരിയായ സോണിയ തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്.

വിവാഹം, വിവാഹമോചനം (divorce) തുടങ്ങിയവയൊക്കെ ഒരാളുടെ വ്യക്തിപരമായ കാര്യങ്ങളാണ്. എന്നിരുന്നാലും വിവാഹമോചനം എന്ന് പറയുമ്പോള്‍ അത് എന്തോ നടക്കാന്‍ പാടില്ലാത്ത കാര്യമായാണ് ഇന്നും പലരും കാണുന്നത്. രണ്ട് വ്യക്തികള്‍ തമ്മില്‍ ഒരുതരത്തിലും ഒത്തുപോകാൻ കഴിയില്ല എന്ന സന്ദർഭത്തിൽ (situation) വിവാഹമോചനം നടത്തുന്നതില്‍ എന്താണ് തെറ്റെന്ന് ചോദിക്കുന്ന ഒരു സ്ത്രീയുടെ (woman's) ചിത്രങ്ങളും വീഡിയോകളും (videos) ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ (social media) വൈറലാകുന്നത്. 

യുകെയിൽ നിന്നുള്ള ഇന്ത്യൻ വംശജയായ സോണിയ ​ഗുപ്ത (Sonia Gupta) എന്ന സ്ത്രീ പതിനേഴ് വർഷം നീണ്ട തന്‍റെ വിവാഹബന്ധത്തിൽ നിന്ന് മോചനം നേടിയതിന്‍റെ ആഘോഷ ചിത്രങ്ങളാണിത്. വിവാഹമോചനം കളർഫുൾ ആയി ആഘോഷിച്ചതിന്‍റെ ദൃശ്യങ്ങള്‍ 45കാരിയായ സോണിയ തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്.

2003ൽ വിവാഹിതയായതാണ് സോണിയ. തീര്‍ത്തും വ്യത്യസ്തരായ വ്യക്തികളായിരുന്നു തങ്ങളെന്നും പൊരുത്തപ്പെട്ടു പോകില്ല എന്ന് മനസ്സിലായതോടെ വിവാഹമോചനത്തിന് മുതിർന്നതാണെന്നും സോണിയ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. സാമൂഹിക ജീവിതം ആസ്വദിക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന താന്‍ വിവാഹ ശേഷം ഒതുങ്ങിക്കൂടാന്‍ തുടങ്ങിയിരുന്നു. കൂട്ടില്‍ അടച്ച കിളിക്ക് ശ്വാസം മുട്ടാന്‍ തുടങ്ങിയാല്‍ അത് പറക്കാന്‍ ശ്രമിക്കില്ലേ? അങ്ങനെയാണ് സോണിയ വിവാഹമോചനം എന്ന തീരുമാനത്തിലെത്തിയത്. 

മൂന്ന് വർഷം നീണ്ടതായിരുന്നു വിവാഹമോചന നടപടികൾ. ഒടുവില്‍ കിട്ടിയ സ്വാതന്ത്ര്യം ആഘോഷിക്കാനാണ് ഡിവോഴ്സ് പാർട്ടി നൽകാമെന്ന് സോണിയ തീരുമാനിക്കുന്നത്. വളരെ 'കളർഫുൾ' ആയിരിക്കണം ആ പാര്‍ട്ടിയെന്നും സോണിയയ്ക്ക് നിര്‍ബന്ധമായിരുന്നു. വിവാഹ മോചനത്തോടെ ജീവിതം തന്നെ തീര്‍ന്നു എന്ന് ചിന്തിക്കുന്നവര്‍ക്ക് കരുത്ത് നല്‍കാന്‍ കൂടിയാണ് താന്‍ ഇങ്ങനെയാരു പാര്‍ട്ടി പ്ലാന്‍ ചെയ്തതെന്നും സോണിയ പറയുന്നു. ഇനി എങ്കിലും താന്‍ ആഗ്രഹിച്ച പോലെ പാറിപറന്ന് ജീവിതം ആസ്വദിക്കണമെന്നും സോണിയ പറയുന്നു. 

YouTube video player

Also Read: ക്ഷേത്രദര്‍ശനത്തിടെ 'വിവാഹ മോചന ചോദ്യം' ; കടുത്ത ഭാഷയില്‍ പ്രതികരിച്ച് സാമന്ത

കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona