തലയില്‍ ഒരു ഗ്ലാസ് പാല്‍; ഒരു തുള്ളി പോലും കളയാതെ നീന്തുന്ന താരം; വീഡിയോ വൈറല്‍

Published : Aug 06, 2020, 08:24 AM IST
തലയില്‍ ഒരു ഗ്ലാസ് പാല്‍; ഒരു തുള്ളി പോലും കളയാതെ നീന്തുന്ന താരം; വീഡിയോ വൈറല്‍

Synopsis

പാൽ തലയിൽ വച്ച് ബാലൻസ് തെറ്റാതെ നീന്തുന്ന  വീഡിയോ ഇൻസ്റ്റഗ്രാമിലൂടെയാണ് കാറ്റി പങ്കുവച്ചത്.

ഒരു ഗ്ലാസ് പാൽ തലയിൽ വച്ച്, ഒരു തുള്ളി പോലും കളയാതെ നീന്തുന്ന കണ്ടിട്ടുണ്ടോ? സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്ന ദൃശ്യമാണിത്.  ഈ അമ്പരപ്പിക്കുന്ന വീഡിയോയിലെ താരം ആരാണെന്ന് മനസ്സിലായോ? ലോകത്ത് ഏറെ ആരാധകരുള്ള നീന്തൽ താരമായ അമേരിക്കയുടെ കാറ്റി ലെഡെക്കിയാണ് ഒരു ഗ്ലാസ് പാൽ തലയിൽ വച്ച് അനായാസം നീന്തിയത്. 

പാൽ തലയിൽ വച്ച് ബാലൻസ് തെറ്റാതെ നീന്തുന്ന  വീഡിയോ ഇൻസ്റ്റഗ്രാമിലൂടെയാണ് കാറ്റി പങ്കുവച്ചത്. പൂളിന് അടുത്ത് വച്ചിരിക്കുന്ന ചോക്ലേറ്റ് മിൽക്ക് ഗ്ലാസ് തലയില്‍ വയ്ക്കുന്നതാണ് വീഡിയോയുടെ തുടക്കം. ശേഷം താരം സാവധാനം നീന്തി മുന്നോട്ട് പോകുന്നതും കാണാം. നീന്തി അപ്പുറത്ത് എത്തിയ ശേഷം തലയിൽ നിന്ന് ഗ്ലാസ് എടുത്ത് വിജയിച്ച് നിൽക്കുകയാണ് കാറ്റി. എന്നിട്ട് ആ പാല്‍ താരം കുടിക്കുകയും ചെയ്തു. 

 

"എന്‍റെ കരിയറിലെ ഏറ്റവും മികച്ച നീന്തലിൽ ഒന്നായിരുന്നു ഇത്" - താരം കുറിച്ചു. ഒളിമ്പിക്സില്‍ അഞ്ച് തവണയാണ് കാറ്റി സ്വർണമെഡൽ നേടിയിട്ടുള്ളത്. ഒപ്പം തന്നെ 15 തവണ ലോക ചാമ്പ്യൻഷിപ്പിൽ സ്വർണമെഡലും നേടിയിട്ടുണ്ട്. 

Also Read: യജമാനനൊപ്പം പാട്ട് പാടുന്ന നായ; വീഡിയോ കണ്ടത് 10 ലക്ഷത്തിലധികം പേര്‍...

PREV
click me!

Recommended Stories

ഷീ പാഡ് പദ്ധതി: എല്ലാ സ്കൂളിലേക്കും വ്യാപിപ്പിക്കാൻ വനിതാ വികസന കോർപറേഷൻ
ജോലിക്കിടെയിലും സ്വപ്നം പിന്തുടർന്നു! മലപ്പുറംകാരി രചിച്ച ചരിത്രം; മിസ് ഇന്ത്യ വേൾഡ്‌വൈഡ് മത്സരത്തിൽ വിജയം നേടി മലയാളി