
തിരുവനന്തപുരം: 2017ൽ ആരംഭിച്ച ആർത്തവ ശുചിത്വം പദ്ധതിയിൽ ഏഴ് ലക്ഷം വിദ്യാർഥികൾ ഗുണഭോക്താക്കളായി. നിലവിൽ 608 തദ്ദേശസ്ഥാപനങ്ങളിലെ 3228 സ്കൂളുകളിലാണ് ഷീ പാഡ് പദ്ധതി നടപ്പാക്കിയത്. എംകപ്പ് പദ്ധതിയിലൂടെ 10,449 പേർക്ക് മെൻസ്ട്രുവൽ കപ്പുകൾ വിതരണം ചെയ്തു. അതേസമയം പെൺകുട്ടികളെ ശാക്തീകരിക്കാനുള്ള വിദ്യാഭ്യാസവകുപ്പിൻ്റെ ആർത്തവ ശുചിത്വ സംരംഭം പദ്ധതി 2025-26 ന്റെ രണ്ടാം ഘട്ടത്തിൽ വനിതാ വികസന കോർപറേഷൻ സഹകരണം ഉറപ്പാക്കിയിട്ടുണ്ട്. സ്കൂളുകളിൽ നാപ്‌കിൻ ഇൻസിനറേറ്റർ സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്.