ഗര്‍ഭിണിയായ ഗീതാ ബസ്രയുടെ യോഗാ ചിത്രങ്ങള്‍ വൈറല്‍; പ്രതികരണവുമായി ഹര്‍ഭജന്‍ സിംഗ്

Published : Apr 05, 2021, 04:32 PM ISTUpdated : Apr 05, 2021, 04:35 PM IST
ഗര്‍ഭിണിയായ ഗീതാ ബസ്രയുടെ യോഗാ ചിത്രങ്ങള്‍ വൈറല്‍; പ്രതികരണവുമായി ഹര്‍ഭജന്‍ സിംഗ്

Synopsis

എന്നാല്‍ അഭിനന്ദനങ്ങള്‍ക്കൊപ്പം  വലിയ വിമര്‍ശനങ്ങളാണ് ചിത്രം ഏറ്റുവാങ്ങിയത്. ഗര്‍ഭിണികള്‍ ഇത്തരത്തിലുള്ള പോസുകള്‍ പരീക്ഷിക്കാന്‍ പാടില്ലെന്ന് വിദഗ്ധരും അഭിപ്രായപ്പെട്ടു. 

പ്രസവകാലത്ത് യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് പലരും പറയാറുണ്ട്.  നിറവയറിൽ ശീർഷാസനം ചെയ്തു നിൽക്കുന്ന ബോളിവുഡ് നടി അനുഷ്ക ശർമയുടെ ചിത്രം അടുത്തിടെ വൈറലായിരുന്നു. യോഗയിൽ അനുഷ്കയെ സഹായിക്കുന്ന ഭർത്താവ് വിരാട് കോലിയെയും സമീപത്തു കാണാമായിരുന്നു. എന്നാല്‍ അഭിനന്ദനങ്ങള്‍ക്കൊപ്പം വലിയ വിമര്‍ശനങ്ങളാണ് ചിത്രം ഏറ്റുവാങ്ങിയത്. 

ഗര്‍ഭിണികള്‍ ഇത്തരത്തിലുള്ള പോസുകള്‍ പരീക്ഷിക്കാന്‍ പാടില്ലെന്ന് വിദഗ്ധരും അഭിപ്രായപ്പെട്ടു. ഇപ്പോഴിതാ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗിന്‍റെ ഭാര്യയും നടിയുമായ ഗീതാ ബസ്രയുടെ ഗര്‍ഭകാലത്തെ യോഗാ പരിശീലന ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഗീത തന്നെയാണ് ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. പല തരം യോഗ പോസുകള്‍ പരീക്ഷിക്കുന്ന ഗീതയെ ആണ് ചിത്രങ്ങളില്‍ കാണുന്നത്. യോഗയുടെ പ്രാധാന്യത്തെക്കുറിച്ചും താരം തന്‍റെ പോസ്റ്റില്‍ കുറിച്ചു. 

 

 

നിരവധി പേരാണ് ചിത്രങ്ങള്‍ക്ക് പ്രതികരണം നല്‍കിയിരിക്കുന്നത്. ഏറെ പ്രചോദനകരമാണ് എന്നു ചിലര്‍ പറയുമ്പോള്‍, വിമര്‍ശനങ്ങളുമായി മറ്റു ചിലര്‍ രംഗത്തെത്തുകയും ചെയ്തു. ഭര്‍ത്താവ് ഹര്‍ഭജന്‍ സിംഗും ചിത്രങ്ങള്‍ക്ക് കമന്‍റുമായി എത്തി. രണ്ട് ഹൃദയങ്ങളുടെ ഈമോജിയാണ് ഹര്‍ഭജന്‍ നല്‍കിയത്. രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് ദമ്പതികള്‍. 

 

 

Also Read: ഏഴാം മാസത്തിലും ശീര്‍ഷാസനം, പ്രസവ കാലത്ത് യോഗയുടെ പ്രാധാന്യം പങ്കുവെച്ച് അനുഷ്‍ക ശര്‍മ!

PREV
click me!

Recommended Stories

ഷീ പാഡ് പദ്ധതി: എല്ലാ സ്കൂളിലേക്കും വ്യാപിപ്പിക്കാൻ വനിതാ വികസന കോർപറേഷൻ
ജോലിക്കിടെയിലും സ്വപ്നം പിന്തുടർന്നു! മലപ്പുറംകാരി രചിച്ച ചരിത്രം; മിസ് ഇന്ത്യ വേൾഡ്‌വൈഡ് മത്സരത്തിൽ വിജയം നേടി മലയാളി