പരുൾ അറോറ എന്ന യുവതിയാണ് ഈ വീഡിയോയിലൂടെ സോഷ്യല്‍ മീഡിയയിലെ താരമായി മാറിയിരിക്കുന്നത്. 

സാരിയില്‍ തലകുത്തി മറിയുന്ന ഒരു യുവതിയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പരുൾ അറോറ എന്ന യുവതിയാണ് ഈ വീഡിയോയിലൂടെ സൈബര്‍ ലോകത്തെ താരമായി മാറിയിരിക്കുന്നത്. 

നീലസാരിയുടുത്ത് നിൽക്കുന്ന പരുളും ഒപ്പമുള്ള യുവാവും ചേർന്നാണ് അസാമാന്യ കഴിവോടെ തലകുത്തി മറിയുന്നത്. ജിംനാസ്റ്റിക്സിൽ ദേശീയതലത്തിൽ പുരസ്കാരങ്ങൾ നേടിക്കൂട്ടിയ താരം കൂടിയാണ് പരുൾ.

View post on Instagram

ഇന്‍സ്റ്റഗ്രാമിലൂടെ പരുള്‍ തന്നെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയ്ക്ക് നിരവധി പേരാണ് രസകരമായ കമന്‍റുകളുമായി എത്തിയത്. സാരിയുടുത്ത് മര്യാദയ്ക്ക് നടക്കാൻ പോലും അറിയാത്ത ഞങ്ങള്‍ ഈ വീഡിയോ കണ്ട് അത്ഭുതപ്പെട്ടു പോയെന്നാണ് പല പെണ്‍കുട്ടികളുടെയും കമന്‍റ്. 

Also Read: തലകുത്തി മറിയുന്ന ഈ യുവതിയുടെ വീഡിയോ വൈറലാകാനൊരു കാരണമുണ്ട്...