കൊവിഡ് ഡ്യൂട്ടി കഴിഞ്ഞ് സബ് കലക്ടർ വിവാഹവസ്ത്രത്തില്‍ കതിർമണ്ഡപത്തിലേക്ക് ; ശേഷം വീണ്ടും ജോലിയില്‍...

Published : May 03, 2020, 09:15 AM ISTUpdated : May 03, 2020, 01:39 PM IST
കൊവിഡ് ഡ്യൂട്ടി കഴിഞ്ഞ് സബ് കലക്ടർ വിവാഹവസ്ത്രത്തില്‍ കതിർമണ്ഡപത്തിലേക്ക് ; ശേഷം വീണ്ടും ജോലിയില്‍...

Synopsis

പാലക്കാട് കൊട്ടേക്കാട് ആനപ്പാറ മേലേപ്പുരയിലെ അഞ്ജുവിന്‍റെ വീട്ടിൽ കഴിഞ്ഞ ദിവസം കൊവിഡ് മാർഗനിർദേശങ്ങൾ അനുസരിച്ചായിരുന്നു വിവാഹം. 

പെരിന്തല്‍മണ്ണ സബ് കലക്ടര്‍ കെ എസ് അഞ്ജു കൊവിഡ് ഡ്യൂട്ടിക്ക് ശേഷം നേരെ വിവാഹ വസ്ത്രത്തില്‍ എത്തിയത് കതിർമണ്ഡപത്തിലേക്കായിരുന്നു. വിവാഹം കഴിഞ്ഞും അവധിയെടുക്കില്ല എന്നും  നാളെ വീണ്ടും ജോലിയിൽ പ്രവേശിക്കുമെന്നും അഞ്ജു  പറയുന്നു. 

പാലക്കാട് കൊട്ടേക്കാട് ആനപ്പാറ മേലേപ്പുരയിലെ അഞ്ജുവിന്‍റെ വീട്ടിൽ കഴിഞ്ഞ ദിവസം കൊവിഡ് മാർഗനിർദേശങ്ങൾ അനുസരിച്ചായിരുന്നു വിവാഹം. പാലക്കാട് കുന്നത്തൂർമേട് സ്വദേശിയും അഹല്യ ആശുപത്രിയിൽ ഓഫ്താൽമോളജിസ്റ്റുമായ ഡോ. ജെ നവറോഷ് ആണ് വരൻ. 

ഇരുവരുടെയും അടുത്ത ബന്ധുക്കള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ഏപ്രിലിൽ നടത്താനിരുന്ന വിവാഹം ലോക്ക്ഡൗണിനെ തുടർന്നു മാറ്റിവെച്ചിരുന്നു. സർക്കാർ അനുമതി ലഭിച്ചതോടെ ഇന്നലെ വിവാഹം നടത്തി. കൊവിഡ് ഡ്യൂട്ടിയിലായിരുന്ന അഞ്ജു ഒന്നാം തീയതി രാവിലെയാണ് വീട്ടിലെത്തിയത്. 2017 കേഡർ ഐഎഎസ് ഉദ്യോഗസ്ഥയാണ് അഞ്ജു.

Also Read: ചില്ലുവാതിലിനിപ്പുറം നിന്ന് മുത്തശ്ശിയുടെ അനുഗ്രഹം വാങ്ങി; ഇത് കൊറോണക്കാലത്തെ വിവാഹം !

ചിത്രം : ശരത് ഫെയറിടെയില്‍ വെഡിംങ്സ്

PREV
click me!

Recommended Stories

ജനപ്രിയ ആഭരണമായ മൂക്കൂത്തി 'അപകടകാരി', മൂക്കൂത്തി തിരഞ്ഞെടുക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിച്ചില്ലേൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ
ഷീ പാഡ് പദ്ധതി: എല്ലാ സ്കൂളിലേക്കും വ്യാപിപ്പിക്കാൻ വനിതാ വികസന കോർപറേഷൻ