വെറും ഒന്‍പത് മിനിറ്റ്; യുവതി ജന്മം നല്‍കിയത് ആറ് കുരുന്നുകള്‍ക്ക്

Published : Mar 17, 2019, 10:49 PM ISTUpdated : Mar 17, 2019, 10:50 PM IST
വെറും ഒന്‍പത് മിനിറ്റ്; യുവതി ജന്മം നല്‍കിയത് ആറ് കുരുന്നുകള്‍ക്ക്

Synopsis

വെള്ളിയാഴ്ച പുലര്‍ച്ചെ 4.50 നും 4.59 നും ഇടയിലാണ് യുവതി ആറ് കുട്ടികള്‍ക്ക് ജന്മം നല്‍കിയത്.

ടെക്സാസ്: ഒറ്റപ്രസവത്തില്‍ ആറ് കുട്ടികള്‍ക്ക് ജന്മം നല്‍കി അമേരിക്കന്‍ യുവതി. തെല്‍മാ ചിയാക്ക എന്ന യുവതിയാണ് ഒറ്റ പ്രസവത്തിലൂടെ ആറ് കുട്ടികളുടെ അമ്മയായത്. വെള്ളിയാഴ്ച പുലര്‍ച്ചെ 4.50 നും 4.59 നും ഇടയിലാണ് യുവതി ആറ് കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. അമ്മയും മക്കളും ആരോഗ്യത്തോടെ ഇരിക്കുന്നതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

നാല് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളുമാണ് തെല്‍മക്ക് ജനിച്ചത്. ഇതിനോടകം തന്നെ തന്‍റെ രണ്ട് പെണ്‍മക്കള്‍ക്കും തെല്‍മ പേരും നല്‍കി. സൂരിയല്‍ എന്നും സിന എന്നുമാണ് പെണ്‍മക്കളുടെ പേര്.

 

PREV
click me!

Recommended Stories

ബ്രേക്കപ്പ് ടു 'മിസ് സൗത്ത് ഇന്ത്യ ഫിറ്റ്‌നസ്'; വനിതാ ബോഡിബിൽഡിങ്ങില്‍ കേരളത്തിന്‍റെ മുഖമായി ശ്രീയ അയ്യര്‍
ജനപ്രിയ ആഭരണമായ മൂക്കൂത്തി 'അപകടകാരി', മൂക്കൂത്തി തിരഞ്ഞെടുക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിച്ചില്ലേൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ