റി​യാ​ലി​റ്റി​ഷോ​കളിൽ ഇനി മത്സരിക്കില്ല; കാരണം ഇതാണ്

Published : Mar 28, 2019, 03:00 PM ISTUpdated : Mar 28, 2019, 03:14 PM IST
റി​യാ​ലി​റ്റി​ഷോ​കളിൽ ഇനി മത്സരിക്കില്ല; കാരണം ഇതാണ്

Synopsis

റി​യാ​ലി​റ്റി​ ​ഷോ​ ​താ​ര​ങ്ങ​ളാ​യ​ ​നി​ര​വ​ധി ​പേ​ർ​ ​അ​ടു​ത്തി​ടെ​ ​ജീ​വ​നൊ​ടു​ക്കി​യി​രു​ന്നു.​ ​അ​ധി​ക​ ​സ​മ്മ​ർ​ദ്ദ​വും​ ചിലരുടെ ​മോ​ശം​ ​പെ​രു​മാ​റ്റ​വു​മാ​ണ് ​ഇ​തി​നു​ കാ​ര​ണമെ​ന്ന് ​പ​മേ​ല പറയുന്നു. അവസരവും പ്രതിഫലവും കുറഞ്ഞതാണ് പ​മേ​ല​യെ ഇങ്ങനെയൊരു തീരുമാനമെടുക്കാൻ പ്രേരിപ്പിച്ചതെന്നാണ് ആരാധകർ പറയുന്നത്. 

വാ​ഷിം​ഗ്ട​ൺ​:​ ബി​ഗ് ​ബ്ര​ദ​ർ,​ ​ഡാ​ൻ​സിം​ഗ് ​ഓ​ൺ​ ​ഐ​സ് ​തു​ട​ങ്ങി പ്രശസ്തമായ ​നി​ര​വ​ധി​ ​റി​യാ​ലി​റ്റി​ഷോ​ക​ളി​ൽ​ ​തി​ള​ങ്ങി​യ​ ​പ്ര​മു​ഖ​ ​ഹോ​ളി​വു​ഡ് ​ന​ടി​യാണ് പ​മേ​ല​ ​ആ​ൻ​ഡേ​ഴ്സ​ൺ. റി​യാ​ലി​റ്റി​ഷോ​കളിൽ ഇനി മത്സരിക്കില്ലെന്നാണ് പമേല പറയുന്നത്. 

താരങ്ങളുടെ ഉയർച്ചയ്ക്ക് റി​യാ​ലി​റ്റി​ഷോ​ക​ൾക്ക് വലിയ സ്ഥാനമില്ലെന്നും മത്സരങ്ങൾ ആ​രോ​ഗ്യ​പ​ര​മ​ല്ലെ​ന്നും പമേല പറയുന്നു. അത് കൊണ്ട് തന്നെയാണ് ​റി​യാ​ലി​റ്റി​ഷോ​ക​ളി​ൽ ​പ​ങ്കെ​ടു​ക്കു​ന്നി​ല്ലെ​ന്ന് ​തീ​രു​മാ​നി​ച്ചിരിക്കുന്നത്. ​ട്വി​റ്റ​റി​ലൂ​ടെയാണ്​ പമേല ഇക്കാര്യം അറിയിച്ചത്. 

എന്നാൽ ​പമേല റിയാലിറ്റി ഷോയിൽ നിന്ന് പിന്മാറാൻ വെറേ പലതാണ് കാരണങ്ങളെന്ന് ആരാധകർ പറയുന്നു. റി​യാ​ലി​റ്റി ​ഷോ​യി​ലെ​ ​മ​ത്സ​രം​ ​ആ​രോ​ഗ്യ​പ​ര​മ​ല്ലെ​ന്ന​ ​പ​മേ​ല​യു​ടെ​ ​ആ​രോപ​ണം​ ​ശ​രി​വ​യ്ക്കു​ന്ന​ ​ത​ര​ത്തി​ലാ​ണ് ​ബ്രി​ട്ട​നി​ൽ​ ​നി​ന്നും​ ​അ​മേ​രി​ക്ക​യി​ൽ​ ​നി​ന്നും​ ​പു​റ​ത്തു​വ​രു​ന്ന​ ​വാ​ർ​ത്ത​ക​ൾ.​ 

റി​യാ​ലി​റ്റി​ ​ഷോ​ ​താ​ര​ങ്ങ​ളാ​യ​ ​നി​ര​വ​ധി ​പേ​ർ​ ​അ​ടു​ത്തി​ടെ​ ​ജീ​വ​നൊ​ടു​ക്കി​യി​രു​ന്നു.​ ​അ​ധി​ക​ ​സ​മ്മ​ർ​ദ്ദ​വും​ ചിലരുടെ ​മോ​ശം​ ​പെ​രു​മാ​റ്റ​വു​മാ​ണ് ​ഇ​തി​നു​ കാ​ര​ണമെ​ന്ന് ​പ​മേ​ല പറയുന്നു. അവസരവും പ്രതിഫലവും കുറഞ്ഞതാണ് പ​മേ​ല​യെ ഇങ്ങനെയൊരു തീരുമാനമെടുക്കാൻ പ്രേരിപ്പിച്ചതെന്നാണ് ആരാധകർ പറയുന്നത്. 

PREV
click me!

Recommended Stories

പതിവുനടത്തത്തിന് പോയ മുത്തശ്ശി രാത്രി വൈകിയും വീട് എത്തിയില്ല, ഒടുവിൽ മാലയിൽ ഘടിപ്പിച്ചിരുന്ന ജിപിഎസ് തുണച്ചു
മകളുടെ ആദ്യ ആർത്തവം ആചാരത്തോടെ ആഘോഷമാക്കി കുടുംബം; ഏറ്റെടുത്ത് സമൂഹമാധ്യമം