തൊണ്ണൂറ്റിയൊൻപതാം വയസ്സിൽ പിയാനോ വായിക്കുന്ന മുത്തശ്ശി; വൈറലായി വീഡിയോ

Published : Aug 28, 2020, 12:08 PM ISTUpdated : Aug 28, 2020, 12:13 PM IST
തൊണ്ണൂറ്റിയൊൻപതാം വയസ്സിൽ പിയാനോ വായിക്കുന്ന മുത്തശ്ശി; വൈറലായി വീഡിയോ

Synopsis

തോമസ് ആന്റണി എന്ന പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് വീഡിയോ പ്രചരിക്കുന്നത്. തന്‍റെ സഹോദരിയുടെ ഭർതൃമാതാവാണ് ഇവർ എന്നും പോസ്റ്റില്‍ പറയുന്നു. 

തൊണ്ണൂറ്റിയൊൻപതാം വയസ്സിൽ പിയാനോ വായിക്കുന്ന ഒരു മുത്തശ്ശിയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. മുണ്ടും ചട്ടയുമിട്ട മുത്തശ്ശി വിരലുകള്‍ കൊണ്ട് തന്‍റെ പിയാനോയിൽ താളം പിടിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. 

തോമസ് ആന്റണി എന്ന പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് വീഡിയോ പ്രചരിക്കുന്നത്. തന്‍റെ സഹോദരിയുടെ ഭർതൃമാതാവാണ് ഇവർ എന്നും തൊണ്ണൂറ്റിയൊൻപത് വയസ്സാണിവര്‍ക്കെന്നും പോസ്റ്റില്‍ പറയുന്നു. 

ചുറ്റുമുള്ളതൊന്നും ശ്രദ്ധിക്കാതെ പിയാനോയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് ഈ മുത്തശ്ശി. ഇടയ്ക്ക് അടുത്തു നിന്നയൊരാൾ മറ്റൊരണം വായിക്കാമോ എന്നു ചോദിച്ചപ്പോൾ ഉടന്‍ തന്നെ മറ്റൊരു ഈണവുമെത്തി. ഒന്നര മിനിട്ടിലധികം ദൈർഘ്യമുള്ള വിഡിയോയ്ക്ക് നല്ല പ്രതികരണമാണ് സൈബര്‍ ലോകത്തുനിന്നും ലഭിക്കുന്നത്. 

വീഡിയോ കാണാം...

Also Read: ആറുവയസുകാരന്‍റെ കൈകളിലെ മാജിക്കിന് കയ്യടി; വൈറലായി വീഡിയോ...

103-ാം വയസ്സില്‍ ആദ്യ ടാറ്റൂ; ഏറ്റവും വലിയ ആഗ്രഹം നിറവേറിയതിന്‍റെ സന്തോഷത്തിലൊരു മുത്തശ്ശി...

PREV
click me!

Recommended Stories

ജനപ്രിയ ആഭരണമായ മൂക്കൂത്തി 'അപകടകാരി', മൂക്കൂത്തി തിരഞ്ഞെടുക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിച്ചില്ലേൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ
ഷീ പാഡ് പദ്ധതി: എല്ലാ സ്കൂളിലേക്കും വ്യാപിപ്പിക്കാൻ വനിതാ വികസന കോർപറേഷൻ