തട്ടിക്കൊണ്ടുപോയി മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചുവെന്ന് കള്ളപ്പരാതി നല്‍കി; യുവതിക്ക് തടവുശിക്ഷ

By Web TeamFirst Published Oct 17, 2019, 12:33 PM IST
Highlights

തിരിച്ചറിയല്‍ രേഖയില്ലാത്തതിനാല്‍ ക്ലബ്ബില്‍ പ്രവേശനാനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് മടങ്ങുമ്പോഴാണ് തന്നെ രണ്ടുപേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയതെന്നാണ് കെന്‍മുര്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. 

കേംബ്രിഡ്ജിലെ എംബറര്‍ ക്ലബ്ബില്‍ നിന്ന് തന്നെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്നും പൊലീസില്‍ അറിയിക്കണമെന്നുമാവശ്യപ്പെട്ടാണ് ചെയന്നെ കന്‍മൊര്‍ സുഹൃത്തിന് മെസേജ് അയച്ചത്. രണ്ട് പേര്‍ ചേര്‍ന്നാണ് തന്നെ തട്ടിക്കൊണ്ടുപോയത്. ഇവരില്‍ ഒരാളുടെ കയ്യില്‍ ആറിഞ്ച് വലിപ്പമുള്ള കത്തിയുണ്ടായിരുന്നു. ഇത് ചൂണ്ടി പബ്ലില്‍ വച്ച് നിര്‍ബന്ധിച്ച് മയക്കുമരുന്ന് നല്‍കിയെന്നുമായിരുന്നു 21 കാരിയായ കെന്‍മൊറിന്‍റെ പരാതി. 

സംഭവത്തില്‍ സംശയം തോന്നിയ ഒരാളെ പൊലീസ് അറസ്റ്റുചെയ്തു. 14 മണിക്കൂറ്‍ ഇയാള്‍ക്ക് പൊലീസ് സ്റ്റേഷനില്‍ കഴിയേണ്ടി വന്നു. സ്റ്റേഷനില്‍ നിന്ന് ഇറങ്ങിയിട്ടും താന്‍ അന്വേഷണം നേരിടുകയാണെന്നത് അയാളെ മാനസികമായി തളര്‍ത്തി. 

തിരിച്ചറിയല്‍ രേഖയില്ലാത്തതിനാല്‍ ക്ലബ്ബില്‍ പ്രവേശനാനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് മടങ്ങുമ്പോഴാണ് തന്നെ രണ്ടുപേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയതെന്നാണ് കെന്‍മുര്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. മദ്യപിക്കാന്‍ വരുന്നോ എന്ന് ചോദിച്ച ഒരാള്‍ തന്നെ പബ്ബിന്‍റെ പുറകുവശത്തിലൂടെ വലിച്ചുകൊണ്ടുപോയി. അായാള്‍ക്ക് സഹായത്തിന് മറ്റൊരാളുമുണ്ടായിരുന്നു. 

അവിടെ നിന്നാണ് കെന്‍മുര്‍ സുഹൃത്തിന് പൊലീസ് സഹായത്തിന് അഭ്യര്‍ത്ഥിക്കാന്‍ ആവശ്യപ്പെട്ടത്. കൂുടെ നൃത്തം ചെയ്യുന്നതിനിടയില്‍ അവരിലൊരാള്‍ തന്നെ അപമാനിക്കാന്‍ ശ്രമിച്ചുവെന്നും യുവതി പറഞ്ഞു. 

എന്നാല്‍ തങ്ങള്‍ സുഹൃത്തുക്കളെപ്പോലെയാണ് പെരുമാറിയതെന്നാണ് അറസ്റ്റിലായ യുവാവ് പറഞ്ഞത്. മദ്യപിക്കുന്നോ എന്ന് ചോദിച്ചെങ്കിലും കെന്‍മൂര്‍ സ്വന്തം ഇഷ്ടപ്രകാരമാണ് പബ്ബില്‍ കയറിയത്. പബ്ബില്‍ എത്തിയതുമുതല്‍ അവള്‍ ഫോണില്‍ നോക്കിയിരിക്കുകയായിരുന്നു. എന്തെങ്കിലും കുഴപ്പമുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്നും പ്രധാനപ്പെട്ട ഒരു കാര്യമുണ്ടെന്നുമായിരുന്നു മറുപടി. 

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെ കെന്‍മൂര്‍ പറഞ്ഞത് കള്ളമാണെമന്ന്  അന്വേഷണ ഉദ്യോഗസ്ഥന് വ്യക്തമായി. അവള്‍ സ്വയം പബ്ബില്‍ കയറുന്നത് വീഡിയോയില്‍ വ്യക്തമായിരുന്നു. പബ്ബില്‍ സഹായം തേടാന്‍ അവസരമുണ്ടായിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ കണ്ടെത്തി. 

കെന്‍മൂര്‍ സ്വന്തം താല്‍പര്യപ്രകാരമാണ് മദ്യപിച്ചത്. കുറച്ചുദിവസങ്ങള്‍ക്ക് ശേഷം ഇതേ ആരോപണം ഉന്നയിച്ച് കെന്‍മൂര്‍ പബ്ബിനെതിരെ റിവ്യൂ നല്‍കിയിരുന്നു. എന്നാല്‍ അവള്‍ തന്‍റെ കള്ളം പുറംലോകമറിയാതിരിക്കാന്‍ വീണ്ടും വീണ്ടും ശ്രമിച്ചുകൊണ്ടിരുന്നു. പൊലീസ് അന്വേഷണത്തിനൊടുവില്‍ താന്‍ കള്ളം പറഞ്ഞതാണെന്ന് കെന്‍മൂര്‍ സമ്മതിച്ചു. ഇതോടെ 15 മാസം തടവുശിക്ഷയാണ് കെന്‍മൂറിന് കോടതി വിധിച്ചത്. 


 

click me!