Asianet News MalayalamAsianet News Malayalam

Miss Universe : സുസ്മിത സെനിനും ലാറ ദത്തയ്ക്കും പിന്നാലെ വിശ്വസുന്ദരിയായി ഹർനാസ് സന്ധു

21 വർഷത്തിന് ശേഷമാണ് വിശ്വസുന്ദരിപ്പട്ടം ഇന്ത്യയിലേക്കെത്തുന്നത്. 2000-ത്തിൽ ലാറാ ദത്തയായിരുന്നു വിശ്വസുന്ദരി കിരീടം ചൂടിയ അവസാനത്തെ ഇന്ത്യക്കാരി. 1994ൽ സുസ്മിത സെനും ഇന്ത്യയിൽ നിന്ന് ഈ നേട്ടം കൈവരിച്ചിരുന്നു. 

india s Harnaaz Sandhu crowned miss universe 2021
Author
Thiruvananthapuram, First Published Dec 13, 2021, 10:22 AM IST

2021ലെ വിശ്വസുന്ദരി പട്ടം (miss universe) സ്വന്തമാക്കി ഇന്ത്യയുടെ ഹർനാസ് സന്ധു  (Harnaaz Sandhu). പഞ്ചാബ് സ്വദേശിനിയാണ്  21 വയസ്സുകാരിയായ ഹർനാസ്. കിരീടം ചൂടുന്ന മൂന്നാമത്തെ ഇന്ത്യക്കാരിയാണ് ഹർനാസ് സന്ധു. 21 വർഷത്തിന് ശേഷമാണ് വിശ്വസുന്ദരിപ്പട്ടം ഇന്ത്യയിലേക്കെത്തുന്നത്.  2000-ത്തിൽ ലാറാ ദത്തയായിരുന്നു വിശ്വസുന്ദരി കിരീടം ചൂടിയ അവസാനത്തെ ഇന്ത്യക്കാരി. 1994ൽ സുസ്മിത സെനും ഇന്ത്യയിൽ നിന്ന് ഈ നേട്ടം കൈവരിച്ചിരുന്നു. 

ഇസ്രയേലിൽ ഏലിയറ്റിൽ നടന്ന എഴുപതാമത് മിസ് യൂണിവേഴ്സ് മത്സരത്തിൽ പാരഗ്വയേയും ദക്ഷിണാഫ്രിക്കയേയും പിന്തള്ളിയാണ് ഹർനാസ് ഒന്നാമതെത്തിയത്. കഴിഞ്ഞ വര്‍ഷത്തെ മിസ് യൂണിവേഴ്സ് മെക്സിക്കോ സുന്ദരി ആൻഡ്രിയ മെസയാണ് ഹര്‍നാസ് സന്ധുവിനെ കിരീടം അണിയിച്ചത്. ആദംമാരി ലോപ്പസ് വിധികര്‍ത്താവായിരുന്നു. ലൈവ് സ്ട്രീമിങ്ങിലൂടെയാണ് ചടങ്ങ് നടത്തിയത്. പരാഗ്വേ ഫസ്റ്റ് റണ്ണറപ്പും ദക്ഷിണാഫ്രിക്ക സെക്കന്‍ഡ് റണ്ണറപ്പുമായി.

പബ്ലിക് അഡിമിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദം ചെയ്യുന്ന ഹർനാസ് 2019ൽ ഫെമിന മിസ് ഇന്ത്യ പഞ്ചാബ് ആയി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2017-ൽ ടൈംസ് ഫ്രഷ് ഫേസ് കോണ്ടസ്റ്റിലൂടെയാണ് സൗന്ദര്യമത്സരങ്ങളിൽ ഹർനാസ് പങ്കെടുത്തുതുടങ്ങിയത്. നിരവധി പഞ്ചാബി സിനിമകളിലും ഹർനാസ് അഭിനയിച്ചിട്ടുണ്ട്. 

Also Read: ലോകത്തിന്‍റെ നെറുകയിൽ ഒരിന്ത്യക്കാരി, ഹർനാസ് സന്ധു വിശ്വസുന്ദരി

Follow Us:
Download App:
  • android
  • ios