'അമ്മ, നോ പിക്ചേഴ്സ്'; കരീനയോട് മകന്‍ തൈമൂര്‍ !

Published : Oct 18, 2019, 03:04 PM ISTUpdated : Oct 18, 2019, 03:20 PM IST
'അമ്മ, നോ പിക്ചേഴ്സ്'; കരീനയോട് മകന്‍ തൈമൂര്‍ !

Synopsis

വാര്‍ത്തകളില്‍ ഇടംനേടുന്ന ഒരു സെലിബ്രിറ്റി കുട്ടിയാണ് സെയ്ഫ് അലിഖാന്‍റെയും കരീന കപൂറിന്‍റെയും മകനായ തൈമൂര്‍. തൈമൂറിന്‍റെ ചിത്രങ്ങള്‍ വാര്‍ത്തയാകുന്നതോടൊപ്പം തന്നെ തൈമൂറിന് നിറയെ ആരാധകരുമാണ്.  

വാര്‍ത്തകളില്‍ ഇടംനേടുന്ന ഒരു സെലിബ്രിറ്റി കുട്ടിയാണ് സെയ്ഫ് അലിഖാന്‍റെയും കരീന കപൂറിന്‍റെയും മകനായ തൈമൂര്‍. തൈമൂര്‍ ജനിച്ച അന്ന് മുതല്‍ അവന്‍റെ പുറകെ ക്യാമറ കണ്ണുകളുണ്ട്. തൈമൂറിന്‍റെ ചിത്രങ്ങള്‍ വാര്‍ത്തയാകുന്നതോടൊപ്പം തന്നെ തൈമൂറിന് നിറയെ ആരാധകരുമാണ്.

എന്നാല്‍ മകന്‍റെ പിന്നാലെ പാപ്പരാസികള്‍ നടക്കുന്നതില്‍ പലപ്പോഴും താരദമ്പതികള്‍ അസ്വസ്ഥത പരസ്യമായി പ്രകടിപ്പിക്കാറുമുണ്ട്. ഇപ്പോഴിതാ മകന്‍റെ ചില വിശേഷങ്ങള്‍ കരണ്‍ ജോഹറുമായുളള അഭിമുഖത്തില്‍ തുറന്നു സംസാരിക്കുകയാണ് ബോളിവുഡ് താരം കരീന കപൂര്‍. 

 

പാപ്പരാസികള്‍ തൈമൂറിന്‍റെ സുഹൃത്തുക്കള്‍ ആണെന്നാണ് അവന്‍ കരുതുന്നത് എന്നാണ് കരീന പറയുന്നത്.  എന്നാല്‍ താന്‍ അവന്‍റെ ഫോട്ടോ എടുക്കുമ്പോള്‍ 'അമ്മ , നോ പിക്ചേഴ്സ്; എന്ന് തൈമൂര്‍ പറയുമെന്നും കരീന പറഞ്ഞു. 

അതേസമയം,  പാപ്പരാസികള്‍ക്ക് വേണ്ടി പോസ് ചെയ്യാനും ക്യാമറകളെ നോക്കി കൈവീശാനും അവരോട് കൂട്ടുകൂടാനും തൈമൂറിന് വളരെ ഇഷ്ടമാണെന്നും കരീന പറയുന്നു. 
 

PREV
click me!

Recommended Stories

മകളുടെ ആദ്യ ആർത്തവം ആചാരത്തോടെ ആഘോഷമാക്കി കുടുംബം; ഏറ്റെടുത്ത് സമൂഹമാധ്യമം
ബ്രേക്കപ്പ് ടു 'മിസ് സൗത്ത് ഇന്ത്യ ഫിറ്റ്‌നസ്'; വനിതാ ബോഡിബിൽഡിങ്ങില്‍ കേരളത്തിന്‍റെ മുഖമായി ശ്രീയ അയ്യര്‍