രണ്ട് കോലുകളും  ഒരു മാർബിൾ കഷണവും കൊണ്ട് സംഗീതത്തിന്റെ മായാജാലം തീര്‍ത്ത ഒരു മിടുക്കനാണ് കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലെ താരം. മലപ്പുറത്ത് നിന്നുള്ള അഭിഷേക് കിച്ചു എന്ന ആറുവയസുകാരനാണ് 'സംഗീതമേ അമര സല്ലാപമേ' എന്ന് തുടങ്ങുന്ന ഗാനത്തിന് കൊട്ടുന്നത്. 

2 മിനിറ്റ് 19 സെക്കന്റ് ദൈർഘ്യമുള്ള ഈ വീഡിയോ സോഷ്യല്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ഒരു വിദഗ്ധന്റെ വഴക്കത്തോടെയുമാണ് ഈ ആറുവയസുകാരന്‍ പാട്ടിനനുസരിച്ച്  തന്‍റെ കയ്യിലുള്ള രണ്ട് കോലുകളും ഒരു മാർബിൾ കഷണവും കൊണ്ട് കൊട്ടുന്നത്. വളരെയധികം ആസ്വദിച്ചാണ് അഭിഷേക് വീഡിയോയോയിൽ മുഴുവനും കൊട്ടുന്നത്. 

 

 

ഒരു ലക്ഷത്തിലധികം പേര്‍ ഇതുവരെ വീഡിയോ കണ്ടു. അഭിഷേകിന്റെ ജന്മസിദ്ധമായ കഴിവിനെ പ്രശംസിച്ച് നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തു. ദേശീയ മാധ്യമങ്ങളിലും അഭിഷേകിന്‍റെ വീഡിയോയെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. മലപ്പുറം പാറശ്ശേരി സ്വദേശിയാണ് അഭിഷേക്. 

Also Read: നടുറോഡില്‍ കീരിയും മൂര്‍ഖനും തമ്മില്‍ തല്ല്; കാഴ്ചക്കാരായി വാഹന യാത്രക്കാര്‍; വീഡിയോ വൈറല്‍...