നിറവയറിലും ഭംഗിയായി ചുവടുവച്ച് ലിന്‍റു; വീഡിയോ ഇൻസ്റ്റഗ്രാമില്‍...

Published : Jun 06, 2023, 03:04 PM IST
നിറവയറിലും ഭംഗിയായി ചുവടുവച്ച് ലിന്‍റു; വീഡിയോ ഇൻസ്റ്റഗ്രാമില്‍...

Synopsis

സ്ത്രീകളുടെ വസ്ത്രധാരണം അടക്കമുള്ള വിഷയങ്ങളില്‍ പുരോഗമനപരമായ നിലപാടുകള്‍ സധൈര്യം പ്രകടിപ്പിക്കുകയും അത്തരത്തിലുള്ള വീഡിയോകളും ഫോട്ടോകളുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം പങ്കിടുകയും ചെയ്തിട്ടുള്ള മിനിസ്ക്രീൻ താരം കൂടിയാണ് ലിന്‍റു. 

ടെലിവിഷൻ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് ലിന്‍റു റാണി. ഏഷ്യാനെറ്റിലെ സൂപ്പര്‍ ഹിറ്റ് പരമ്പര 'ഭാര്യ'യില്‍ രഹന എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് ലിന്‍റു മലയാളി ടെലിവിഷൻ പ്രേക്ഷകര്‍ക്കിടയില്‍ ഏറെ ആരാധകരെ നേടിയത്. വിവാഹശേഷം സ്ക്രീനില്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് ലിന്‍റു. 

സ്ത്രീകളുടെ വസ്ത്രധാരണം അടക്കമുള്ള വിഷയങ്ങളില്‍ പുരോഗമനപരമായ നിലപാടുകള്‍ സധൈര്യം പ്രകടിപ്പിക്കുകയും അത്തരത്തിലുള്ള വീഡിയോകളും ഫോട്ടോകളുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം പങ്കിടുകയും ചെയ്തിട്ടുള്ള മിനിസ്ക്രീൻ താരം കൂടിയാണ് ലിന്‍റു. 

ഇപ്പോള്‍ തങ്ങളുടെ ആദ്യ കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ലിന്‍റുവും ഭര്‍ത്താവ് റോണി ഈപ്പനും. വിവാഹം കഴിഞ്ഞ് വര്‍ഷങ്ങളോളം കാത്തിരുന്ന ശേഷമാണ് കുഞ്ഞ് എന്ന സ്വപ്നത്തിലേക്ക് സന്തോഷപൂര്‍വം കടക്കാൻ ഇവര്‍ക്ക് കഴിഞ്ഞത്. നിലവില്‍ ഭര്‍ത്താവിനൊപ്പം ലണ്ടനിലാണ് ലിന്‍റുവുള്ളത്. എന്നാല്‍ സോഷ്യല്‍ മീഡിയയിലൂടെ എല്ലായ്പോഴും മലയാളി സുഹൃത്തുക്കളും തന്‍റെ ഫോളോവേഴ്സുമെല്ലാമായി ലിന്‍റു ബന്ധം സൂക്ഷിക്കുന്നുണ്ട്. 

ഇപ്പോഴിതാ വളകാപ്പ് ചടങ്ങിനിടെ പകര്‍ത്തിയ രസകരമായ വീഡിയോകള്‍ പങ്കുവച്ചിരിക്കുകയാണ് ലിന്‍റു. നിറവയറില്‍ നൃത്തം ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. റീല്‍സിലൂടെ ഹിറ്റായ ഗാനങ്ങള്‍ക്ക് ഭംഗിയായി ചുവടുവയ്ക്കുകയാണ് ലിന്‍റു.

നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ ലിന്‍റുവിനെ അഭിനന്ദിച്ച് കമന്‍റുകള്‍ പങ്കുവച്ചിരിക്കുന്നത്. ഒരു വീഡിയോയില്‍ തന്‍റെ സുഹൃത്തുക്കള്‍ക്കൊപ്പവും മറ്റൊന്നില്‍ തനിയെയും ആണ് ചുവട് വയ്ക്കുന്നത്. 

വീഡിയോകള്‍ കാണാം...

 

 

ഗര്‍ഭകാലത്ത് സ്ത്രീകള്‍ തങ്ങളുടെ വിശേഷങ്ങളും മറ്റും പരസ്യമായി പങ്കുവയ്ക്കാതിരിക്കണമെന്ന പഴയ ചിന്താഗതികളില്‍ നിന്ന് വിരുദ്ധമായാണ് ഇന്ന് യുവാക്കള്‍ മുന്നോട്ടുപോകുന്നത്. പ്രത്യേകിച്ച് ലിന്‍റുവിനെ പോലെയുള്ള സെലിബ്രിറ്റികളായ സ്ത്രീകളും ഇക്കാര്യങ്ങളിലെല്ലാം സ്ത്രീകള്‍ക്ക് ഏറെ പ്രചോദനം നല്‍കുന്നു. ഒരുപാട് താരങ്ങള്‍ ഇതുപോലെ ഗര്‍ഭകാല വിശേഷങ്ങളും ഗര്‍ഭകാലത്ത് വേണ്ട സന്തോഷത്തെയും മാനസികമായ സ്വസ്ഥതയെ കുറിച്ചും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. 

Also Read:- 'ആ ചിരി കണ്ടോ, ഇതൊക്കെയാണ് കാണേണ്ട സന്തോഷം'; വീഡിയോ...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:- 

 

PREV
Read more Articles on
click me!

Recommended Stories

ഷീ പാഡ് പദ്ധതി: എല്ലാ സ്കൂളിലേക്കും വ്യാപിപ്പിക്കാൻ വനിതാ വികസന കോർപറേഷൻ
ജോലിക്കിടെയിലും സ്വപ്നം പിന്തുടർന്നു! മലപ്പുറംകാരി രചിച്ച ചരിത്രം; മിസ് ഇന്ത്യ വേൾഡ്‌വൈഡ് മത്സരത്തിൽ വിജയം നേടി മലയാളി