ലോക്ക് ഡൗൺ  കാലത്ത് പല തരം ഹോബികളില്‍ മുഴുകുകയാണ് എല്ലാവരും. ബോളിവുഡ് താരങ്ങളും അങ്ങനെ തന്നെയാണ്. ബോളിവുഡ്  സൂപ്പര്‍ താരം ഷാരൂഖ് ഖാന്‍റെ പുത്രി  സുഹാന ഖാനും ഇപ്പോള്‍ വീട്ടില്‍ ലോക്ക് ഡൗണില്‍ കഴിയുകയാണ്. ന്യൂയോര്‍ക്കിലെ കൊളംബിയ സര്‍വകലാശാലയില്‍ പഠിക്കുന്ന സുഹാന ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെയാണ് ഇന്ത്യയില്‍ തിരിച്ചെത്തിയത്. ലോക്ക് ഡൗൺ  കാലത്തും തന്‍റെ ഇഷ്ട  ബെല്ലി ഡാന്‍സ് മുടക്കാന്‍ സുഹാന തയ്യാറില്ല.

പ്രൊഫഷണല്‍ ബെല്ലി ഡാന്‍സറായ സഞ്ജന മുത്രേജയാണ് സുഹാനയുടെ ഗുരു. ഡാന്‍സ് ക്ലാസ്സിനായി പുറത്തു പോകാന്‍ കഴിയാത്തതിനാല്‍ സ്‌കൈപ്പിലൂടെയാണ് സുഹാന ബെല്ലി ഡാന്‍സ് പരീശീലിക്കുന്നത്. ഇതിന്‍റെ സ്‌ക്രീന്‍ഷോട്ട് സഞ്ജനയാണ് പോസ്റ്റ് ചെയ്തത്. 

ഡാന്‍സിനോടുള്ള സുഹാനയുടെ അഭിനിവേശത്തെക്കുറിച്ച് സഞ്ജന മുന്‍പും കുറിച്ചിരുന്നു. മനോഹരമായി നൃത്തം ചെയ്യാന്‍ കഴിവുള്ളയാളാണ് സുഹാനയെന്നാണ് അന്ന് അവര്‍ പറഞ്ഞിരുന്നത്.