​ഗർഭാവസ്ഥ ഒരു രോഗമല്ല, എപ്പോഴും വീട്ടിൽ തന്നെ ഇരിക്കാൻ പറ്റില്ല; കരീന

Web Desk   | Asianet News
Published : Nov 27, 2020, 05:16 PM ISTUpdated : Nov 27, 2020, 05:21 PM IST
​ഗർഭാവസ്ഥ ഒരു രോഗമല്ല, എപ്പോഴും വീട്ടിൽ തന്നെ ഇരിക്കാൻ പറ്റില്ല; കരീന

Synopsis

എല്ലാ സുരക്ഷാമുന്നൊരുക്കങ്ങളും പാലിച്ച് തന്നെ ജോലി ചെയ്യുന്നതിൽ തെറ്റൊന്നും കാണുന്നില്ലെന്ന് താരം പറയുന്നു. ​ഗർഭാവസ്ഥ ഒരു രോഗമല്ലെന്നും ഈ അവസ്ഥയിൽ എപ്പോഴും വീട്ടിൽ തന്നെ ഇരിക്കാൻ കഴിയില്ലെന്നും കരീന പറയുന്നു.

ബോളിവുഡ് നടി കരീന കപൂർ രണ്ടാമത് ​ഗർഭിണിയാണെന്ന വാർത്ത സോഷ്യൽ മീഡിയയിലൂടെ എല്ലാവരും അറിഞ്ഞതാണ്. ​ഗർഭിണിയാണെന്ന് കരുതി എപ്പോഴും വിശ്രമിക്കാൻ തനിക്കാവില്ലെന്നാണ് കരീന പറയുന്നത്. 

ക്വിന്റിന് നൽകിയ അഭിമുഖത്തിലാണ് കരീന ഇതേക്കുറിച്ച് പങ്കുവയ്ക്കുന്നത്. ഏപ്രിൽ മാസത്തിൽ ലാൽ സിങ് ഛദ്ദയുടെ ഷൂട്ട് തീരേണ്ടതായിരുന്നു. ​എങ്കിലും തന്റെ ഉത്തരവാദിത്തത്തിൽ നിന്ന് വിട്ടുനിന്നില്ല. അതൊരു ധീരമായ നീക്കമമാണെന്ന് തോന്നുന്നു- കരീന പറയുന്നു.

എല്ലാ സുരക്ഷാമുന്നൊരുക്കങ്ങളും പാലിച്ച് തന്നെ ജോലി ചെയ്യുന്നതിൽ തെറ്റൊന്നും കാണുന്നില്ലെന്ന് താരം പറയുന്നു. ​ഗർഭാവസ്ഥ ഒരു രോഗമല്ലെന്നും ഈ അവസ്ഥയിൽ എപ്പോഴും വീട്ടിൽ തന്നെ ഇരിക്കാൻ കഴിയില്ലെന്നും കരീന പറയുന്നു.

'ഈ കൊവിഡ് കാലത്ത് ആളുകളുടെ മനസ്സിൽ വളരെയധികം ആശങ്കകളും പ്രശ്നങ്ങളും കടന്നുപോകുന്നു. മാത്രമല്ല, ഒരുപാട് സമയവും ഉണ്ടെന്നാണ് ഞാൻ കരുതുന്നത്. ചെറിയൊരു കാര്യം പോലും ആളുകൾ അമിതമായി ചർച്ചചെയ്യുന്നു. അമിതമായി വിശകലനം ചെയ്യുന്നു. നിരവധി പേർ  വീട്ടിൽ ഇരിക്കുന്നു. ധാരാളം ആളുകൾക്ക് ജോലിയില്ല. ആരും തന്നെ അതിനെ തമാശയായി കാണരുത്. ഈ സമയത്ത് എല്ലാവരും വളരെ മടിപിടിച്ചാണ് വീട്ടിലിരിക്കുന്നത്...'-  ”കരീന പറഞ്ഞു.

2016 ലാണ് സെയ്ഫിനും കരീനയ്ക്കും തൈമുർ ജനിക്കുന്നത്. മകൻ തൈമുറിന്റെ എല്ലാ വിശേഷങ്ങളും കരീന സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.  ​

ഡയറ്റില്‍ വിട്ടുവീഴ്ച ഇല്ല; അമ്മയാകാനൊരുങ്ങുന്ന കരീന പറയുന്നു...
 

PREV
click me!

Recommended Stories

ജനപ്രിയ ആഭരണമായ മൂക്കൂത്തി 'അപകടകാരി', മൂക്കൂത്തി തിരഞ്ഞെടുക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിച്ചില്ലേൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ
ഷീ പാഡ് പദ്ധതി: എല്ലാ സ്കൂളിലേക്കും വ്യാപിപ്പിക്കാൻ വനിതാ വികസന കോർപറേഷൻ