Harnaaz Sandhu : ഹർനാസിന് വിശ്വസുന്ദരി പട്ടം നേടിക്കൊടുത്ത ആ ചോദ്യം; വൈറലായി വീഡിയോ

Published : Dec 13, 2021, 11:08 AM ISTUpdated : Dec 13, 2021, 11:14 AM IST
Harnaaz Sandhu : ഹർനാസിന് വിശ്വസുന്ദരി പട്ടം നേടിക്കൊടുത്ത ആ ചോദ്യം; വൈറലായി വീഡിയോ

Synopsis

പബ്ലിക് അഡിമിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദം ചെയ്യുന്ന ഹർനാസ് 2019ൽ ഫെമിന മിസ് ഇന്ത്യ പഞ്ചാബ് ആയി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2017-ൽ ടൈംസ് ഫ്രഷ് ഫേസ് കോണ്ടസ്റ്റിലൂടെയാണ് സൗന്ദര്യമത്സരങ്ങളിൽ ഹർനാസ് പങ്കെടുത്തുതുടങ്ങിയത്. നിരവധി പഞ്ചാബി സിനിമകളിലും ഹർനാസ് അഭിനയിച്ചിട്ടുണ്ട്. 

2021ലെ വിശ്വസുന്ദരി (Miss Universe ) പട്ടം സ്വന്തമാക്കിയ ഇന്ത്യയുടെ ഹർനാസ് സന്ധുവിന്‍റെ (Harnaaz Sandhu) ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.  70-ാം മിസ് യൂണിവേഴ്‌സ് മത്സരത്തിലാണ് പഞ്ചാബ് സ്വദേശിനിയും  21 വയസ്സുകാരിയുമായ ഹർനാസ് കിരീടം ചൂടിയത്. കിരീടം ചൂടുന്ന മൂന്നാമത്തെ ഇന്ത്യക്കാരിയാണ് ഹർനാസ് സന്ധു. 21 വർഷത്തിന് ശേഷമാണ് വിശ്വസുന്ദരിപ്പട്ടം ഇന്ത്യയിലേക്കെത്തുന്നത്. 

ഫൈനലിൽ പരാഗ്വെയിലെയും ദക്ഷിണാഫ്രിക്കയിലെയും സുന്ദരിമാരെ കടത്തിവെട്ടിയാണ് ഹ‍ർനാസ് കിരീടം ചൂടിയത്.  ഇപ്പോഴിതാ പാനലിസ്റ്റുകളുടെ ചോദ്യങ്ങളെ നേരിടുന്ന ഹർനാസിന്‍റെ വീഡിയോകള്‍ ആണ് സൈബര്‍ ലോകത്ത് ശ്രദ്ധ നേടുന്നത്. ഫൈനൽ റൗണ്ടായ ടോപ് ത്രീ റൗണ്ടിൽ, ''ഇക്കാലത്ത് യുവതികൾ അനുഭവിക്കുന്ന സമ്മർദ്ദത്തെക്കുറിച്ച് അവർക്ക് എന്തുപദേശമായിരിക്കും നിങ്ങൾ നൽകുക?''-  എന്ന ചോദ്യമാണ് പാനലിസ്റ്റുകൾ ചോദിച്ചത്. 

ഇതിന് ഹർനാസ് നൽകിയ മറുപടി ഇങ്ങനെയായിരുന്നു- ''അവനവനിലുള്ള ആത്മവിശ്വാസം നഷ്ടപ്പെടുന്നതാണ് ഇക്കാലത്ത് യുവതികൾ നേരിടുന്ന ഏറ്റവും വലിയ സമ്മർദ്ദം. നിങ്ങളെപ്പോലെ വേറെ ആരുമില്ല എന്ന് തിരിച്ചറിയുന്നത് തന്നെ നിങ്ങളെ സുന്ദരിയാക്കും. മറ്റുള്ളവരുമായി നിങ്ങളെ താരതമ്യം ചെയ്യാതിരിക്കുക. ലോകത്ത് സംസാരിക്കുന്ന മറ്റ് പല പ്രധാനപ്പെട്ട കാര്യങ്ങളെക്കുറിച്ചും സംസാരിക്കുക. പുറത്തുവരൂ, നിങ്ങൾക്ക് വേണ്ടി സംസാരിക്കൂ, നിങ്ങളാണ് നിങ്ങളുടെ ജീവിതത്തെ നയിക്കേണ്ടത്. നിങ്ങളാണ് നിങ്ങളുടെ ശബ്ദം. ഞാൻ എന്നിൽ വിശ്വസിച്ചു. അതിനാൽ ഞാനിന്ന് ഇവിടെ നിൽക്കുന്നു''. 

 

 

കാലാവസ്ഥാമാറ്റത്തെക്കുറിച്ചുള്ള ചോദ്യത്തിനും ഹർനാസ് നൽകിയ മറുപടി പാനലിസ്റ്റുകളുടെ പ്രീതി നേടി. പബ്ലിക് അഡിമിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദം ചെയ്യുന്ന ഹർനാസ് 2019ൽ ഫെമിന മിസ് ഇന്ത്യ പഞ്ചാബ് ആയി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2017-ൽ ടൈംസ് ഫ്രഷ് ഫേസ് കോണ്ടസ്റ്റിലൂടെയാണ് സൗന്ദര്യമത്സരങ്ങളിൽ ഹർനാസ് പങ്കെടുത്തുതുടങ്ങിയത്. നിരവധി പഞ്ചാബി സിനിമകളിലും ഹർനാസ് അഭിനയിച്ചിട്ടുണ്ട്. 

 

 

 

 

 

 

Also Read: സുസ്മിത സെനിനും ലാറ ദത്തയ്ക്കും പിന്നാലെ വിശ്വസുന്ദരിയായി ഹർനാസ് സന്ധു

PREV
click me!

Recommended Stories

ഷീ പാഡ് പദ്ധതി: എല്ലാ സ്കൂളിലേക്കും വ്യാപിപ്പിക്കാൻ വനിതാ വികസന കോർപറേഷൻ
ജോലിക്കിടെയിലും സ്വപ്നം പിന്തുടർന്നു! മലപ്പുറംകാരി രചിച്ച ചരിത്രം; മിസ് ഇന്ത്യ വേൾഡ്‌വൈഡ് മത്സരത്തിൽ വിജയം നേടി മലയാളി