'ഇപ്പോഴേ തല്ല് തുടങ്ങിയോ' സ്കാൻ ചെയ്തപ്പോൾ ഡോക്ടർ കണ്ടത്...

Published : Apr 17, 2019, 02:49 PM ISTUpdated : Apr 17, 2019, 03:17 PM IST
'ഇപ്പോഴേ തല്ല് തുടങ്ങിയോ' സ്കാൻ ചെയ്തപ്പോൾ ഡോക്ടർ കണ്ടത്...

Synopsis

ഇരട്ടക്കുട്ടികൾ അമ്മയുടെ ഗർഭപാത്രത്തിൽ കിടന്ന് പരസ്പരം തല്ല് കൂടുന്നതാണ് സ്കാൻ ചെയ്യാൻ തുടങ്ങിയപ്പോൾ ഡോക്ടർക്ക് ആദ്യം കാണാനായത്. കുഞ്ഞുങ്ങൾ പരസ്പരം ചവിട്ടുന്നത് ഡോക്ടർ വിളിച്ച് കാണിക്കുകയാണ് ചെയ്തതെന്ന് ഭർത്താ‌വ് താവൂ പറയുന്നു. ഗർഭപാത്രത്തിൽ കിടന്ന് ഇരട്ടക്കുട്ടികൾ പരസ്പരം തല്ല് കൂടുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലായിരിക്കുകയാണ്. 

അൾട്ര സൗണ്ട് സ്കാൻ ചെയ്ത് തുടങ്ങിയപ്പോൾ ഡോക്ടർ ശരിക്കുമൊന്ന് ഞെട്ടിപ്പോയി. ഇരട്ടക്കുട്ടികൾ അമ്മയുടെ ഗർഭപാത്രത്തിൽ കിടന്ന് പരസ്പരം തല്ല് കൂടുന്നതാണ് സ്കാൻ ചെയ്യാൻ തുടങ്ങിയപ്പോൾ ഡോക്ടർക്ക് ആദ്യം കാണാനായത്. നാലാം മാസത്തെ സ്കാൻ ചെയ്യുന്നതിനിടെയാണ് ഈ കാഴ്ച്ച കണ്ടത്. 

കുഞ്ഞുങ്ങൾ പരസ്പരം ചവിട്ടുന്നത് ഡോക്ടർ വിളിച്ച് കാണിക്കുകയാണ് ചെയ്തതെന്ന് ഭർത്താ‌വ് താവൂ പറയുന്നു. ഈ സംഭവം ചെെനയിലെ ചില പത്രങ്ങളിൽ വന്നിരുന്നുവെന്നും താവൂ പറഞ്ഞു. ഗർഭപാത്രത്തിൽ കിടന്ന് ഇരട്ടക്കുട്ടികൾ പരസ്പരം തല്ല് കൂടുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലായിരിക്കുകയാണ്.

25 ലക്ഷത്തോളം ലെെക്കും 80,000 കമന്റസും ഈ വീഡിയോയ്ക്ക് കിട്ടി കഴിഞ്ഞു. ഇപ്പോഴേ തല്ല് തുടങ്ങിയോ എന്നാണ് വീഡിയോ കണ്ട ചിലർ കമന്റിട്ടത്.

PREV
click me!

Recommended Stories

ഷീ പാഡ് പദ്ധതി: എല്ലാ സ്കൂളിലേക്കും വ്യാപിപ്പിക്കാൻ വനിതാ വികസന കോർപറേഷൻ
ജോലിക്കിടെയിലും സ്വപ്നം പിന്തുടർന്നു! മലപ്പുറംകാരി രചിച്ച ചരിത്രം; മിസ് ഇന്ത്യ വേൾഡ്‌വൈഡ് മത്സരത്തിൽ വിജയം നേടി മലയാളി