ട്രാഫിക് സിഗ്നലിൽ വച്ച് സഹായം അഭ്യര്‍ഥിച്ചെത്തിയ ആൺകുട്ടിയുടെ കവിളില്‍ പിടിക്കുന്ന യുവതി; വെെറലായി വീഡിയോ

Web Desk   | Asianet News
Published : Jun 16, 2022, 03:49 PM IST
ട്രാഫിക് സിഗ്നലിൽ വച്ച് സഹായം അഭ്യര്‍ഥിച്ചെത്തിയ ആൺകുട്ടിയുടെ കവിളില്‍ പിടിക്കുന്ന യുവതി; വെെറലായി വീഡിയോ

Synopsis

കുട്ടിയെ ചേർത്തു പിടിക്കുന്ന യുവതി കണ്ണിൽ ഊതുന്നത് വീഡിയോയിൽ കാണാം. പിന്നീട് അവന്റെ കവിളിൽ പിടിക്കുകയും കുട്ടിയ്ക്ക് പണം നൽകുകയും ചെയ്തു.

തെരുവിൽ സഹായം അഭ്യർഥിച്ചെത്തിയ ആൺകുട്ടിയുടെ കവിളിൽ സ്‌നേഹത്തോടെ പിടിക്കുന്ന യുവതിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. 

ബംഗ്ലാദേശിലെ ട്രാഫിക് സിഗ്നലിനു സമീപം ബൈക്കിന്റെ പിൻസീറ്റിലിരിക്കുന്ന യുവതിയാണ് സമീപത്തേക്ക് വന്ന ആൺകുട്ടിയുടെ കവിളിൽ പിടിച്ചത്.‌ ഡോ. അജയിത പങ്കുവച്ച വിഡിയോയാണ് ട്വിറ്ററിൽ വൈറലായത്. കുട്ടിയുടെ കണ്ണിലെ കരട് എടുത്ത് മാറ്റുന്നതിനായി സഹായിക്കുകയാണ് യുവതി ചെയ്യുന്നത്.

കുട്ടിയെ ചേർത്തു പിടിക്കുന്ന യുവതി കണ്ണിൽ ഊതുന്നത് വീഡിയോയിൽ കാണാം. പിന്നീട് അവന്റെ കവിളിൽ പിടിക്കുകയും കുട്ടിയ്ക്ക് പണം നൽകുകയും ചെയ്തു. 'അവരുടെ കരുണയോളം മൂല്യം ആ പണത്തിനില്ല...’- എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചത്. യുവതിയെ അഭിനന്ദിച്ച് കൊണ്ടാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്. 

PREV
Read more Articles on
click me!

Recommended Stories

ഷീ പാഡ് പദ്ധതി: എല്ലാ സ്കൂളിലേക്കും വ്യാപിപ്പിക്കാൻ വനിതാ വികസന കോർപറേഷൻ
ജോലിക്കിടെയിലും സ്വപ്നം പിന്തുടർന്നു! മലപ്പുറംകാരി രചിച്ച ചരിത്രം; മിസ് ഇന്ത്യ വേൾഡ്‌വൈഡ് മത്സരത്തിൽ വിജയം നേടി മലയാളി