മകള്‍ക്കൊപ്പം കളിച്ചും ചിരിച്ചും സമീറ റെഡ്ഡി; വൈറലായി വീഡിയോ

Published : Jun 14, 2020, 10:53 AM ISTUpdated : Jun 14, 2020, 11:11 AM IST
മകള്‍ക്കൊപ്പം കളിച്ചും ചിരിച്ചും സമീറ റെഡ്ഡി; വൈറലായി വീഡിയോ

Synopsis

 തന്‍റെ കുഞ്ഞുമകള്‍ക്കൊപ്പമുള്ള വീഡിയോ പങ്കുവച്ചിരിക്കുകയാണ് സമീറ റെഡ്ഡി. 

ലോക്ക്ഡൗണ്‍ കാലത്ത് വീടിനകത്ത് മക്കളുടെ കുസൃതികള്‍ കണ്ടും മക്കള്‍ക്കൊപ്പം കളിച്ചും ചിരിച്ചും ചെലവഴിക്കുകയാണ് തെന്നിന്ത്യന്‍ താരം സമീറ റെഡ്ഡി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം മക്കളുമായുള്ള ചിത്രങ്ങളും വീഡിയോകളും ലോക്ക്ഡൗണ്‍ കാലത്തെ ചലഞ്ചുകളും ആരാധകര്‍ക്കായി പങ്കുവച്ചിരുന്നു. ഇപ്പോഴിതാ തന്‍റെ കുഞ്ഞുമകള്‍ക്കൊപ്പമുള്ള വീഡിയോ പങ്കുവച്ചിരിക്കുകയാണ് താരം. 

 

 

ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച വീഡിയോയില്‍ സമീറയുടെ കണ്ണാടി എടുക്കാന്‍ ശ്രമിക്കുന്ന കുസൃതികാരിയായ മകള്‍ നൈറയെയും കാണാം. മകളുടെ കുസൃതികള്‍ ആസ്വദിക്കുന്ന സമീറയെയും വീഡിയോയില്‍ വ്യക്തമാണ്. നിരവധി ലൈക്കുകളും കമന്‍റുകളുമാണ് വീഡിയോയ്ക്ക് ലഭിച്ചത്.  അടുത്തിടെയും മകളുടെ ഒരു വീഡിയോ ആരാധകര്‍ക്കായി താരം പങ്കുവച്ചിരുന്നു.

 

 

'ബേബി പി ടി ഉഷ ഫുള്‍ സ്പീഡിലാണ്, നിങ്ങള്‍ക്ക് കഴിയുമെങ്കില്‍ പിടിക്കൂ' - എന്നാണ് വീഡിയോ പങ്കുവച്ചുകൊണ്ട് സമീറ കുറിച്ചത്. മുട്ടിലിഴഞ്ഞ് വേഗത്തില്‍ നീങ്ങുന്ന മകളെയും വീഡിയോയില്‍ കാണാം. ഒരുകാലത്ത് ബോളിവുഡിലും തമിഴിലും തെലുങ്കിലുമൊക്കെയായി തിളങ്ങിയിരുന്ന നായികയാണ് സമീറ റെഡ്ഡി. 

 

ഗര്‍ഭകാലം മുഴുവന്‍ ആഘോഷമാക്കിയ താരം കൂടിയാണ് സമീറ റെഡ്ഡി. രണ്ടാമത്തെ മകളെ ഗര്‍ഭിണിയായിരിക്കുന്ന കാലത്ത് നടത്തിയ അണ്ടര്‍വാട്ടര്‍ ഫോട്ടോഷൂട്ട് ആണ് സമീറയെ വീണ്ടും വാര്‍ത്തകളില്‍ ശ്രദ്ധേയയാക്കിയത്. നിറവയറുമായി വെള്ളത്തിനടിയില്‍ ഉള്‍പ്പെടെ സമീറ നടത്തിയ ഫോട്ടോഷൂട്ടുകള്‍ വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. രണ്ട് മാസം മാത്രം പ്രായമുണ്ടായിരുന്ന നൈറയുമായി കര്‍ണാടകയിലെ ഏറ്റവും ഉയരം കൂടിയ പ്രദേശമായ മുലായംഗിരി പീക്കില്‍ സമീറ കയറിയതും വാര്‍ത്തയായിരുന്നു.

 

2015ലാണ് സമീറ റെഡ്ഡിക്കും ഭര്‍ത്താവ് അക്ഷയ് വാര്‍ദെയ്ക്കും ആദ്യ മകന്‍ ജനിച്ചത്. 2019ലാണ് മകളുടെ ജനനം. 

 

Also Read: ലോക്ക്ഡൗണില്‍ തരംഗമായ 'ബ്ലാങ്കറ്റ് ചലഞ്ച്' ഏറ്റെടുത്ത് സമീറ റെഡ്ഡിയും !


 

PREV
click me!

Recommended Stories

ഷീ പാഡ് പദ്ധതി: എല്ലാ സ്കൂളിലേക്കും വ്യാപിപ്പിക്കാൻ വനിതാ വികസന കോർപറേഷൻ
ജോലിക്കിടെയിലും സ്വപ്നം പിന്തുടർന്നു! മലപ്പുറംകാരി രചിച്ച ചരിത്രം; മിസ് ഇന്ത്യ വേൾഡ്‌വൈഡ് മത്സരത്തിൽ വിജയം നേടി മലയാളി