ലോക്ക്ഡൗൺ കാലത്ത്  വീടിനകത്ത് മക്കളുടെ കുസൃതികൾ കണ്ടും അവരോടൊപ്പം കളിച്ചും സന്തോഷം കണ്ടെത്തുകയാണ് തെന്നിന്ത്യന്‍ സിനിമാനടി സമീറ റെഡ്ഡി. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ സമീറ ഈ  ലോക്ക്ഡൗണില്‍ തരംഗമായ ഒരു ചലഞ്ചുമായാണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. 

ലോക്ക്ഡൗൺ കാലത്ത് പല തരത്തിലുളള ചലഞ്ചുകളാണ് സിനിമാതാരങ്ങള്‍ വരെ ഏറ്റെടുത്ത് വൈറലാക്കിയത്.  ആദ്യം 'പില്ലോ' ചലഞ്ചായിരുന്നു. തലയിണയെ മനോഹരമായി ശരീരത്തോട് ചേര്‍ത്തു  ബെല്‍റ്റിട്ട് കെട്ടി വസ്ത്രത്തിന്‍റെ രൂപത്തിലാക്കുന്നതായിരുന്നു ആ ചലഞ്ച്. 

പിന്നീട് തരംഗമായത് 'ഷോപ്പിംഗ് ബാഗ്' ചലഞ്ചായിരുന്നു. ഇവിടെ തലയണയ്ക്ക് പകരം ഷോപ്പിംഗ് ബാഗാണ് ഉപയോഗിക്കുന്നത്. ഏറ്റവും ഒടുവില്‍ തരംഗമായത് 'ബ്ലാങ്കറ്റ് ചലഞ്ച്' ആണ്.  ഇതാണ് സമീറയും ഏറ്റെടുത്തിരിക്കുന്നത്. 

 

ബ്ലാങ്കറ്റിനെ ഗ്ലാമര്‍ വസ്ത്രം പോലെ ധരിക്കുന്നതാണ് ഈ 'ബ്ലാങ്കറ്റ് ചലഞ്ച്'. വിവിധ നിറത്തിലുള്ള ബ്ലാങ്കറ്റുകള്‍ സ്ലിറ്റ് ഡ്രസ്സിന് സമാനമായി ഫാഷന്‍ റാംപുകളില്‍ പോലും കാണാത്ത രീതിയിലാണ് പലരും ധരിച്ചത്. 

സമീറയും പല നിറത്തിലും ഡിസൈനിലുമുള്ള  ബ്ലാങ്കറ്റുകളാണ് ധരിച്ചത്. അതിന്‍റെ വീഡിയോയും താരം തന്നെ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്. 

Also Read: ഫാഷന്‍ റാംപുകളില്‍ പോലും കാണാത്ത ഡിസൈനുകള്‍; വൈറലായി മറ്റൊരു ചലഞ്ച് കൂടി...