ജോലിക്കിടെയിലും സ്വപ്നം പിന്തുടർന്നു! മലപ്പുറംകാരി രചിച്ച ചരിത്രം; മിസ് ഇന്ത്യ വേൾഡ്‌വൈഡ് മത്സരത്തിൽ വിജയം നേടി മലയാളി

Published : Nov 27, 2025, 06:11 PM IST
sukanya surendran

Synopsis

മലപ്പുറം സ്വദേശിനിയായ സുകന്യ സുധാകരൻ മുംബൈയിൽ നടന്ന 32-ാമത് മിസ് ഇന്ത്യ വേൾഡ്‌വൈഡ് കിരീടം സ്വന്തമാക്കി. എംബിഎ ബിരുദധാരിയും മോഡലും ടെക്‌നോപാർക്കിലെ എച്ച്ആർ എക്സിക്യൂട്ടീവുമായ സുകന്യ, ഈ നേട്ടം കൈവരിക്കുന്ന ആദ്യ മലയാളികളിൽ ഒരാളാണ്.

തിരുവനന്തപുരം: മുംബൈയിൽ നടന്ന 32-ാമത് ആഗോള സൗന്ദര്യ മത്സരത്തിൽ കിരീടം നേടി നേടി മലയാളി. മലപ്പുറത്തുകാരിയായ സുകന്യ സുധാകരൻ ആണ് ഈ നേട്ടം സ്വന്തമാക്കിയത്. മുംബൈയിലെ ദി ലലിത് ഹോട്ടലിൽ നടന്ന 32-ാമത് മിസ് ഇന്ത്യ വേൾഡ്‌വൈഡ് മത്സരത്തിലാണ് സുകന്യ കിരീടം നേടിയത്. ന്യൂയോർക്കിലെ ഇന്ത്യ ഫെസ്റ്റിവൽ കമ്മിറ്റി (ഐഎഫ്സി) ആണ് മിസ് ഇന്ത്യ വേൾഡ്‌വൈഡ് സംഘടിപ്പിച്ചത്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇന്ത്യൻ വംശജരായ 38 മത്സരാർത്ഥികളാണ് ഇതിൽ പങ്കെടുത്തത്.

എംബിഎ ബിരുദധാരിയായ സുകന്യ സുധാകരൻ, മോഡലും നർത്തകിയും തിയേറ്റർ ആർട്ടിസ്റ്റുമാണ്. പ്രമുഖ ഫാഷൻ ഡിസൈനർമാരോടൊപ്പം നിരവധി തവണ പ്രവർത്തിച്ചിട്ടുഉള സുകന്യ മിഡിൽ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള 50 സ്ത്രീകളുടെ പട്ടികയിലും ഇടം പിടിച്ചിട്ടുള്ള വ്യക്തിയുമാണ്. ആദ്യ മിസ് ഇന്ത്യ വേൾഡ്‌വൈഡിന് ശേഷം ഈ ബഹുമതി നേടുന്ന ആദ്യ മലയാളികൂടിയാണ് സുകന്യ. അബുദാബിയിൽ വളർന്ന സുകന്യ ഇപ്പോൾ താമസിക്കുന്നത് കോഴിക്കോട് ആണ്. അലിയൻസ് (ടെക്‌നോപാർക്ക്) ൽ എച്ച് ആർ എക്സിക്യൂട്ടീവായി ജോലി ചെയ്യുന്നു.

പഠിച്ചിരുന്ന കാലഘട്ടം മുതൽ മോഡലിങ്ങിൽ അഭിരുചി ഉണ്ടായിരുന്നുവെന്നും ജോലി ലഭിച്ചപ്പോഴും അത് തുടരുകയാണെന്നും സുകന്യ പറഞ്ഞു. 2025ലെ മിസ് ഇന്ത്യ യുഎഇയും 2014ലെ മിസ് കേരള മിസ് ഫോട്ടോജനിക്കും ആണ്. തന്‍റെ എല്ലാ ആഗ്രഹങ്ങൾക്കും പിന്തുണയായി അച്ഛൻ സുധാകരനും അമ്മ അനിതയും സഹോദരി മാനസയും സഹോദരി ഭർത്താവ് അഡ്വക്കേറ്റ് ഗോവിന്ദും ഒപ്പമുണ്ടെന്നും സുകന്യ കൂട്ടിച്ചേർത്തു. സുകന്യ അച്ഛൻ അബുദാബി വിദ്യാഭ്യാസ മന്ത്രിയുടെ പി ആർ ഓ ആയിട്ടാണ് വിരമിച്ചത്.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഷീ പാഡ് പദ്ധതി: എല്ലാ സ്കൂളിലേക്കും വ്യാപിപ്പിക്കാൻ വനിതാ വികസന കോർപറേഷൻ
മിസ് ആൻഡ് മിസിസ് ട്രാവൻകൂർ 2025 സൗന്ദര്യമത്സരം; തലസ്ഥാനത്തിന്റെ സുന്ദരി പട്ടങ്ങൾ ഇവർക്ക്