'വിരൂപയാണെന്ന് പറഞ്ഞവരുണ്ട്, നിറത്തിന്‍റെ പേരിൽ വിവേചനം അനുഭവിച്ചിട്ടുണ്ട്'; തുറന്നുപറഞ്ഞ് സുഹാന ഖാന്‍

Published : Sep 30, 2020, 01:31 PM ISTUpdated : Oct 05, 2020, 04:27 PM IST
'വിരൂപയാണെന്ന് പറഞ്ഞവരുണ്ട്, നിറത്തിന്‍റെ പേരിൽ വിവേചനം അനുഭവിച്ചിട്ടുണ്ട്'; തുറന്നുപറഞ്ഞ് സുഹാന ഖാന്‍

Synopsis

നിറത്തിന്റെ പേരിൽ താന്‍ വിവേചനമനുഭവിച്ചിട്ടുണ്ടെന്നാണ് സുഹാന പോസ്റ്റില്‍ കുറിക്കുന്നത്. ഇത്തരത്തിലുള്ള വിവേചനങ്ങൾ കാണിക്കരുതെന്ന് തന്റെ ആരാധകരോട് അഭ്യർഥിക്കുകയാണ് സുഹാന.

ബോളിവുഡ് കോളങ്ങളില്‍ സജീവ സാന്നിധ്യമാണ്  ഷാരൂഖ് ഖാന്‍റെ മകള്‍ സുഹാന ഖാന്‍. ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരപുത്രിയായ സുഹാന അടുത്തിടെയായി സോഷ്യല്‍ മീഡിയയിലും സജ്ജീവമാണ്. താരപുത്രിയുടെ സിനിമാപ്രവേശനത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. 

ഇപ്പോഴിതാ സുഹാനയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ചര്‍ച്ചയാകുന്നത്.  നിറത്തിന്റെ പേരിൽ താന്‍ വിവേചനമനുഭവിച്ചിട്ടുണ്ടെന്നാണ് സുഹാന പോസ്റ്റില്‍ കുറിക്കുന്നത്. ഇത്തരത്തിലുള്ള വിവേചനങ്ങൾ കാണിക്കരുതെന്ന് തന്റെ ആരാധകരോട് സുഹാന അഭ്യർഥിക്കുകയും ചെയ്യുന്നു.

'ധാരാളം പ്രശ്നങ്ങൾ നമുക്ക് ചുറ്റും നടക്കുന്നുണ്ട്, അവയിൽ പരിഹരിക്കപ്പെടേണ്ട ഒന്നാണ് ഇതും. എന്നെ പറ്റി മാത്രമല്ല, നമ്മുടെ ചുറ്റുമുള്ള ഓരോ ആൺകുട്ടിയെയും പെൺകുട്ടിയെയും കുറിച്ചാണ്, ഒരു കാരണവുമില്ലാതെ ആത്മവിശ്വാസം നഷ്ടമാകുന്നവരെ പറ്റിയാണ്. എന്റെ ശരീരത്തെ പറ്റി അത്തരത്തിൽ മോശമായ ധാരാളം കമന്റുകൾ ഞാൻ കേട്ടിട്ടുണ്ട്. എന്റെ സ്കിൻ ടോൺ കാരണം ഞാൻ വിരൂപയാണെന്ന് പറഞ്ഞവരുണ്ട്. എന്റെ 12-ാം വയസ്സുവരെ ഞാനത് വിശ്വസിച്ചിരുന്നു. നമ്മൾ ഇന്ത്യക്കാരാണ്, ബ്രൗൺ നിറത്തിൽ നിന്ന് നമുക്ക് ഓടിപ്പോകാനാവില്ല, ആ നിറത്തിന്റെ പലതരം ഏറ്റക്കുറച്ചിലുകളാണ് നമ്മുടെ ചർമ്മം. നമുക്കൊപ്പമുള്ളവർ തന്നെ നമ്മളെ വെറുക്കുന്നു എന്ന തോന്നൽ വലിയ അരക്ഷിതാവസ്ഥയാണ്. സോഷ്യൽ മീഡിയയോടും ഇന്ത്യൻ മാച്ച് മേക്കിങ് സൈറ്റുകളോടും പുച്ഛമാണ് തോന്നുന്നത്. നിങ്ങൾക്ക്  5' 7 ഉയരവും വെളുത്ത നിറവുമില്ലെങ്കിൽ സൗന്ദര്യമില്ലാത്ത ആളാണെന്ന തോന്നൽ ഉണ്ടാക്കുന്നത് അവരാണ്. ഞാൻ 5'3 ഉയരവും ബ്രൗൺ നിറവും ഉള്ളയാളാണ്, അങ്ങനെയായിരിക്കുന്നതിൽ ഞാൻ സന്തോഷിക്കുകയും ചെയ്യുന്നു' - സുഹാന കുറിച്ചു. 

 

#endcolourism എന്ന ഹാഷ്ടാഗോടെയാണ് സുഹാനയുടെ പോസ്റ്റ്. സുഹാന തന്റെ ചിത്രത്തിനൊപ്പം ചില കമന്‍റുകളുടെ സ്ക്രീന്‍ഷോട്ടുകളും പങ്കുവച്ചിട്ടുണ്ട്. നിരവധി പേര്‍ സുഹാനയെ അഭിനന്ദിച്ച് രംഗത്തെത്തുകയും ചെയ്തു. 
 

Also Read: ലോക്ക്ഡൗൺ കാലത്ത് സ്‌കൈപ്പിലൂടെ ബെല്ലി ഡാന്‍സ് പരിശീലിച്ച് സുഹാന ഖാന്‍...

PREV
click me!

Recommended Stories

ബ്രേക്കപ്പ് ടു 'മിസ് സൗത്ത് ഇന്ത്യ ഫിറ്റ്‌നസ്'; വനിതാ ബോഡിബിൽഡിങ്ങില്‍ കേരളത്തിന്‍റെ മുഖമായി ശ്രീയ അയ്യര്‍
ജനപ്രിയ ആഭരണമായ മൂക്കൂത്തി 'അപകടകാരി', മൂക്കൂത്തി തിരഞ്ഞെടുക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിച്ചില്ലേൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ